അങ്ങനെ Google വാക്ക് പാലിച്ചു. Google Pixel 9 സീരിസിനൊപ്പം Earbuds കൂടി പുറത്തിറക്കി. Google Pixel Buds Pro 2 ഡിസൈനിൽ മുൻഗാമിയെ പോലെ തോന്നിയേക്കും. എന്നാൽ പെർഫോമൻസിലും ഫീച്ചറുകളിലുമൊക്കെ വേറെ ലെവലാണ്.
പിക്സൽ ബഡ്സ് പ്രോയോട് സാമ്യമുള്ളതാണ് ബഡ്സ് പ്രോ 2. കാണാനുള്ള സാമ്യം നിങ്ങൾ കാര്യമാക്കേണ്ട. കാരണം പിക്സൽ ബഡ്സ് പ്രോ 2 ഭാരം കുറഞ്ഞ ഇയർപോഡാണ്. മുൻപത്തെ ഇയർപോഡിനേക്കാൾ 27 ശതമാനം ചെറുതുമാണ്. ഇയർപോഡുകൾക്ക് വിങ്സ് ഉള്ളതിനാൽ ഏത് സാഹചര്യത്തിലും ചെവിയിൽ ഉറച്ച് നിൽക്കും.
പിക്സൽ ബഡ്സ് Pro 2 മിസ്സായാലും കണ്ടുപിടിക്കുന്നത് ഈസിയാണ്. Find My Device നെറ്റ്‌വർക്ക് ഇതിലും ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ഇയർബഡ്സ് കാണാതാവുകയാണെങ്കിൽ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതാണ്.
ഈ ഇയർബഡുകളിൽ ഗൂഗിൾ ഒരു പുതിയ ചിപ്പ് നൽകിയിട്ടുണ്ട്. ആപ്പിൾ ഇയർബഡ്സുകളിൽ സ്വന്തം സിലിക്കൺ ഉപയോഗിക്കുന്നത് പോലെ ഗൂഗിളിന് മാത്രമുള്ളതാണിത്. ടെൻസർ എ1 ആണ് പിക്സൽ ബഡ്സ് പ്രോ 2-ലുള്ളത്.
ഇതിൽ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ ലഭിക്കുന്നതാണ്. 11-മില്ലീമീറ്റർ ഡ്രൈവറുകൾ ഇയർപോഡിൽ നൽകിയിരിക്കുന്നു. ടെൻസർ A1 ചിപ്പിലെ മൾട്ടി-പാത്ത് പ്രോസസ്സിങ് ഫീച്ചറുള്ളതാണ്. മ്യൂസിക് ഓഡിയോയ്ക്ക് ഇത് മറ്റൊരു എക്സ്പീരിയൻസ് തരുന്നു. വോയ്‌സ് കോളുകൾ മുമ്പത്തേതിനേക്കാൾ കൂടുതൽ വ്യക്തമായിരിക്കും. ഇതിനായി പിക്സൽ ബഡ്സ് പ്രോ 2-ൽ ക്ലിയർ കോളിംഗ് അൽഗോരിതങ്ങൾ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു.
Read More: Google Pixel 8 Offer: പുതിയ ആൾ വന്നപ്പോൾ മുൻഗാമിയെ ലാഭമാക്കി! അതും വമ്പൻ ഇളവ്
ഹാൻഡ്‌സ് ഫ്രീ വോയ്‌സ് കമാൻഡ് ഫീച്ചറും ഇയർപോഡിലുണ്ട്. ബഡ്സ് ജെമിനി AI-യുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഇയർബഡ്സിന്റെ കേസ് ആകൃതി പിക്സൽ ബഡ്സ് പ്രോയിലേത് പോലെയാണ്. ഇതിൽ IP54 റേറ്റിങ് ലഭിക്കുന്നു. വെള്ളവും പൊടിയും ശരിയായി പ്രതിരോധിക്കാനുള്ള ഫീച്ചറാണിത്.
ഇന്ത്യയിൽ പിക്സൽ ബഡ്സ് പ്രോ 2-ന് 22,900 രൂപയാകുന്നു.