ഏറ്റവും വിലക്കുറവിൽ, ഉയർന്ന ക്വാളിറ്റിയുള്ള Earbuds ഏതെല്ലാമെന്ന് അറിയാമോ? യാത്രയിലും ജോലിക്കിടയിലും പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവം നൽകുന്ന പോർട്ടബിൾ ഇയർബഡുകളാണ് തെരഞ്ഞെടുക്കേണ്ടത്.
ഇയർപോഡുകൾക്കായി 1500 രൂപയാണ് നിങ്ങളുടെ ബജറ്റെങ്കിൽ boAt, Noise Buds, Blaupunkt തുടങ്ങിയ ബ്രാൻഡുകളുടെ ബജറ്റ്- ഫ്രെണ്ട്ലി ഇയർബഡ്സുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.
നിങ്ങളുടെ ഓഡിയോ അനുഭവം മെച്ചപ്പെടുത്താൻ ഉചിതമായ ഉപകരണമാണ് BoAt Airdopes 141. 42 മണിക്കൂർ പ്ലേ ടൈം കപ്പാസിറ്റിയുള്ള ഇയർപോഡാണിത്. ലോ-ലേറ്റൻസി മോഡിലൂടെ മികച്ച ഗെയിമിങ് എക്സ്പീരിയൻസ് ലഭിക്കും. ഇതിലെ ENx ഫീച്ചർ വോയിസ് കോളുകൾക്കായി എൻവയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ മികച്ചതാക്കും. ഇയർപോഡിന്റെ IPX4 റേറ്റിങ് വെള്ളത്തിൽ നിന്നും വിയർപ്പിൽ നിന്നും പ്രതിരോധം ഉറപ്പാക്കുന്നു.
ആമസോണിൽ വില: 1,299 രൂപ മാത്രം (കൂടുതലറിയാം)
45 മണിക്കൂർ പ്ലേ ടൈമുള്ള നോയിസ് ബഡ്‌സ് VS104 ട്രൂ വയർലെസ് ഇയർബഡ്ഡിൽ എൻവയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ (ENC) ഫീച്ചറുമുണ്ട്. വെറും 10 മിനിറ്റിനുള്ളിൽ 200 മിനിറ്റ് പ്ലേ ടൈം നൽകുന്ന Instacharge ഫീച്ചറും നോയിസ് ഇയർപോഡിലുണ്ട്. 13mmലൂടെ കുറഞ്ഞ ലേറ്റൻസി നൽകുന്നു.
വില: 999 രൂപ (കൂടുതലറിയാം)
20 മണിക്കൂർ പ്ലേബാക്ക്, ബ്ലൂടൂത്ത് v5.2ലൂടെ ഇൻസ്റ്റന്റ് കണക്റ്റിവിറ്റി എന്നീ ഫീച്ചറുകളോടെ വരുന്ന പോർട്രോണിക്സ് ഹാർമോണിക്സ് ട്വിൻസ് S3 ഇയർപോഡ് 1500 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്ന ഹൈ- ക്വാളിറ്റി ഡിവൈസാണ്.
വില: 699 രൂപ (കൂടുതലറിയാം)
ബോൾട്ട് ഓഡിയോ Z40 TWS 60 മണിക്കൂർ പ്ലേ ബാക്ക് ടൈം ഫീച്ചറുള്ള ഇയർപോഡാണ്. വെറും 10 മിനിറ്റ് ചാർജിൽ 100 മിനിറ്റ് പ്ലേ ടൈം ലഭിക്കും. 10mm ബൂംഎക്‌സ് ടെക് ഡ്രൈവറുകളും, IPX5 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറും, ബ്ലൂടൂത്ത് 5.3 എന്നിവയും ബോൾട്ട് ഇയർപോഡിൽ പ്രതീക്ഷിക്കാം. വില: 1,099 രൂപ (കൂടുതലറിയാം)
മികച്ച ഓഡിയോ അനുഭവം നൽകുന്ന Blaupunkt Btw100 ക്രോം ബാസ്ബഡ്സ് 30 മണിക്കൂർ പ്ലേടൈം വാഗ്ദാനം ചെയ്യുന്നു. ഗെയിമിങ് പ്രിയർക്ക് കുറഞ്ഞ ലേറ്റൻസിയും ഗെയിമിങ് മോഡും ലഭിക്കും.
വില: 1,199 രൂപ (കൂടുതലറിയാം)
Read More: iPhone in India: ഇന്ത്യയിലെ പടുകൂറ്റൻ Apple ഫാക്ടറി നമ്മുടെ തൊട്ടയൽപകത്ത്, അതും TATA-യുടെ വക!