Fire-Bolttന്റെ 3 പുതിയ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ
മിതമായ നിരക്കിൽ ലഭ്യമാകുന്ന മൂന്ന് പുതിയ സ്മാർട്ട് വാച്ചുകളാണിവ.
ഫ്ലിപ്കാർട്ടിലും ആമസോണിലും വാച്ചുകൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
മൂന്ന് സ്മാർട്ട് വാച്ചുകളെ കുറിച്ചും കൂടുതൽ വായിക്കാം.
ഗാഡ്ജറ്റ് വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഡിവൈസുകളിലൊന്നാണ് സ്മാർട്ട് വാച്ച്. സാധാരണ വാച്ചുകൾ ഉപയോഗിച്ചിരുന്ന ആളുകളെല്ലാം ഇപ്പോൾ സ്മാർട്ട് വാച്ചിലേക്ക് മാറുകയാണ്. ഫിറ്റ്നസ് ഫീച്ചറുകളും ആരോഗ്യപരമായ ഫീച്ചറുകളും സ്റ്റൈലുമെല്ലാം സ്മാർട്ട് വാച്ചുകളിലേക്ക് ആളുകളെ ആകർഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ പല വില വിഭാഗങ്ങളിലായി വാച്ചുകൾ ലഭ്യമാണ്.
ഫയർ ബോൾട്ടി(Fire-Boltt)ന്റെ മൂന്ന് പുതിയ സ്മാർട്ട് വാച്ചുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. ഫയർ ബോൾട്ട് ടാങ്ക്(Fire-BolttTank), ഫയർ ബോൾട്ട് എപ്പിക് പ്ലസ്(Fire-Boltt epic plus), ഫയർ ബോൾട്ട് റൈസ്(Fire-Boltt Rise)എന്നിവയാണ് പുതിയ സ്മാർട്ട് വാച്ചുകൾ. ബ്ലൂടൂത്ത് കോളിങ്, 7 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ അടക്കം മികച്ച സവിശേഷതകളുമായിട്ടാണ് ഈ വാച്ചുകൾ വരുന്നത്. വില കുറഞ്ഞ സ്മാർട്ട് വാച്ചുകളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡിവൈസുകളാണ് ഫയർ ബോൾട്ടിന്റെ സ്മാർട്ട് വാച്ചുകൾ. ബജറ്റ് സ്മാർട്ട് വാച്ച് വിപണിയിലെ ബ്രാന്റിന്റെ ആധിപത്യം നിലനിർത്തുന്ന വിധത്തിലുള്ള ഫീച്ചറുകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നത്. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ളിപ്കാർട്ടും ആമസോണും സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തിക്കുക.
ഫയർ ബോൾട്ട് ടാങ്ക്(Fire-BolttTank)
ഈ സ്മാർട്ട് വാച്ചിൽ 1.85 ഇഞ്ച് വലിപ്പമുള്ള HD ഡിസ്‌പ്ലേയാണുള്ളത്. 240×280 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ്. ബ്ലൂടൂത്ത് കോളിങ്, 7 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ അടക്കം മികച്ച സവിശേഷതകളുമായിട്ടാണ് ഈ വാച്ച് വരുന്നത്. ഈ സ്മാർട്ട് വാച്ച് ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളുമായി കണക്റ്റ് ചെയ്യാനും സാധിക്കും.
ബ്ലൂടൂത്ത്, യുഎസ്ബി കോളിങ് സപ്പോർട്ട് ചെയ്യുന്നുണ്ട്. വാച്ചിൽ റീസന്റ് കോൾ ലോഗുകൾ കാണിക്കുന്ന ഒരു ഡയൽ പാഡും ലഭ്യമാണ്. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനുമുള്ള സെൻസറുകൾ ഇതിലുണ്ട്. കാൽക്കുലേറ്റർ, ഇവന്റ് റിമൈൻഡർ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, കോളുകൾ, എസ്എംഎസ്, ആപ് നോട്ടിഫിക്കേഷനുകള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് ഫീച്ചറുകളും ഉൾപ്പെടുന്നു. 1999 രൂപയാണ് വില.
ഫയർ ബോൾട്ട് എപ്പിക് പ്ലസ് (Fire-Boltt epic plus)
ഇതിൽ 1.83 ഇഞ്ച് വലിപ്പമുള്ള HD ഡിസ്‌പ്ലേയാണുള്ളത്. 240×280 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ്. ഈ വാച്ച് ബ്ലൂടൂത്ത് യുഎസ്ബി കോളിങ് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനുമുള്ള സെൻസറുകൾ ഇതിലുണ്ട്. കാൽക്കുലേറ്റർ, ഇവന്റ് റിമൈൻഡർ, എന്നിവയ്‌ക്കൊപ്പം മറ്റ് ഫീച്ചറുകളും ഉൾപ്പെടുന്നു. ആരോഗ്യം, ഉറക്ക രീതികൾ എന്നീ ഫീച്ചറുകളും ഉണ്ട്. 1199 രൂപയാണ് വില.
ഫയർ ബോൾട്ട് റൈസ് (Fire-Boltt Rise)
ഈ സ്മാർട്ട് വാച്ചിൽ 1.85 ഇഞ്ച് വലിപ്പമുള്ള HD ഡിസ്‌പ്ലേയാണുള്ളത്. 240×280 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ്. ഈ വാച്ച് ബ്ലൂടൂത്ത് യുഎസ്ബി കോളിങ് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനുമുള്ള സെൻസറുകൾ ഇതിലുണ്ട്. 1999 രൂപയാണ് വില. കോളുകൾ വിളിക്കാനും കാലാവസ്ഥാ അപ്‌ഡേറ്റുകളും ക്യാമറകൾ നിയന്ത്രിക്കാനും സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നു.