Boult New TWS Earbuds: 1200 രൂപയ്ക്ക് ഇരുവർ! RGB ലൈറ്റ് ഫീച്ചറുള്ള Gaming Earbuds
കൂൾ RGB ലൈറ്റ് ടെക്നോളജി ഉപയോഗിക്കുന്ന Boult tws earbuds എത്തി
ഗെയിമിങ് ആവശ്യങ്ങൾക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് മുഖ്യമായും ഇവ പുറത്തിറക്കിയത്
1200 രൂപ റേഞ്ചിലുള്ള ഇയർപോഡുകളാണിവ
രണ്ട് പുതുപുത്തൻ TWS Earbuds വിപണിയിലെത്തിച്ച് Boult. Boult Z40 Gaming, Y1 Gaming എന്നിവയാണ് പുറത്തിറക്കിയിട്ടുള്ളത്. ഡ്യുവൽ കണക്റ്റിവിറ്റിയും 40ms അൾട്രാ- ലോ ലേറ്റൻസിയുമുള്ള ഇയർബഡ്സുകളാണിവ. ഗെയിമിങ് ആവശ്യങ്ങൾക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് മുഖ്യമായും ഈ ഇയർബഡ്സ് പുറത്തിറക്കിയത്. കൂൾ RGB ലൈറ്റ് ടെക്നോളജി ഉപയോഗിക്കുന്ന ഇയർപോഡുകളാണിവ.
Boult TWS Earbuds
1200 രൂപ റേഞ്ചിലുള്ള ഇയർപോഡുകളാണിവ. കോംബാറ്റ് ഗെയിമിംഗ് മോഡും മറ്റും TWS Earbuds-ൽ കിട്ടും. എൽഇഡി കളർ വേരിയന്റുകൾ മിക്സ് ചെയ്ത ഇയർപോഡുകളാണിവ. ബ്ലാക്ക് മെറ്റൽ, ഇലക്ട്രിക് റെഡ്, ഗ്ലേസിയർ ബ്ലൂ എന്നീ നിറങ്ങളിൽ ഇയർബഡ്സ് ലഭിക്കും.
Boult ഗെയിമിങ് ഇയർപോഡുകൾ
Boult Z40 ഗെയിമിങ്ങും Y1 ഗെയിമിങ് ഇയർബഡുകളുമാണ് ഇന്ത്യയിലെത്തിയത്. ഇവ ഒരേ സമയം രണ്ട് ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യാൻ അനുവദിക്കുന്നു. നേരത്തെ പറഞ്ഞത് പോലെ 40 എംഎസ് അൾട്രാ ലോ ലേറ്റൻസിയുണ്ട്. ഇത് 2 ഡിവൈസുകൾ തമ്മിൽ വേഗത്തിൽ കണക്റ്റിവിറ്റി മാറ്റാൻ സഹായിക്കും. കൂടാതെ ഇമ്മേഴ്‌സീവ് ഗെയിമിങ്ങിനും ഈ ഫീച്ചർ ഉപകരിക്കുന്നു.
Android, iOS ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ വളരെ സുഗമമായി ഇരുവരും പ്രവർത്തിക്കും. ഇൻബിൽറ്റ് സെൻ ക്വാഡ് മൈക്ക് ENC സാങ്കേതികവിദ്യയുള്ള TWS ഇയർപോഡുകളാണിവ. വ്യക്തമായ കോൾ നിലവാരം ഇയർബഡുകൾ ഉറപ്പുവരുത്തുന്നു. Boult AMP ആപ്പിലൂടെയും ബോൾട്ട് ഇയർപോഡുകളെ നിയന്ത്രിക്കാം.
IPX5 റേറ്റിങ്ങും വോയിസ് അസിസ്റ്റന്റ് സപ്പോർട്ടും ഇവയിലുണ്ടാകും. ഇത്രയും മികച്ച റേറ്റിങ് വിയർപ്പിനെയും മഴയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. BoomX ടെക്‌നോളജിയുള്ളതിനാൽ മികച്ച ശബ്‌ദ ക്വാളിറ്റി ഉറപ്പാക്കാം. ഇതിൽ 10mm ഡ്രൈവർ യൂണിറ്റാണ് ബോൾട്ട് നൽകിയിട്ടുള്ളത്. ഒറ്റ ചാർജിൽ 60 മണിക്കൂർ വരെ ബാറ്ററി ലൈഫുണ്ടാകും. ഇത്രയും മികച്ച ബാറ്ററി ലൈഫ് രണ്ട് ഇയർപോഡുകളിലും ബോൾട്ട് ഉറപ്പുനൽകുന്നു.
വിലയും ലഭ്യതയും
Boult Z40 ഗെയിമിംഗ് ഇയർബഡുകൾക്ക് 1,299 രൂപയാണ് വില. ബ്ലാക്ക് മോസ്, ഇലക്ട്രിക് വൈറ്റ്, സീ ത്രൂ നിറങ്ങളിൽ ഇവ വാങ്ങാം. Boult Y1 ഗെയിമിംഗ് ഇയർബഡുകൾക്ക് 1,199 രൂപയാകും. ബ്ലാക്ക് മെറ്റൽ, ഇലക്ട്രിക് റെഡ്, ഗ്ലേസിയർ ബ്ലൂ എന്നീ നിറങ്ങളിൽ ഇയർബഡ്സ് വാങ്ങാം.
Read More: iPhone 16 Pro Max നിങ്ങൾ വിചാരിച്ച പോലല്ല, ഇതുവരെ Apple ഫോണുകളിൽ കാണാത്ത പവർ! TECH NEWS
ആമസോൺ, ഫ്ലിപ്കാർട്ട് സൈറ്റുകളിൽ ബോൾട്ട് Z40 ലഭ്യമായിരിക്കും. ബോൾട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സെയിൽ നടക്കുന്നു. ബോൾട്ട് Y1 ഗെയിമിംഗ് ഇയർബഡുകൾ ഫ്ലിപ്പ്കാർട്ടിലും ഔദ്യോഗിക ബോൾട്ട് വെബ്‌സൈറ്റിലും ലഭ്യമാകും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile