ലോ ബജറ്റിൽ എന്താ Smart Ring കിട്ടില്ലേ? കഴിഞ്ഞ വാരമെത്തിയ സാംസങ് സ്മാർട് റിങ് ശരിക്കും ടെക് ലോകത്തെ അമ്പരിപ്പിച്ചു. അതുപോലെ സ്മാർട് മോതിരത്തിന്റെ വിലയും അൽപം മുകളിലായിരുന്നു. എന്നാൽ 3000 രൂപയ്ക്ക് താഴെ പുതിയ സ്മാർട് റിങ് വരുന്നു.
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ റിങ് അവതരിപ്പിക്കുന്നത് boAt ആണ്. 2,999 രൂപയ്ക്കാണ് boAt Smart Ring Active പുറത്തിറക്കുക. ജൂലൈ 20-നാണ് ഈ ഹൈ-ടെക് റിങ്ങിന്റെ ലോഞ്ച്. അന്ന് തന്നെ സ്മാർട് റിങ്ങിന്റെ വിൽപ്പനയുമുണ്ടാകും. എന്നാൽ ഇന്ന് മുതൽ പ്രീ-ബുക്കിങ് ആരംഭിച്ചിരിക്കുന്നു. പ്രീ-ഓർഡർ ചെയ്യാനുള്ള വിവരങ്ങൾ അറിയാം. അതിന് മുമ്പ് സ്മാർട് റിങ്ങിന്റെ ഫീച്ചറുകൾ പരിശോധിക്കാം.
ഈ സ്‌മാർട് റിങ്ങിൽ ‘ഓട്ടോ ഹെൽത്ത് മോണിറ്ററിങ്’ ഫീച്ചറുണ്ട്. മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്മാർട് റിങ് പുറത്തിറങ്ങുന്നത്. ബ്ലാക്ക്, സിൽവർ, ഗോൾഡ് എന്നീ നിറങ്ങളിലായിരിക്കും റിങ് വരുന്നത്. അഞ്ച് സൈസുകളിലാണ് ബോട്ട് സ്മാർട് റിങ് അവതരിപ്പിക്കുക.
സ്മാർട് വാച്ച് പോലെ ഈ റിങ്ങിൽ ഫിറ്റ്നെസ് ഫീച്ചറുകൾ ലഭിക്കുന്നതാണ്. ഹൃദയമിടിപ്പ്, SpO2, ഉറക്കം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും. സ്ട്രെസ് മോണിറ്ററിംഗ് സെൻസറുകളും ഇതിൽ പ്രവർത്തിക്കുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട്, ബോട്ട് സൈറ്റിൽ നിന്നും സ്മാർട് റിങ് വാങ്ങാം.
എന്നാൽ സാംസങ് റിങ്ങിലുള്ള അഡ്വാൻസ്ഡ് ടെക്നോളജികൾ സ്മാർട് റിങ്ങിൽ ലഭിക്കുന്നില്ല. എങ്കിലും സ്മാർട് ടെക്നോളജി കുറഞ്ഞ ബജറ്റിലേക്ക് അവതരിപ്പിക്കാനാണ് ബോട്ടിന്റെ ശ്രമം.
$399 ആണ് സാംസങ് അവതരിപ്പിച്ച സ്മാർട റിങ്ങിന്റെ വില. ഇത് Galaxy AI ഫീച്ചറുകളുള്ള സ്മാർട് ഡിവൈസാണ്. സ്ലീപ്പ് സ്‌കോർ, ഹൃദയമിടിപ്പ് അളവുകൾ, സൈക്കിൾ ട്രാക്കിംഗ്, എനർജി സ്‌കോറുകളെല്ലാം ഇതിലൂടെ മനസിലാക്കാം.
ബോട്ട് കുറഞ്ഞ ബജറ്റിലെ സ്മാർട് റിങ് അവതരിപ്പിച്ചുകൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു. അതുപോലെ അമാസ്ഫിറ്റ് ഹീലിയോയായും ലോ-ബജറ്റ് സ്മാർട് റിങ് പുറത്തിറക്കുന്നുണ്ട്. ആമസോൺ പ്രൈം ഡേ സെയിലിലായിരിക്കും അമാസ്ഫിറ്റ് സ്മാർട് റിങ് അവതരിപ്പിക്കുന്നത്.
Read More: Redmi 13 5G: പത്താം വാർഷികം പൊളിച്ചു! Xiaomi പുറത്തിറക്കിയത് Snapdragon പ്രോസസറുള്ള New ബജറ്റ് ഫോൺ
പാരീസിലെ സാംസങ് അൺപാക്ക്ഡ് ഇവന്റിലാണ് സാംസങ് റിങ് പുറത്തിറക്കിയത്. ധരിക്കാൻ എളുപ്പത്തിനായി ഭാരം കുറഞ്ഞ സ്മാർട് റിങ്ങാണ് സാംസങ് അവതരിപ്പിച്ചത്. കോൺകേവ് ഡിസൈനാണ് ഇവയ്ക്കുള്ളത്.
ടൈറ്റാനിയം ഗ്രേഡ് 5 ഫിനിഷിങ്ങിൽ നിർമിച്ച മോതിരമാണിത്. ഒമ്പത് സൈസുകളിലാണ് സാംസങ് റിങ് വിപണിയിൽ എത്തിച്ചത്. ഇന്ത്യയിൽ ഗാലക്സി റിങ് ഈ വർഷം അവസാനം മാത്രമാണ് എത്തുക