Boat Smart Ring Launch: ബോട്ട് പുത്തൻ ഹെൽത്ത് ട്രാക്കിംഗ് ഡിവൈസ് ഉടൻ വിപണിയിലെത്തിക്കും

Boat Smart Ring Launch: ബോട്ട് പുത്തൻ ഹെൽത്ത് ട്രാക്കിംഗ് ഡിവൈസ് ഉടൻ വിപണിയിലെത്തിക്കും
HIGHLIGHTS

5ATM റേറ്റിങ്ങുമായി വരുന്ന സ്മാർട്ട് റിങ് വെള്ളത്തെയും വിയർപ്പിനെയും പ്രതിരോധിക്കുന്നു

എസ്പിഒ2 മോണിറ്ററിങ് ആണ് ഈ മോതിരത്തിലെ മറ്റൊരു ഫീച്ചർ

ബോട്ട് റിങ് എന്ന മൊബൈൽ ആപ്പുമായി കണക്റ്റ് ചെയ്താണ് സ്മാർട്ട് റിങ് ഉപയോഗിക്കേണ്ടത്

ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് റിങ് പുറത്തിറക്കാനൊരുങ്ങുകയാണ് ബോട്ട്. ബോട്ട് സ്മാർട്ട് റിങ് ഹെൽത്ത് ട്രാക്കറായി പ്രവർത്തിക്കുന്ന ഡിവൈസാണ്. നിങ്ങൾ നടന്ന സ്റ്റെപ്പുകൾ, ഹാർട്ട്ബീറ്റ് എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം കൃത്യമായി അറിയാൻ ബോട്ട് സ്മാർട്ട് റിങ് (boAt Smart Ring) സഹായിക്കും.

സെറാമിക്, മെറ്റൽ എന്നിവ ഉപയോഗിച്ചാണ് റിങ് നിർമ്മിക്കുന്നത്

ഇന്ത്യയിൽ ആദ്യമായി സ്മാർട്ട് റിങ്ങുകൾ അവതരിപ്പിക്കുന്നതിന് മുൻകൈ എടുത്തത് അൾട്രാഹുമാൻ എന്ന ബ്രാന്റാണ്. ഇപ്പോഴിതാ ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് വാച്ചുകളിലൂടെയും ഇയർബഡ്സിലൂടെയും ജനപ്രിതി നേടിയ ബോട്ട് കൂടി സ്മാർട്ട് റിങ്ങുമായി രംഗത്ത് എത്തുകയാണ്. സെറാമിക്, മെറ്റൽ എന്നിവ ഉപയോഗിച്ചാണ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ റിങ് ഏത് വസ്ത്രത്തിനും അവസരത്തിനും യോജിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഭാരം കുറഞ്ഞ റിങ് ആയതിനാൽ സൗകര്യപ്രദമായി ധരിക്കാനും സാധിക്കും.

അത്യാധുനിക ഡിസൈനാണ് റിങ്ങിന്റെ മറ്റൊരു സവിശേഷത

5ATM റേറ്റിങ്ങുമായി വരുന്ന ബോട്ട് സ്മാർട്ട് റിങ് വെള്ളത്തെയും വിയർപ്പിനെയും പ്രതിരോധിക്കുന്നു. അതുകൊണ്ട് തന്നെ ഏത് അവസരത്തിലും ഇത് ധരിക്കാവുന്നതാണ്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഒന്നാണ് ഇത്. ബോട്ട് സ്മാർട്ട് റിങ്ങിന്റെ ഏറ്റവും മികച്ച ഉപയോഗം എന്ന് പറയുന്നത് ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിങ് ഫീച്ചറുകൾ തന്നെയാണ്. നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ, നടന്ന സ്റ്റെപ്പുകൾ, നടക്കുകയോ ഓടുകയോ ചെയ്ത ദൂരം, കലോറികൾ എന്നിവയെല്ലാം ഇതിലൂടെ അറിയാൻ സാധിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ബോട്ട് സ്മാർട്ട് റിങ് മികച്ച ചോയിസാണ്. ഹൃദയമിടിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കാനും  അതിന്റെ ഡാറ്റ കൃത്യമായി നമുക്ക് അറിയാൻ സാധിക്കുകയും ചെയ്യും. 

എസ്പിഒ2 മോണിറ്ററിങ് ആണ് ഈ മോതിരത്തിലെ മറ്റൊരു ഫീച്ചർ

ബോട്ട് സ്‌മാർട്ട് റിങ്ങിന്റെ ഫിറ്റ്നസ് ട്രാക്കിങ് ഫീച്ചറുകൾ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനൊപ്പം തന്നെ ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസങ്ങൾ വിശകലനം ചെയ്ത് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് അറിയിക്കാനും സഹായിക്കും. നിങ്ങളുടെ ശരീര താപനിലയിലെ വ്യതിയാനങ്ങൾ കണ്ടെത്താനും ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാനും ബോട്ട് സ്മാർട്ട് റിങ് സഹായിക്കും. എസ്പിഒ2 മോണിറ്ററിങ് ആണ് ഈ മോതിരത്തിലെ മറ്റൊരു ഫീച്ചർ. നിങ്ങളുടെ രക്തത്തിലെ ഓക്സിജന്റെ അളവ്, ശ്വസനം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ ലഭിക്കും.

റിങ്ങിന്റെ ലോഞ്ച് വൈകാതെ ഉണ്ടാകും 

സ്ത്രീകൾക്കായി സ്‌മാർട്ട് നോട്ടിഫിക്കേഷനുകളും റിമൈൻഡറുകളും അടക്കമുള്ള പീരിയഡ് ട്രാക്കറും ബോട്ടിന്റെ സ്മാർട്ട് റിങ്ങിൽ ഉണ്ട് ഈ ഡിവൈസ് ടച്ച് കൺട്രോൾസുമായി വരുന്നു. ബോട്ട് റിങ് എന്ന മൊബൈൽ ആപ്പുമായി കണക്റ്റ് ചെയ്താണ് സ്മാർട്ട് റിങ് ഉപയോഗിക്കേണ്ടത്. ഫിറ്റ്നസ്, ഹെൽത്ത് ഡാറ്റ ആപ്പിലൂടെ അറിയാൻ സാധിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ജനപ്രിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഈ റിങ് വിൽപ്പനയ്ക്കെത്തും. റിങ്ങിന്റെ ലോഞ്ച് വൈകാതെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo