2999 രൂപയ്ക്ക് ഇന്ത്യക്കാർക്ക് boAt Smart Ring Active പുറത്തിറങ്ങി. ഹെൽത്ത് ഫിറ്റ്നെസ് ട്രാക്കിങ്ങിനുള്ള ബജറ്റ് ഫ്രെണ്ട്ലി ബ്രാൻഡഡ് സ്മാർട് റിങ്ങാണിത്. മോടിയുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഡിസൈനിലാണ് സ്മാർട് മോതിരം പുറത്തിറക്കിയത്.
സാംസങ് സ്മാർട് റിങ് ലോഞ്ച് ടെക് ലോകത്തെ വമ്പൻ ഹിറ്റായിരുന്നു. എന്നാൽ ഇത് എല്ലാ ബജറ്റിലുള്ളവർക്കും ഇണങ്ങുന്നതായിരുന്നില്ല. സാധാരണക്കാരും ഒരു സ്മാർട് റിങ് വേണമെന്ന് തോന്നിയാൽ ബോട്ട് റിങ് വാങ്ങാം. എന്നാൽ ഗാലക്സി AI പോലുള്ള അഡ്വാൻസ്ഡ് ഫീച്ചർ ഇതിലുണ്ടാവില്ല.
ഹൃദയമിടിപ്പ്, ഹൃദയ, ശ്വസന പ്രക്രിയകളെല്ലാം ബോട്ട് റിങ് ട്രാക്ക് ചെയ്യും. ഇതിനായി മോതിരത്തിൽ SpO2 ഫീച്ചർ നൽകിയിട്ടുണ്ട്. സ്ട്രെസ് ട്രാക്കിംഗ്, വിശദമായ ഉറക്ക നിരീക്ഷണം എന്നിവയും സ്മാർട് റിങ് കണക്കെടുക്കും.
20-ലധികം സ്‌പോർട്‌സിനും ആക്‌റ്റിവിറ്റികൾക്കുമുള്ള ഫീച്ചർ സ്മാർട് റിങ്ങിലുണ്ട്. ഇതിൽ കമ്പനി മാഗ്നറ്റിക് ചാർജിംഗ് കേസാണ് നൽകിയിട്ടുള്ളത്. ഒറ്റ ചാർജിൽ 5 ദിവസം വരെ ബാറ്ററി ലൈഫ് ഇത് നൽകും. കേസിനുള്ളിലാണെങ്കിൽ 30 ദിവസത്തേക്കുള്ള ചാർജിങ്ങ് ലഭിക്കും. ഓട്ടോ മോണിറ്ററിംഗ് പ്രവർത്തനക്ഷമമാക്കുമ്പോൾ 30 ദിവസം വരെ നീളുന്നു.
സ്‌മാർട്ട് ടച്ച് കൺട്രോളിലൂടെ പ്രവർത്തിക്കുന്ന സ്മാർട് റിങ്ങാണിത്. അതുപോലെ ജെസ്‌ച്ചർ അടിസ്ഥാനമാക്കി ഫോട്ടോ ക്യാപ്‌ചറിങ്ങും സാധ്യമാണ്. ഫിറ്റ്‌നസ് പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ റിവാർഡുകൾക്കായി boAt Coins ലഭിക്കും.
ഇതിൽ കമ്പനി AR വ്യൂ പോലുള്ള അധിക ഫീച്ചറുകൾ നൽകിയിരിക്കുന്നു. 5ATM ഫീച്ചറുള്ളതിനാൽ പൊടി, വിയർപ്പ്, സ്പ്ലാഷ് പ്രതിരോധത്തിനും സഹായിക്കും. ബ്ലൂടൂത്ത് v5.0 കണക്റ്റിവിറ്റി സ്മാർട് റിങ്ങിൽ ലഭിക്കുന്നതാണ്.
മോതിരം ഒന്ന് ഷേയ്ക്ക് ചെയ്തുകൊണ്ട് ഫോട്ടോ ക്ലിക്ക് ചെയ്യാനുള്ള ഫീച്ചറുമുണ്ട്. ഇങ്ങനെ ഫോൺ ഉപയോഗിക്കാതെ ക്യാമറ കൺട്രോൾ സാധ്യമാകുന്നു.
പ്രീമിയം സെറാമിക്, മെറ്റാലിക് ബിൽഡ് ഉപയോഗിച്ചാണ് റിങ് ഡിസൈൻ ചെയ്തിട്ടുള്ളത്. 5 വ്യത്യസ്ത വലിപ്പങ്ങളിലാണ് സ്മാർട് റിങ് അവതരിപ്പിച്ചിട്ടുള്ളത്. നിങ്ങളുടെ വിരൽ വലിപ്പം അനുസരിച്ച് തെരഞ്ഞെടുക്കാം. 7, 8, 9, 10, 11 സൈസുകളിൽ ബോട്ട് റിങ് സ്വന്തമാക്കാം.
മൂന്ന് കളറുകളിലാണ് സ്മാർട് റിങ് ആക്ടീവ് വന്നിരിക്കുന്നത്. സ്വർണ നിറത്തിലും മിഡ്‌നൈറ്റ് ബ്ലാക്ക്, റേഡിയന്റ് സിൽവർ കളറുകളിലും ലഭിക്കുന്നു.
Read More: itel ColorPro 5G: 50 MP AI ക്യാമറയുള്ള 5G ഫോൺ 9999 രൂപയ്ക്ക്! Tech News
ബോട്ടിന്റെ ഈ ബജറ്റ് റിങ് 2999 രൂപ വിലയുള്ളതാണ്. മുമ്പ് കമ്പനി 8,999 രൂപയ്ക്കും മറ്റും സ്മാർട് റിങ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇത്രയും വിലക്കുറവിൽ ഒരു സ്മാർട് റിങ് അപൂർവ്വമാണ്. ജൂലൈ 20 മുതലാണ് ബോട്ട് സ്മാർട് റിങ് ആക്ടീവിന്റെ വിൽപ്പന. ആമസോൺ, ഫ്ലിപ്കാർട്ട്, boAt വെബ്സൈറ്റുകളിലൂടെ ഇവ പർച്ചേസ് ചെയ്യാം.