boAt New Earbud: boAt 360° സ്പേഷ്യൽ ഓഡിയോ ഫീച്ചറുകളോടെ 2999 രൂപയ്ക്ക് Nirvana Ivy

Updated on 03-Sep-2024
HIGHLIGHTS

boAt തങ്ങളുടെ TWS ലൈനപ്പിലേക്ക് Nirvana Ivy Earbuds പുറത്തിറക്കി

3000 രൂപയ്ക്കും താഴെയാണ് ഈ കിടിലൻ ഇയർപോഡിന് വിലയിട്ടിരിക്കുന്നത്

IPX5 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുള്ള മുൻനിര ഇയർബഡ്സാണിത്

boAt തങ്ങളുടെ TWS ലൈനപ്പിലേക്ക് Nirvana Ivy Earbuds പുറത്തിറക്കി. boAt 360° സ്പേഷ്യൽ ഓഡിയോ ഫീച്ചറുകളോടെ വരുന്ന ഇയർപോഡുകളാണ്. വിപണിയിലെ ഈ പുതിയ താരത്തിന് 50dB ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ സപ്പോർട്ടുണ്ട്.

IPX5 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുള്ള മുൻനിര ഇയർബഡ്സാണിത്. 3000 രൂപയ്ക്കും താഴെയാണ് ഈ കിടിലൻ ഇയർപോഡിന് വിലയിട്ടിരിക്കുന്നത്. boAt Nirvana Ivy ഇയർപോഡിന്റെ ഫീച്ചറുകൾ പരിശോധിക്കാം.

boAt Nirvana Ivy ഫീച്ചറുകൾ

നൂതന അൽഗോരിതങ്ങളും 11mm ഡൈനാമിക് ഡ്രൈവറുകളും ഉപയോഗിക്കുന്ന ഇയർബഡ്സാണിത്. ഇങ്ങനെ boAt 360° സ്പേഷ്യൽ ഓഡിയോ ഇതിന് ഉപയോഗിക്കാനാകും. നമ്മുടെ തലയുടെ ചലനം അനുസരിച്ച് ഇതിന് ഓഡിയോ ദിശ ക്രമീകരിക്കാനാകും. ഈ ഫീച്ചർ നൽകുന്നത് ഇയർപോഡിലെ ഡൈനാമിക് ഹെഡ് ട്രാക്കിങ് ഫങ്ഷനാണ്.

കൂടാതെ പുറത്ത് നിന്നുള്ള ശബ്ദത്തെ തടയാൻ 50dB ഹൈബ്രിഡ് ANC ഫീച്ചറും ഇയർപോഡിലുണ്ട്. ഇയർപോഡിലെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഫീച്ചറുകൾക്ക് വേറെയും പ്രത്യേകതയുണ്ട്. സെവ, ബിഇഎസ് ടെക്നിക്, എസ്ടി മൈക്രോ എന്നിവയുമായി സഹകരിച്ചാണ് ഇത് നിർമിച്ചിട്ടുള്ളത്.

മൊത്തം പ്ലേ ടൈമിന്റെ 50 മണിക്കൂർ വരെ വാഗ്ദാനം ചെയ്യുന്നു. ഓരോ നിർവാണ ഇയർബഡും ANC ഓഫിൽ 11 മണിക്കൂർ വരെ നിൽക്കും. ANC ഓണായിരിക്കുമ്പോൾ 7 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ചാർജിങ് കെയ്‌സ് ANC ഓണായിരിക്കുമ്പോൾ 30 മണിക്കൂറിലധികം പ്ലേടൈം നൽകുന്നു. ANC ഓഫിൽ 50 മണിക്കൂറും നൽകുന്നു. ബോട്ട് പുതിയ ഇയർപോഡിൽ ASAP ചാർജ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് വെറും 10 മിനിറ്റ് ചാർജിൽ 240 മിനിറ്റ് പ്ലേ ടൈം നൽകുന്നു.

ഓട്ടോമാറ്റിക് പ്ലേബാക്ക് നിയന്ത്രണത്തിനുള്ള ഇൻ-ഇയർ ഡിറ്റക്ഷൻ ഫീച്ചർ ഇയർബ്ഡ്സിലുണ്ട്. ഇഷ്ടാനുസൃതമാക്കാവുന്ന EQ-കളും ഇതിൽ ഉൾപ്പെടുന്നു. ഇവ കൂടുതൽ മികച്ച കണക്റ്റവിറ്റി എക്സ്പീരിയൻസ് നൽകുന്നതാണ്.

വ്യക്തമായ കോളുകൾക്കായി എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ അഥവാ ENC ഫീച്ചറുമുണ്ട്. ഇതിന് പുറമെ ആംബിയന്റ് മോഡ് ഫീച്ചറും ലഭിക്കുന്നു.

Read More: Under 2000 Earphones: Myntra തരുന്നു ആകർഷകമായ വിലയിൽ ബ്രാൻഡഡ് Neckband

ഗൂഗിൾ ഫാസ്റ്റ് പെയർ, 60 എംഎസ് കുറഞ്ഞ ലേറ്റൻസിയുള്ള ബീസ്റ്റ് മോഡും ഇയർപോഡിലുണ്ട്. boAt Hearables എന്ന ആപ്പിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ നിങ്ങൾക്ക് ഇയർബഡ്സ് ഫങ്ഷനുകൾ കൈകാര്യം ചെയ്യാം. ഇതുകൂടാതെ IPX5 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് ഫീച്ചറും ഇതിൽ ലഭിക്കുന്നതാണ്.

boAt Nirvana Ivy വില എത്ര?

ബോട്ട് നിർവാണ ഐവി 2,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. മൂന്ന് നിറങ്ങളിൽ ഡിസൈൻ ചെയ്ത ഇയർബഡ്സാണിത്. ഗൺമെറ്റൽ ബ്ലാക്ക്, ഗൺമെറ്റൽ വൈറ്റ്, ക്വാർട്സ് സിയാൻ നിറങ്ങളിൽ ഇത് ലഭിക്കും.

വിൽപ്പന എന്ന്? എവിടെ?

സെപ്റ്റംബർ 4 മുതലാണ് നിർവാണയുടെ വിൽപ്പന ആരംഭിക്കുന്നത്. ബോട്ട്-ലൈഫ്‌സ്റ്റൈൽ.കോം, ഫ്ലിപ്കാർട്ട്, ആമസോൺ വഴി ഇയർപോഡ് വിൽക്കുന്നു. റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് എന്നിവയിലും ലഭ്യമായിരിക്കും.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :