Amazon Great Republic Day Sale 2024 തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനകം നിങ്ങൾ പർച്ചേസ് ചെയ്തിട്ടുണ്ടെങ്കിൽ നിരവധി ഓഫറുകൾ നേടിക്കാണും. മൊബൈൽ ഫോണുകൾക്ക് വൻ വിലക്കിഴിവാണ് ഈ സെയിലിൽ നൽകുന്നത്. മൊബൈൽ ഫോണുകൾ മാത്രമല്ല, നല്ല കിടിലൻ Smartwatch-കൾക്കും ഓഫറുണ്ട്. ആമസോൺ സെയിൽ ഇപ്പോൾ ജനുവരി 19 വരെയാക്കി നീട്ടിയിട്ടുണ്ട്.
ഇന്ന് സ്മാർട് വാച്ച് ഉപയോഗിക്കാത്തവർ വിരളമെന്ന് തന്നെ പറയാം. പ്രത്യേകിച്ച് കേരളത്തിലെ യുവാക്കളിലും മറ്റും സ്മാർട് വാച്ച് ഉപയോഗിക്കുന്ന ട്രെൻഡ് അധികമാണ്. സ്മാർട് വാച്ച് ഒരു ഫാഷൻ മാത്രമല്ല, ടെക്നോളജിയിലൂടെ ജീവിതശൈലി ചിട്ടപ്പെടുത്താനും ഉപകരിക്കുന്നു.
സ്മാർട് വാച്ചിന് വലിയ വിലയാകുമെന്നതാണ് പലരുടെയും പ്രശ്നം. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതൊന്നും നല്ല ബ്രാൻഡുകളുടെ അല്ലെന്നും ആശങ്കയുണ്ട്. എന്നാൽ Amazon Sale-ൽ നിങ്ങൾക്ക് വിലക്കുറവിൽ സ്മാർട്ഫോൺ വാങ്ങാം.
അതും 4000 രൂപയ്ക്ക് കിടിലൻ ബ്രാൻഡഡ് സ്മാർട് വാച്ചുകൾ തന്നെ സ്വന്തമാക്കാം. Fire-Boltt, Noise, boAt തുടങ്ങിയ ബ്രാൻഡുകളുടെ വാച്ചുകൾക്കാണ് ഓഫർ. ഇങ്ങനെ 4000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 4 ടോപ് സ്മാർട് വാച്ചുകൾ നോക്കാം. ഓർക്കുക, ഈ വാച്ചുകൾ ഇത്രയും വിലക്കിഴിവിൽ റിപ്പബ്ലിക് ഡേ സെയിൽ സമയത്ത് മാത്രമാണ് ലഭിക്കുക.
ആമസോൺ സ്പെഷ്യൽ സെയിലിൽ നോയിസ് എൻഡോവർ 2,499 രൂപയ്ക്ക് ലഭ്യമാണ്. 64 ശതമാനം വിലക്കിഴിവാണ് ഇതിന് ലഭിക്കുന്നത്. കൂടാതെ എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. പഴയ വാച്ച് മാറ്റി വാങ്ങുന്നവർക്ക് 2,350 രൂപയുടെ കിഴിവ് ലഭിക്കും. ഈ തുകയ്ക്ക് എസ്ബിഐ ബാങ്ക് ഓഫറുകൾ ലഭ്യമല്ല.
1.46 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നോയ്‌സ് എൻഡവറിനുള്ളത്. ഏഴ് ദിവസം വരെ ഇതിന് ബാറ്ററി ലൈഫ് വരുന്നു. ബ്ലഡ് ഓക്സിജൻ മോണിറ്റർ, 24×7 ഹൃദയമിടിപ്പ് മോണിറ്റർ എന്നീ ഫീച്ചറുകൾ ലഭ്യമാണ്. കൂടാതെ, സ്ലീപ്പ് മോണിറ്റർ സൌകര്യവും ഇതിലുണ്ട്.
ബോട്ട് എനിഗ്മ X500 69% വിലക്കിഴിവിലാണ് ഇപ്പോൾ വിൽക്കുന്നത്. റിപ്പബ്ലിക് ഡേ സെയിലിൽ 3,999 രൂപയ്ക്ക് ഇത് വാങ്ങാം. 10,000 രൂപയിൽ കൂടുതൽ വില വരുന്ന വാച്ചാണിത്. 3,750 രൂപയാണ് എക്സ്ചേഞ്ച് ഓഫർ. ഇതിനും ബാങ്ക് ഓഫർ ലഭ്യമല്ല.
1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വാച്ചിനുള്ളത്. ഇതിന് 10 ദിവസത്തെ ബാറ്ററി ലൈഫും ലഭിക്കും. ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജൻ നിരീക്ഷണത്തിനും ഫീച്ചറകളുണ്ട്.
4000 രൂപയ്ക്ക് താഴെ ഇപ്പോൾ വാങ്ങാവുന്ന വാച്ചാണ് ഫയർ-ബോൾട്ട് ഇൻവിൻസിബിൾ പ്ലസ്. വാച്ചിന്റെ യഥാർഥ വില 20,000 രൂപയ്ക്കും മുകളിലാണ്. റിപ്പബ്ലിക് ഡേ സെയിലിൽ 83% വിലക്കിഴിവ് ലഭിക്കുന്നു. എങ്ങനെ ഫയർ ബോൾട്ട് നിങ്ങൾക്ക് 3,499 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഇനി എക്സ്ചേഞ്ച് ഓഫറിൽ വാങ്ങുകയാണെങ്കിൽ, 3,300 രൂപയുടെ കിഴിവ് ലഭിക്കും. ബാങ്ക് ഓഫറുകൾ ഈ ഉപകരണത്തിന് ലഭിക്കുന്നതല്ല.
1.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വാച്ചിനുള്ളത്. ഹെൽത്ത് ട്രാക്കിങ്, സ്പോർട്സ് ട്രാക്കിങ് ഫീച്ചറുകളുണ്ട്. ഒറ്റ ചാർജിൽ അഞ്ച് ദിവസത്തെ ലൈഫ് ലഭിക്കും. അതും വാച്ച് ഓൺ ഡിസ്പ്ലേയിലായാലും, ബ്ലൂടൂത്ത് കോൾ പ്രവർത്തിപ്പിച്ചാലും.
പ്രൊമേറ്റ് Xwatch-S19 സ്മാർട് വാച്ചും ഇപ്പോൾ 4000 രൂപയ്ക്ക് അകത്ത് വാങ്ങാനാകും. 3,699 രൂപയാണ് വാച്ചിന് ഇപ്പോൾ ആമസോണിലെ വില. 3500 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 5000 രൂപയ്ക്ക് താഴെ വില വരുന്നതിനാൽ ഇതിനും ബാങ്ക് ഓഫർ നിലവിൽ ലഭ്യമല്ല.
1.95 ഇഞ്ച് TFT ഡിസ്‌പ്ലേയുള്ള സ്മാർട് വാച്ചാണിത്. HX3600 ഹൃദയമിടിപ്പ് സെൻസർ ഇതിലുണ്ട്. SC7A20 പെഡോമീറ്റർ സെൻസറും ഹൃദയമിടിപ്പ് നിരീക്ഷണത്തിനും മറ്റും സഹായിക്കും. 400mAh ആണ് ബാറ്ററി കപ്പാസിറ്റി. 7 മുതൽ 10 ദിവസത്തേക്ക് ബാറ്ററി ലൈഫ് നിലനിൽക്കും. പ്രൊമേറ്റിന്റെ ഈ മോഡലിന് 12 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈമുമുണ്ട്.
READ MORE: 7 വർഷത്തേക്ക്… ഇങ്ങനെ ഇതാദ്യം! Samsung Galaxy S24 പ്രീ ബുക്കിങ് ഓഫറുകളും…| TECH NEWS