Best Earbuds: 2000 രൂപ മുതൽ 5000 രൂപ റേഞ്ചിൽ വാങ്ങാം, ക്വാളിറ്റി ഇയർപോഡുകൾ
നിങ്ങൾക്ക് ഇണങ്ങിയ Best Earbuds, ബജറ്റ് ലിസ്റ്റിൽ വാങ്ങിയാലോ?
വോയിസ് ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താത്ത ഇയർബഡ്സുകൾ വാങ്ങണം
ക്വാളിറ്റി ഫീച്ചറുകളും മികച്ച ഡിസൈനുമുള്ള ഇയർബഡ്സുകൾ തന്നെ വാങ്ങാം
പുതിയ Earbud വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഇണങ്ങിയ Best Earbuds പറഞ്ഞുതരാം. 2000 രൂപ മുതൽ 5000 രൂപ ബജറ്റിൽ വില വരുന്ന ഇയർഫോണുകളാണിവ.
Best Earbuds വാങ്ങണോ?
ഓഫീസ് മീറ്റുകളിലും വീഡിയോ കോളുകളിലും ഇയർഫോണുകൾ അത്യാവശ്യമാണ്. യാത്രയ്ക്കിടയിലും ജോലിയ്ക്കിടയിലും ഇയർബഡ്സ് ഉപയോഗിക്കുന്നവരായിരിക്കും നിങ്ങൾ. ക്വാളിറ്റി ഫീച്ചറുകളും മികച്ച ഡിസൈനുമുള്ള ഇയർബഡ്സുകൾ തന്നെ വാങ്ങാം. വോയിസ് ക്വാളിറ്റിയിൽ വിട്ടുവീഴ്ച വരുത്താത്ത ഇയർബഡ്സുകൾ വാങ്ങണം. ആക്ടീവ് നോയ്‌സ് കാൻസലേഷൻ ഫീച്ചറുകളുള്ളവയാണെങ്കിൽ മികച്ച അനുഭവമായിരിക്കും.
മികച്ച Earbuds നോക്കിയാലോ!
മികച്ച TWS ഇയർഫോണുകൾ നോക്കുന്നവർക്കുള്ള ഫസ്റ്റ് ഓപ്ഷൻ JBL ഇയർഫോണാണ്.
1. ജെബിഎൽ ട്യൂൺ
JBL ഇയർഫോൺ വിപണിയിലെ പേരുകേട്ട ബ്രാൻഡാണ്. ജെബിഎൽ ട്യൂൺ ഒരപ ബജറ്റ് ഫ്രണ്ട്‌ലി ഇയർബഡാണ്. 48 മണിക്കൂർ ബാറ്ററി ലൈഫുള്ള ഇയർഫോണാണിത്. 10mm ഡ്രൈവറും IP54 റേറ്റിങ്ങുമുളള ഇയർഫോണാണിത്. ആമസോണിൽ 4,999 രൂപയാണ് JBL Tune Buds-ന്റെ വില.
2. വൺപ്ലസ് Buds Z2
വൺപ്ലസിന്റെ ജനപ്രിയമായ ഇയർബഡ്സാണിത്. 11 mm ഡ്രൈവറാണ് OnePlus Buds Z2-ലുള്ളത്. ഇതിന് 38 മണിക്കൂർ പ്ലേബാക്ക് ടൈമുണ്ട്. ഡോൾബി അറ്റ്മോസ് ഓഡിയോ ഫീച്ചറുള്ള ബഡ്ഡാണിത്. വ്യത്യസ്ത മോഡുകളിലൂടെ നോയിസ് കാൻസലേഷൻ ഫീച്ചർ ഉപയോഗിക്കുന്നു. 40 dB വരെ ആക്ടീവ് നോയിസ് കാൻസലേഷൻ ഇതിലുണ്ട്. ആമസോണിൽ 4,449 രൂപയ്ക്ക് ലഭിക്കുന്നു.
3. വൺപ്ലസ് ബഡ്സ് 3
അടുത്തതും ഒരു വൺപ്ലസ് ഇയർബഡ്സ് തന്നെയാണ്. ഭാരം കുറഞ്ഞതും എർഗണോമിക് ഡിസൈനിലും വരുന്ന ഇയർബഡ്ഡാണിത്. 49 dB വരെ നോയ്‌സ് ക്യാൻസലേഷൻ ഇതിലുണ്ട്. ANC ഫ്രണ്ടുമായാണ് ഈ ഇയർപോഡ് വരുന്നത്. ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകളും Basswave എൻഹാൻസ്‌മെന്റ് ഫീച്ചറുമുണ്ട്. വൺപ്ലസ് ബഡ്സ് 3യുടെ വില 4,999 രൂപയാണ്.
4. നോയിസ് Buds Xero
ഏറ്റവും മികച്ച ഇയർബഡ് ബ്രാൻഡാണ് നോയിസ്. ബജറ്റ്- ഫ്രെണ്ട്ലി ലിസ്റ്റിൽ നോയിസിൽ നിന്നുള്ള ബഡ്സാണ് ബഡ്സ് Xero. 50 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ഇതിലുണ്ട്. 50dB വരെ വോയിസ് കാൻസലേഷനും ലഭിക്കുന്നു. ഹൈബ്രിഡ് ANC ഫീച്ചറുള്ള ഇയർബഡ്സാണിത്. 4,499 രൂപയ്ക്ക് ആമസോൺ, ഫ്ലിപ്കാർട്ടുകളിൽ നിന്ന് വാങ്ങാം.
Read More: T20 World Cup ആവേശത്തിന് Hotstar സബ്സ്ക്രിപ്ഷൻ, 149 മുതൽ 1499 രൂപ വരെ…
5. ബോട്ട് നിർവാണ Ion TWS
ഇയർബഡ്സ് വിപണിയിൽ പേരുകേട്ട ബോട്ടിന്റെ ഉൽപ്പന്നത്തെ പരാമർശിക്കാതെ ആകില്ലല്ലോ! 2000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന ബോട്ട് ഇയർബഡ്സാണിത്. 120 മണിക്കൂർ പ്ലേബാക്ക് ടൈമാണ് ഇതിലുള്ളത്. ബോട്ട് നിർവാണ Ion TWS 1,999 രൂപയ്ക്ക് വാങ്ങാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile