iPhone 15നൊപ്പം വിപണിയിലെത്തിയ Apple Watch ഓർമയുണ്ടോ? ആപ്പിളിന്റെ Smartwatch വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്ന മോഡലാണ് Apple Watch Series 9. ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു വാച്ച് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ആപ്പിൾ വാച്ച് സീരീസ് 9 ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം.
ആപ്പിൾ വാച്ച് സീരീസ് 8-മായി ഇതിനും സമാന ഫീച്ചറുകളാണ് ഉള്ളത്. എങ്കിലും പുതിയ സ്മാർട്ട് വാച്ചിൽ ഒരു ഡബിൾ ടാപ്പ് ജെസ്റ്റർ ലഭ്യമാണ്. ആപ്പിൾ വാച്ച് സീരീസ് 9 രണ്ട് കെയ്‌സ് സൈസുകളിലാണുള്ളത്. ഒന്നാമത്തേത് 41 mm ആണ്. രണ്ടാമത്തെ വാച്ച് സീരീസ് 9ന് 45mm വലിപ്പം വരുന്നു.
40,000 രൂപയ്ക്കും മുകളിലായിരുന്നു വാച്ചിന്റെ ലോഞ്ച് സമയത്തെ വില. എന്നാലിപ്പോൾ ഫ്ലിപ്കാർട്ട് ഇതിന് വമ്പൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
41mm, 45mm ഡിസ്പ്ലേകളുള്ളവയാണ് ആപ്പിൾ വാച്ച് സീരീസ് 9 എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിൽ ആപ്പിളിന്റെ S9 SiP ആണ് സെറ്റ് ചെയ്തിട്ടുള്ളത്. ഒഎസ് 10 ഔട്ട്-ഓഫ്-ബോക്‌സാണ് ആപ്പിൾ വാച്ച് സീരീസ് 9ലുള്ളത്. ഇതിന് 36 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുന്നതാണ്.
അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ ഫിനിഷുകളിലാണ് വാച്ച് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിൽ ജിപിഎസ്, സെല്ലുലാർ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കുന്നതാണ്. ആപ്പിൾ വാച്ച് സീരീസ് 9ലെ ഏറ്റവും വലിയ പ്രത്യേകത ഡബിൾ ടാപ്പ് ഫീച്ചറാണ്. അതായത് ഡബിൾ ടാപ്പ് ആംഗ്യത്തിലൂടെ നിങ്ങൾക്ക് ഫോൺ കോളുകൾ എടുക്കാം. ടൈമർ നിർത്താനും അലാറം സ്നൂസ് ചെയ്യാനും ആപ്പിൾ വാച്ച് ഉപയോഗിക്കാം. കൂടാതെ, പാട്ട് കേൾക്കാനുമെല്ലാം ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ വാച്ചിൽ തള്ളവിരലും ചൂണ്ടുവിരലും ഒരുമിച്ച് ടാപ്പുചെയ്‌ത് ക്യാമറ ആക്‌സസ് ചെയ്യുന്നതിന് വരെ സൌകര്യമുണ്ട്.
41,900 രൂപയ്ക്ക് ലോഞ്ച് ചെയ്ത ആപ്പിൾ സ്മാർട് വാച്ചാണിത്. 41mm GPS വാച്ചിന്റെ വിലയായിരുന്നു ഇത്. ഇപ്പോൾ ഫ്ലിപ്കാർട്ട് വഴി ഫോൺ ഓഫറിൽ പർച്ചേസ് ചെയ്യാവുന്നതാണ്. 8000 രൂപയോളം വിലക്കിഴിവാണ് ആപ്പിൾ വാച്ച് സീരീസ് 9ന് ലഭിക്കുന്നത്. അതായത് 32,999 രൂപയ്ക്ക് നിങ്ങൾക്ക് ഇപ്പോൾ വാച്ച് ലഭ്യമാണ്.
45mm ആപ്പിൾ വാച്ചിനാകട്ടെ 44,900 രൂപയാണ് വിപണിവില. ഇപ്പോൾ ഈ സ്മാർട് വാച്ചിന് 35,999 രൂപയാണ് വിലയാകുന്നത്. ഈ വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും സ്വന്തമാക്കാം. അതായത് സിറ്റി ബാങ്ക്, ആക്സിസ് ബാങ്ക്, ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കാണ് ഓഫർ. ഈ കാർഡ് പേയ്മെന്റുകളിലൂടെ 2500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നതാണ്.
Read More: Bharat Sanchar Nigam Limited: വീണ്ടും പ്രതീക്ഷയുമായി BSNL 4G! 5 സംസ്ഥാനങ്ങളിൽ ടവറുകൾ സ്ഥാപിച്ചു
അങ്ങനെയെങ്കിൽ 41mm ആപ്പിൾ വാച്ച് നിങ്ങൾക്ക് 30,499 രൂപയ്ക്ക് വാങ്ങാം. 45mm സ്മാർട് വാച്ചാകട്ടെ 33,499 രൂപയും വിലയാകും. ഇത്രയും വിലക്കിഴിവിൽ വാങ്ങാമെന്നതിനാൽ ഇതിനകം ആപ്പിൾ വാച്ചുകൾ വിറ്റഴിഞ്ഞു.
Apple Watch @ ₹30,499, Click here for details
Apple Watch @ ₹33,499, Click here for details
ഇനിയും വളരെ കുറച്ച് സ്റ്റോക്കുകൾ മാത്രമാണ് ഫ്ലിപ്കാർട്ടിൽ ബാക്കിയുള്ളത്. ഇതൊരു പരിമിതകാല ഓഫറായതിനാൽ ആവശ്യക്കാർ ഉടനെ പർച്ചേസ് ചെയ്യുന്നതിന് ശ്രദ്ധിക്കുക.