Apple New Airpodes: അങ്ങനെ Apple വാർഷിക ലോഞ്ച് പരിപാടിയിൽ ഇയർബഡ്സും എത്തി. ഐഫോൺ 16 സീരീസിൽ ആപ്പിൾ ലോഞ്ച് ഒതുക്കിയില്ല. കുപേർട്ടിനോ ആപ്പിൾ പാർക്കിലെ ഇറ്റ്സ് ഗ്ലോടൈം ചടങ്ങിൽ പുതിയ എയർപോഡുകളും അവതരിപ്പിച്ചു.
ഇറ്റ്സ് ഗ്ലോടൈം പരിപാടിയിൽ നാല് പുതിയ മോഡലുകൾ പുറത്തിറക്കി. AirPods 4, AirPods Pro 3, AirPods Max എന്നിവയാണ് അവതരിപ്പിച്ചത്. ഇവയിൽ എയർപോഡ് 4-ന് ANC ഫീച്ചറുള്ളതും ഇല്ലാത്തതുമായ വേരിയന്റുകളുണ്ട്. എയർപോഡ്സ് മാക്സ് ഹെഡ്ഫോണുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇയർഫോണുകളെന്നാണ് ആപ്പിൾ ഇതിനെ വിശേഷിപ്പിച്ചത്. കമ്പനിയുടെ ഏറ്റവും വിലപിടിപ്പുള്ള ഇയർപോഡും ഇക്കൂട്ടത്തിലുണ്ട്.
ആപ്പിൾ AirPods ലൈനപ്പ് പൂർണ്ണമായും പുതിയ ഫീച്ചറുകളോടെയാണ് അവതരിപ്പിച്ചത്. ഓപ്പൺ-ഫിറ്റ് സ്റ്റൈലിലുള്ള ബേസിക് എയർപോഡുകൾക്ക് രണ്ട് വേരിയന്റുകളാണുള്ളത്. ഇവയിൽ ഒന്ന് ANC സപ്പോർട്ട് ഉള്ളതും മറ്റൊന്ന് ഇല്ലാത്തതും. ആപ്പിളിവ്റെ ആദ്യത്തെ ഓപ്പൺ-ഫിറ്റ് എയർപോഡുകളാണ് ഇവയെന്ന് പറയാം.
എയർപോഡ്‌സ് 4 H2 ചിപ്പിലാണ് പ്രവർത്തിക്കുന്നത്. ഇത് ഓഡിയോ നിലവാരം മെച്ചപ്പെടുത്തുന്നു. 100-ലധികം രാജ്യങ്ങളിൽ ഹിയറിംഗ് എയ്ഡ് ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്. യുഎസ്ബി-സി, വയർലെസ് ചാർജിംഗ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിനുണ്ട്.
നോയിസ് കാൻസലേഷൻ ഫീച്ചറുള്ള ഇയർപോഡിവ് $179 ആണ്. $129 വിലയ്ക്ക് ANC സപ്പോർട്ട് ഇല്ലാത്തവ വിൽപ്പനയ്ക്ക് എത്തും.
ആപ്പിൾ പുറത്തിറക്കിയ ഹെഡ്ഫോണാണ് എയർപോഡ്സ് മാക്സ്. ഈ ഹെഡ്‌ഫോണുകൾ ആകർഷകമായ നിറങ്ങളിലാണുള്ളത്. മിഡ്‌നൈറ്റ്, നീല, പർപ്പിൾ, ഓറഞ്ച്, സ്റ്റാർലൈറ്റ് കളറുകളിൽ ലഭ്യമാകും. ഹെഡ്ഫോണുകളിലും USB-C സപ്പോർട്ട് ലഭിക്കും. 20 മണിക്കൂർ വരെ ബാറ്ററി ലൈഫുള്ള ഹെഡ്സെറ്റിന് $549 വിലയാകും.