50 മണിക്കൂർ പ്ലേടൈമുള്ള Sony Wireless Headphone വമ്പൻ ഡിസ്കൗണ്ടിൽ വാങ്ങാം, Diwali Offer സെയിലിൽ

Updated on 24-Oct-2024
HIGHLIGHTS

Amazon ദീപാവലി സെയിലിനോട് അനുബന്ധിച്ചാണ് ഓഫർ

Sony Wireless Headphone ഏറ്റവും വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം

50 മണിക്കൂർ വരെ ബാറ്ററി ലൈഫും പ്ലേടൈമും ലഭിക്കുന്ന ഹെഡ്ഫോണാണിത്

Sony Wireless Headphone ഏറ്റവും വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. Amazon ദീപാവലി സെയിലിനോട് അനുബന്ധിച്ചാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 50 മണിക്കൂർ വരെ ബാറ്ററി ലൈഫും പ്ലേടൈമും ലഭിക്കുന്ന ഹെഡ്ഫോണാണിത്. അതിനാൽ നിങ്ങളുടെ യാത്രയിൽ കൂടെ കൂട്ടാവുന്ന പെർഫെക്ട് പാർട്നറെന്ന് പറയാം.

Sony Wireless Headphone

ഇന്ത്യയ്ക്കും പുറത്തും ആമസോണിൽ ഹെഡ്ഫോണിന് വിലക്കിഴിവുണ്ട്. പരിമിതകാല ഓഫറായതിനാൽ വിൽപ്പനയും തകൃതിയായി മുന്നേറുന്നു. 4000 രൂപയ്ക്ക് താഴെയാണ് Sony WH-CH520 വിൽക്കുന്നത്. വോയിസ് അസിസ്റ്റന്റ് സ്മാർട് ആപ്പ് സപ്പോർട്ടുള്ള ഹെഡ്ഫോണാണിത്. ഇൻസ്റ്റന്റ് കിഴിവിന് പുറമെ ഹെഡ്ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നു.

സോണി ഹെഡ്ഫോൺ

Sony Wireless ഹെഡ്ഫോൺ ഓഫർ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ദീപാവലി സെയിലും വരുന്നത്. 5990 രൂപ വിലയാകുന്ന ഹെഡ്ഫോണാണ് സോണി WH-CH520. ഇതിന് ആമസോണിൽ 33 ശതമാനം വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3,988 രൂപയ്ക്കാണ് വയർലെസ് ഇയർഫോൺ സൈറ്റിൽ കാണിച്ചിട്ടുള്ളത്. ഇതിന് ICICI ബാങ്ക് കാർഡിലൂടെ 1250 രൂപയുടെ കിഴിവും നേടാം. ഇങ്ങനെ 38,000 രൂപ റേഞ്ചിൽ ഹെഡ്ഫോൺ ഇപ്പോൾ ലഭിക്കുന്നു. വാങ്ങാനുള്ള ലിങ്ക്, ഇവിടെ നിന്നും പർച്ചേസ് ചെയ്യാം.

ബ്ലാക്ക് നിറത്തിലുള്ള ഹെഡ്ഫോണാണ് സോണി WH-CH520. നീല നിറത്തിലുള്ള ഹെഡ്ഫോണിനും ഇതേ കിഴിവുണ്ട്. എന്നാലും വൈറ്റ് കളർ സോണി WH-CH520-ന് 4000 രൂപയ്ക്ക് മുകളിലാണ് വില.

സോണി WH-CH520 പ്രത്യേകതകൾ

സോണി ഹെഡ്ഫോൺ

Whch520/B മോഡൽ ഇയർഫോണാണിത്. സോണിയുടെ ഈ ഹെഡ്‌ഫോണുകളുടെ ബാറ്ററി ലൈഫ് കെങ്കേമമാണ്. 50 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണുള്ളത്. ഇതിന് ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റിയുമുണ്ട്.

സൌണ്ട് ക്വാളിറ്റി നോക്കുകയാണെങ്കിൽ, സോണി ആപ്പ് വഴി ഇഷ്‌ടാനുസൃതമാക്കാവുന്ന ശബ്‌ദ ക്രമീകരണങ്ങളുണ്ട്. അതിനാൽ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് ഇക്വലൈസർ ക്രമീകരിക്കാനാകും. കംപ്രസ് ചെയ്ത മ്യൂസിക് ഫയലുകൾക്കായി DSEE ടെക്നോളജിയുമുണ്ട്.

Read More: Happy Diwali Offer: അടുക്കള Smart ആക്കാൻ ഇലക്ട്രിക് ഇൻഡക്ഷൻ അടുപ്പ് വാങ്ങാം, 3000 രൂപയ്ക്കും താഴെ!

ഇതിൽ ബിൽറ്റ്-ഇൻ മൈക്കിനൊപ്പം ക്രിസ്റ്റൽ ക്ലിയർ ഹാൻഡ്‌സ് ഫ്രീ കോളിങ് ഫീച്ചറുമുണ്ട്. സോണി ഹെഡ്ഫോണിൽ ഫാസ്റ്റ് പെയർറിങ് സംവിധാനവും ലഭ്യമാണ്. ഒരേസമയം രണ്ട് ഉപകരണങ്ങൾക്കിടയിൽ വേഗത്തിൽ പെയറിങ് സാധ്യമാണ്. ഇതിനായി സോണി മൾട്ടിപോയിന്റ് കണക്ഷൻ ഉപയോഗിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :