AI ENC സപ്പോർട്ടുള്ള പ്രീമിയം ഇയർഫോൺ Redmi Buds 6 പുറത്തിറക്കി. Redmi Note 14 Series ഫോണുകൾക്കൊപ്പമാണ് Redmi TWS Earbuds അവതരിപ്പിച്ചത്. 3000 രൂപയ്ക്ക് അകത്ത് വില വരുന്ന ഇയർപോഡുകളാണിവ.
12.4mm ടൈറ്റാനിയം ഡയഫ്രമുള്ള ഇയർബഡ്സാണ് കമ്പനി ലോഞ്ച് ചെയ്തത്. ഇതിൽ ഡ്യുവൽ ഡിവൈസ് കണക്ഷനും, LED ഫ്ലോ ഡിസ്പ്ലേയും ലഭിക്കുന്നതാണ്. IP54 റേറ്റിങ് റെഡ്മി ബഡ്സ് 6 ഇയർപോഡുകൾക്കുണ്ട്. അതിനാൽ പൊടി അകത്തേക്ക് കയറാതിരിക്കാനും, വെള്ളത്തെ പ്രതിരോധിക്കാനുമുള്ള കപ്പാസിറ്റി ഇവയ്ക്കുണ്ട്.
താങ്ങാനാവുന്ന വിലയിലാണ് പ്രീമിയം ഫീച്ചറുകളുള്ള ഇയർബഡ്സ് പുറത്തിറക്കിയത്. ഇവയുടെ വിൽപ്പന റെഡ്മി നോട്ട് 14 ഫോണുകൾക്ക് ഒപ്പമാണോ? റെഡ്മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നിവ ഡിസംബർ 13-ന് വിൽപ്പന ആരംഭിക്കും. എന്നാണ് റെഡ്മിയുടെ പുതിയ ഇയർബഡ്ഡുകളുടെ വിൽപ്പനയെന്നും, അവയുടെ ഫീച്ചറുകളും നോക്കാം.
കമ്പനിയുടെ ഏറ്റവും പുതിയ TWS ഇയർബഡ്ഡിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് അറിയണ്ടേ? ഡ്യുവൽ ഡ്രൈവറുകളാണ് ഈ ഇയർപോഡിലുള്ളത്. 12.4mm ടൈറ്റാനിയം ഡയഫ്രമും 5.5mm മൈക്രോ-പൈസോ ഇലക്ട്രിക് സെറാമിക് യൂണിറ്റും ഇതിലുണ്ട്. ഇയർഫോണിലുള്ളത് ബ്ലൂടൂത്ത് പതിപ്പ് 5.4 വേർഷനാണ്. ഇത് AAC, SBC കോഡെക്കുകളെ സപ്പോർട്ട് ചെയ്യുന്നു.
ഈ ഇയർപോഡിന് 360° സറൗണ്ട് സൗണ്ട് ഫീച്ചർ വരുന്നു. ഡ്യുവൽ ഡിവൈസ് കണക്ഷനും ഓഡിയോ ഷെയറിങ്ങും ഇത് സപ്പോർട്ട് ചെയ്യുന്നു. ഒറ്റ ക്ലിക്ക് ഫോട്ടോ ക്യാപ്‌ചർ ഫീച്ചർ ഇയർപോഡിലുണ്ട്. 49dB വരെ നോയിസ് കാൻസലേഷൻ ലഭിക്കും. 60ms വരെ കുറഞ്ഞ ലേറ്റൻസിയെ പിന്തുണയ്ക്കുന്നു. 99.6% ആംബിയന്റ് നോയിസിനെയും റെഡ്മി ബഡ്സ് 6 പ്രതിരോധിക്കും. എഐ ഉപയോഗിച്ച് ഓരോ ഇയർബഡ്ഡും നോയിസ് കുറയ്ക്കുന്നു.
Redmi Buds 6: ലിക്കൺ ഇയർ ടിപ്പുകളുള്ള പരമ്പരാഗത ഇൻ-ഇയർ ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്. കാറ്റിന്റെ ശബ്ദം കുറയ്ക്കുന്നതിനുള്ള AI സപ്പോർട്ട് ഡ്യുവൽ-മൈക്രോഫോൺ സിസ്റ്റം ഇതിനുണ്ട്. ഇയർഫോണുകൾ 360-ഡിഗ്രി സ്പേഷ്യൽ ഓഡിയോ അനുഭവം നൽകുന്നു. ഗെയിമിംഗ് അല്ലെങ്കിൽ ഓൺലൈൻ സ്ട്രീമിങ്ങിലെല്ലാം കുറഞ്ഞ ലാഗിംഗ് ഉറപ്പാക്കുന്ന ഇയർഫോണാണിത്.
Xiaomi ഇയർബഡ്‌സ് ആപ്പുമായി ഇയർഫോണുകളെ കണക്റ്റ് ചെയ്യാം. ഇങ്ങനെ നിങ്ങൾക്ക് ഇക്വലൈസേഷൻ ക്രമീകരണങ്ങൾ ഇഷ്‌ടാനുസൃതമാക്കാനും ജെസ്റ്റർ കൺട്രോൾ പേഴ്സണലൈസ് ചെയ്യാനുമാകും. ഇൻ-ഇയർ ഡിറ്റക്ഷൻ ഫീച്ചറാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഇത് ഇയർബഡ് ഓഫ് ചെയ്യുമ്പോൾ ഓഡിയോ പ്ലേബാക്ക് നിർത്തുന്നു. അത് തിരികെ ധരിക്കുമ്പോൾ വീണ്ടും പ്ലേബാക്ക് ചെയ്യുന്നു. ഇയർഫോണുകൾ പൊടി, സ്പ്ലാഷ് പ്രതിരോധിക്കുന്നതിനാൽ IP54-റേറ്റിങ്ങുണ്ട്.
റെഡ്മി ബഡ്‌സ് 6 കെയ്‌സിൽ 475mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. ഓരോ ഇയർബഡിലും 54mAh സെൽ നൽകിയിരിക്കുന്നു. കേസിനൊപ്പം ഇയർഫോണുകൾക്ക് 42 മണിക്കൂർ വരെ മൊത്തം പ്ലേബാക്ക് സമയം ലഭിക്കും. ഇത് ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ നിലനിൽക്കുന്ന ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.
10 മിനിറ്റ് ഫാസ്റ്റ് ചാർജ്ജിങ്ങിൽ നാല് മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ടൈം ലഭിക്കും. ചാർജിംഗ് കെയ്‌സിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും നൽകിയിട്ടുണ്ട്. അതുപോലെ ഇയർഫോണിൽ ഹോറിസോണ്ടലായി എൽഇഡി ലൈറ്റ് പാനൽ കൊടുത്തിട്ടുണ്ട്. ഇത് ബാറ്ററിയും ചാർജിംഗ് എത്രയായെന്നും കാണിക്കാനുള്ളതാണ്.
റെഡ്മി ബഡ്‌സ് 6 ഇയർഫോണിന് 2999 രൂപയാണ് വില. ഇത് ആദ്യ സെയിലിൽ 2799 രൂപയ്ക്ക് വാങ്ങാമെന്നതാണ് നേട്ടം. റെഡ്മി നോട്ട് 14 സീരീസുകൾക്കൊപ്പമാണ് വിൽപ്പന ആരംഭിക്കുക. ഡിസംബർ 13 മുതൽ ഡിസംബർ 19 വരെയാണ് TWS ഇന്ത്യയിൽ ലഭ്യമാകുക.
ടൈറ്റൻ വൈറ്റ്, ഐവി ഗ്രീൻ, സ്‌പെക്ടർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇവ ലഭിക്കുന്നതാണ്. ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും റെഡ്മി ഇയർബഡ്സ് വാങ്ങാം. Mi.com, Xiaomi റീട്ടെയിൽ സ്റ്റോറുകളിലും ലഭിക്കും. റെഡ്മി ലോസ്റ്റ് വറി-ഫ്രീ എന്ന സർവ്വീസും നൽകുന്നു. രണ്ട് വർഷത്തിനുള്ളിൽ ഒരു ഇയർബഡ് നഷ്ടപ്പെട്ടാൽ പകുതി വിലയ്ക്ക് പകരം നിങ്ങൾക്ക് ഇയർഫോൺ ലഭിക്കും.