Redmi New Smart TV: ഒരു ബജറ്റ് ഫോണിന്റെ വിലയിൽ വാങ്ങാം പുതിയ Xiaomi 32 ഇഞ്ച് ടിവി

Updated on 07-Jun-2024
HIGHLIGHTS

32 ഇഞ്ച് വലിപ്പമുള്ള Redmi Smart TV പുറത്തിറക്കി

Redmi Smart Fire TV 32 ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്

ഫയർ ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട് ടിവിയാണിത്

Xiaomi തങ്ങളുടെ ഏറ്റവും പുതിയ Redmi Smart TV പുറത്തിറക്കി. 32 ഇഞ്ച് വലിപ്പമുള്ള ഈ റെഡ്മി ടിവിയുടെ വില 11,000 രൂപ റേഞ്ചിലാണ്. സാധാരണക്കാരന് വാങ്ങാനാവുന്ന ഏറ്റവും ബെസ്റ്റ് ഓപ്ഷനാണിതെന്ന് പറയാം.

Xiaomi പുറത്തിറക്കിയ Redmi Smart TV

Redmi Smart Fire TV 32 ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷവും ഇതേ മോഡലിൽ കമ്പനി പുറത്തിറക്കിയ ടിവി ജനപ്രിയമായിരുന്നു. ഇതേ തുടർന്നാണ് Fire TV 32 2024 എഡിഷൻ ഇറക്കിയത്.

ഫയർ ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട് ടിവിയാണിത്. വിവിഡ് പിക്ചർ എഞ്ചിൻ ടെക്നോളജി ഇതിലുണ്ട്. HD-Ready ഡിസ്പ്ലേയാണ് ഈ റെഡ്മി ടിവിയിലുള്ളത്.

പുതിയ Redmi Smart TV ഫീച്ചറുകൾ

പുതിയ Redmi Smart TV ഫീച്ചറുകൾ

178 ഡിഗ്രി വ്യൂവിംഗ് ആംഗിളുള്ള 32 ഇഞ്ച് സ്മാർട് ടിവിയാണിത്. 1366—768 പിക്സലാണ് ഇതിന്റെ റെസല്യൂഷൻ വരുന്നത്. ഓട്ടോ ലോ ലാറ്റൻസി മോഡും അലക്‌സാ ഇന്റഗ്രേഷനുള്ള റെഡ്മി വോയ്‌സ് റിമോട്ടുമുണ്ട്.

96.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യുവുള്ള സ്മാർട് ടിവിയാണിത്. 1.5GHz ക്വാഡ് കോർ കോർടെക്‌സ് A35 പ്രോസസറാണ് ടിവിയിലുള്ളത്. പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവയിലേക്ക് ആക്സസ് ലഭിക്കും. 12,000-ലധികം ആപ്പുകളിലേക്കാണ് റെഡ്മി ടിവി ആക്സസ് നൽകുന്നത്.

ഇത് Fire TV OS 7-ൽ പ്രവർത്തിക്കുന്ന ടിവിയാണ്. 2024 പതിപ്പിലും അലക്‌സാ വോയ്‌സ് ഉപയോഗിച്ചുള്ള റിമോട്ട് ഫീച്ചർ ഇതിലുണ്ട്. ടിവിയിലെ കണക്റ്റിവിറ്റി ഫീച്ചറുകളിൽ പ്രധാനം Wi-Fi 802.11 ac ആണ്.

എയർപ്ലേ, വയർലെസ് സ്ട്രീമിംഗിനായി Miracast ഉൾപ്പെടുത്തിയിരിക്കുന്നു. പെരിഫറലുകളെ ബന്ധിപ്പിക്കുന്നതിന് ടിവിയിൽ ബ്ലൂടൂത്ത് 5.0 ഉൾപ്പെടുത്തിയിട്ടുണ്ട്. 2 HDMI 2.1 പോർട്ടുകളും 2 USB 2.0 പോർട്ടുകളും ഇതിലുണ്ട്. ഒരു 3.5mm ഓഡിയോ ജാക്കും ഒരു ഇഥർനെറ്റ് പോർട്ടും ചേർന്ന ഫിസിക്കൽ കണക്റ്റിവിറ്റി ഓപ്ഷനും ഇതിലുണ്ട്. കൂടാതെ, ടിവിയിൽ ഒരു ആന്റിന ഇൻപുട്ട് കൂടി അടങ്ങിയിട്ടുണ്ട്.

10W ഉള്ള രണ്ട് സ്പീക്കറുകളിലൂടെ 20W ഔട്ട്‌പുട്ട് നൽകുന്നു. ഡോൾബി ഓഡിയോ, DTS-HD, DTS വെർച്വൽ ടെക്നോളജി ഉപയോഗിക്കുന്ന സ്പീക്കറുകളാണിവ.

വിലയും വിൽപ്പനയും

റെഡ്മി സ്മാർട്ട് ഫയർ ടിവിയുടെ വില 11,999 രൂപയാണ്. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 1,000 രൂപ കിഴിവ് നേടാം. ഇങ്ങനെ നിലവിൽ 10,999 രൂപയ്ക്ക് ടിവി വാങ്ങാനാകും.

Read More: 12GB സ്റ്റോറേജ് Nothing Phone 2a ഇനി Colorful! ഇന്ത്യയിൽ ലിമിറ്റഡ് സെയിൽ എന്നാണെന്നോ?

ശരിക്കും പറഞ്ഞാൽ ഒരു ബജറ്റ് ഫോൺ വാങ്ങുന്ന വില മാത്രം. ആമസോൺ, ഫ്ലിപ്കാർട്ട് വഴി സെയിൽ നടത്തും. mi.com സൈറ്റിലും റെഡ്മി ടിവിയുടെ വിൽപ്പനയുണ്ടാകും. ജൂൺ 12 മുതലാണ് റെഡ്മി സ്മാർട്ട് ഫയർ ടിവിയുടെ വിൽപ്പന.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :