
43 ഇഞ്ച് സ്ക്രീനുള്ളപുതിയ സ്മാർട്ട് ടിവി നിരവധി ഓഫറുകളോടെയാണ് ഇപ്പോൾ വിറ്റഴിക്കുന്നത്
പുതിയ സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുവർക്ക് ഇതാണ് മികച്ച അവസരം
ആമസോണിൽ ബ്രാൻഡഡ് സ്മാർട് ടിവികൾ 20000 രൂപയ്ക്ക് താഴെ വിൽക്കുന്നു
Under 20000 TV Deals: 43 ഇഞ്ച് വലിപ്പമുള്ള ബ്രാൻഡഡ് സ്മാർട് ടിവികൾ അധിക ചെലവില്ലാതെ വാങ്ങാം. ഒരു പുതിയ സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നുവർക്ക് ഇതാണ് മികച്ച അവസരം. കാരണം ആമസോണിൽ ബ്രാൻഡഡ് സ്മാർട് ടിവികൾ 20000 രൂപയ്ക്ക് താഴെ വിൽക്കുന്നു.
43 ഇഞ്ച് സ്ക്രീനുള്ളപുതിയ സ്മാർട്ട് ടിവി നിരവധി ഓഫറുകളോടെയാണ് ഇപ്പോൾ വിറ്റഴിക്കുന്നത്.
Under 20000 TV Deals: VW സ്മാർട് ടിവി
43 ഇഞ്ച് സ്‌ക്രീനുള്ള സ്മാർട്ട് ടിവി 13999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഈ ടിവിയ്ക്ക് 1920 x 1080 പിക്സൽ റെസലൂഷനാണുള്ളത്. 2 HDMI പോർട്ടുകളും 2 USB Type-C പോർട്ടുകളും ടിവിയിലുണ്ട്.
60Hz റിഫ്രഷ് റേറ്റുള്ള ബജറ്റ് ഫ്രണ്ട്ലി ടിവിയാണിത്. പ്രൈം വീഡിയോ, യൂട്യൂബ്, സീ5, സോണി ലിവ് തുടങ്ങിയ ആപ്പുകൾ ടിവി പിന്തുണയ്ക്കുന്നു. രൊക്കം തുകയ്ക്ക് വാങ്ങാനാവാത്തവർക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലും പർച്ചേസ് ചെയ്യാം.
കൊഡാക്ക് 43 ഇഞ്ച് സ്മാർട് ടിവി
43 ഇഞ്ച് ഡിസ്‌പ്ലേയുള്ള ടിവിയ്ക്ക് 60Hz റിഫ്രഷ് റേറ്റാണുള്ളത്. 1920 x 1080 പിക്സൽ റെസല്യൂഷനാണ് ഇതിലുള്ളത്. കണക്റ്റിവിറ്റിക്കായി ഇതിൽ 3 HDMI പോർട്ടുകളും 2 USB പോർട്ടുകളുമുണ്ട്.
ഡ്യുവൽ-ബാൻഡ് Wi-Fi സപ്പോർട്ട് സ്മാർട് ടിവിയ്ക്കുണ്ട്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ്, സീ5 ഉൾപ്പെടെയുള്ളവ ഇതിൽ സപ്പോർട്ട് ചെയ്യുന്നു. 16,999 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില.
Under 20000 TV Deals: സ്കൈവാൾ സ്മാർട് ടിവി
43 ഇഞ്ച് വലിപ്പമാണ് Skywall സ്മാർട് ടിവിയ്ക്കുള്ളത്. ഇതിൽ ബിൽറ്റ്-ഇൻ വൈ-ഫൈ കണക്റ്റിവിറ്റി സപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്.
Also Read: Panasonic 65 ഇഞ്ച് Ultra HD 4K LED TV ഇപ്പോൾ 30000 രൂപ വില കുറച്ച് വിൽക്കുന്നു!
നെറ്റ്ഫ്ലിക്സ്, പ്രൈംവീഡിയോ, സോണിലൈവ്, Zee5 ആക്സസുകളെല്ലാം പ്രീലോഡഡ് ആപ്പുകളായി ലഭിക്കും. അതുപോലെ യൂട്യൂബ് ആക്സസും ഇതിൽ ലഭിക്കുന്നതാണ്. ടിവിയിൽ ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിച്ചുള്ള കൺട്രോളിങ് സപ്പോർട്ട് ലഭിക്കും. 12,999 രൂപയാണ് ആമസോണിലെ വില. നോ- കോസ്റ്റ് ഇഎംഐ ഓപ്ഷനിലും ടിവി ലഭിക്കും.
ഇതിന് പുറമെ സോണി ബ്രാവിയ സ്മാർട് ടിവികളും മികച്ച വിലയിൽ ലഭിക്കും. 43 ഇഞ്ച് വലിപ്പമുള്ള സോണി ടിവികൾ 40000 രൂപയ്ക്ക് താഴെ ലഭിക്കുന്നതാണ്.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile