നിങ്ങൾക്ക് ഒരു നല്ല ടെലിവിഷൻ വാങ്ങിക്കണോ ?ഒരു ടെലിവിഷൻ വാങ്ങിക്കുന്നതിനു മുൻപ് പല കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം .ഇപ്പോൾ മാർക്കറ്റിൽ കുറഞ്ഞ വിലയിൽ തന്നെ LED ടെലിവിഷനുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അങ്ങനെ വാങ്ങിക്കുന്നതിനു മുൻപ് നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം .അങ്ങനെ ശര്ധിച്ചാൽ നിങ്ങൾക്ക് ഒരു മികച്ച ടെലിവിഷൻ വാങ്ങിക്കുവാൻ സാധിക്കുമോ .ഇവിടെ നിന്നും നിങ്ങൾക്കായി ടെലിവിഷൻ വാങ്ങിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞിരിക്കുന്നു .ടെലിവിഷൻ വാങ്ങിക്കുന്നതിനു മുൻപ് ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .
താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക
ഡിസ്പ്ലേ
ഒരു ടെലിവിഷൻ വാങ്ങിക്കുന്നതിനു മുൻപ് ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ ഡിസ്പ്ലേ തന്നെയാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ ടെലിവിഷൻ വാങ്ങിക്കുന്നതിൽ ഒരു മുഖ്യമായ പങ്കു വഹിക്കുന്നുണ്ട് .അതുപോലെതന്നെ സോഫ്റ്റ് വെയർ കൂടാതെ ഡിസ്‌പ്ലേയുടെ ക്ലാരിറ്റി എന്നിവയും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് .പിക്ച്ചർ ക്വാളിറ്റിയാണ് എല്ലാത്തിലും മുന്നിൽ നിൽക്കുന്നത് .
നേട്ടങ്ങൾ
നല്ല ക്ലാരിറ്റിയിലുള്ള ഡിസ്‌പ്ലേയാണെങ്കിൽ നിങ്ങൾക്ക് ഒരു നല്ല എക്‌സ്‌പീരിയൻസ് അതിൽ നിന്നും ലഭിക്കുന്നതായിരിക്കും .മികച്ച ദൃശ്യാവിഷ്‌കാരം നല്ലൊരു ഫീലിംഗ് എന്നിവ ലഭിക്കുന്നു .
ഡിസ്പ്ലേ ടൈപ്പ്
പലതരത്തിലുള്ള ഡിസ്‌പ്ലേയിൽ ലഭിക്കുന്ന ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ ലഭിക്കുന്നുണ്ട് .അതിൽ നിന്നും മികച്ച ഡിസ്പ്ലേ ക്ലാരിറ്റി കാഴ്ചവെക്കുന്ന ടെലിവിഷൻ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക .
എന്താണ് ഇത്
ഡിസ്‌പ്ലേകൾ പലതരത്തിലാണ് ഉള്ളത് എന്ന് നമുക്ക് അറിയാം .എന്നാൽ ഇപ്പോൾ മാർക്കറ്റിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത് LED ടെലിവിഷനുകൾ ആണ് .അതുപോലെതന്നെ OLED കൂടാതെ QLED എന്നി തരത്തിലുള്ള ഡിസ്‌പ്ലേകളിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകളും വിപണിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട് .LED ടെക്നോളജി എന്ന് വെച്ചാൽ ലൈറ്റ് എമിറ്റിങ് ഡിയോകോഡ് എന്നാണ് അറിയപ്പെടുന്നത് .എന്നാൽ OLED കൂടാതെ QLED ടൈപ്പുകളിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ വളരെ മികച്ച ഡിസ്പ്ലേ നിലവാരം കാഴ്ചവെക്കുന്നുണ്ട് .ഒരു മികച്ച എക്‌സ്‌പീരിയൻസ് നിങ്ങൾക്ക് OLED കൂടാതെ QLED ടെലിവിഷനുകളിൽ നിന്നും ലഭിക്കുന്നു .
LED
ഇപ്പോൾ ലഭിക്കുന്ന ടെലിവിഷനുകൾ എല്ലാം തന്നെ LED ടെലിവിഷനുകളാണ് കൂടുതലായും ലഭിക്കുന്നത് .അതിനു ഒരുപാടു കാരണങ്ങൾ ഉണ്ട് .ഒന്ന് LED ടെലിവിഷനുകൾക്ക് ഇപ്പോൾ മാർകെറ്റിൽ പൊതുവെ വിലക്കുറവാണ് അനുഭവപ്പെടുന്നത് .നിങ്ങളുടെ ബഡ്ജറ്റിൽ നിങ്ങൾക്ക് LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ED ടെക്നോളജി എന്ന് വെച്ചാൽ ലൈറ്റ് എമിറ്റിങ് ഡിയോകോഡ് എന്നാണ് അറിയപ്പെടുന്നത് എന്നാൽ ഇതിനു മുൻപ് LCD ടെലിവിഷനുകളായിരുന്നു വിപണിയിൽ മികച്ച മുന്നേറ്റം നടത്തിയിരുന്നത് .എന്നാൽ LCD ടെലിവിഷനുകൾ അധികകാലം വിപണി നിലനിർത്തിയില്ല .അതിന്റെ അടുത്ത അപ്പ്ഡേഷൻ ആയി LED അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു .
IPS vs. Non-IPS
നേട്ടങ്ങൾ
IPS ഡിസ്‌പ്ലേയുടെ നേട്ടങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ ഏതു സൈഡിൽ നിന്നും നോയ്‌ക്കിയാലും നല്ലൊരു വ്യൂ നിങ്ങൾക്ക് ലഭിക്കുന്നു .എന്നാൽ Non-IPS ഡിസ്‌പ്ലേയിൽ സൈഡുകളിൽ നിന്നുള്ള വ്യൂസ് അത്ര പോര .
എന്താണ് ഇത്
ഒരു മികച്ച ദൃശ്യം ലഭിക്കണമെങ്കിൽ അത് IPS ഡിസ്‌പ്ലേകളിൽ മാത്രമേ ഇപ്പോൾ ലഭിക്കുകയുള്ളു .നോൺ IPS ഡിസ്പ്ലേ മോഡലുകൾ വാങ്ങാതിരിക്കുക .എന്നാൽ ടെലിവിഷൻ വാങ്ങിക്കുമ്പോൾ അതിന്റെ വ്യൂ ആംഗിൾ കൂടി നോക്കേണ്ടത് അത്യാവിശ്യംമാണ് .LED TV പിന്നെ OLED കൂടാതെ QLED ടെലിവിഷനുകളിൽ മികച്ച ദൃശ്യാവിഷ്‌കാരം നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
OLED
OLED ടെലിവിഷനുകൾ എന്ന് വെച്ചാൽ (Organic Light-Emitting Diode)എന്നാണ് അർഥം .വൈഡ് അങ്കിൾ വ്യൂ അടക്കം നിങ്ങൾക്ക് മികച്ച രീതിയിൽ സിനിമകളും മറ്റു വിഡിയോകളും ആസ്വദിക്കുവാൻ ഇതിൽ സാധിക്കുന്നതാണ് .അതുപോലെതന്നെ വെളിച്ചകൂടുതൽ ഉള്ള ഭാഗങ്ങളിൽ നിങ്ങൾക്ക് മികച്ച രീതിയിൽ ഇതിന്റെ ക്ലാരിറ്റിയിൽ ആസ്വദിക്കുവാനും സാധിക്കുന്നതാണ് .ഇപ്പോൾ സോണി എൽജി പോലെയുള്ള കമ്പനികൾ OLED ടെക്നോളജിയിൽ ഒരുപാടു ടെലിവിഷനുകൾ പുറത്തിറക്കുന്നുണ്ട് .
QLED
OLED യുടെ മറ്റൊരു പുതിയ വേർഷൻ ആണ് QLED എന്നറിയപ്പെടുന്നത് .QLED എന്ന് വെച്ചാൽ (Quantum Dot LED) എന്നാണ് അർഥം .QLED യുടെ ടെലിവിഷനുകളും വ്യൂ ആംഗിളുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത് .ഏത് ആംഗിളിൽ നിന്ന് നോക്കിയാലും പിക്ച്ചർ ക്വാളിറ്റി മികച്ച രീതിയിൽ അനുഭവപ്പെടുന്നതാണ് .എന്നാൽ ഈ രണ്ടു ടെക്നോളജിയും ഏകദേശം ഒരുപോലെയാണ് .നല്ല പിക്ച്ചറുകൾ ,ബറൈറ്റ്നെസ്സ് എന്നിവ ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും .
കെർവേഡ് ടെലിവിഷനുകൾ
ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന മറ്റൊരു മികച്ച ടെലിവിഷനുകളിൽ ഒന്നാണ് കെർവേഡ് TV .ഇത്തരത്തിൽ Samsung, Mitashi, TCLപോലെയുള്ള കമ്പനികളും ടെലിവിഷനുകൾ ഇപ്പോൾ മാർകെറ്റിൽ ലഭ്യമാക്കുന്നുണ്ട് .ഇത് ഒരു മികച്ച എക്‌സ്‌പീരിയൻസ് നൽകുന്ന ടെലിവിഷൻ ആണെങ്കിലും വിപണിയിൽ വേണ്ടത്ര വിജയം കൈവരിച്ചട്ടില്ല .
ഓർമ്മപ്പെടുത്തൽ
ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർ LCD ടെലിവിഷനുകളോ കൂടാതെ പ്ലാസ്മ ടെലിവിഷനുകളോ വാങ്ങിക്കാതിരിക്കുക .കാരണം അത് എല്ലാം പഴയ ടെക്നോളജിയിൽ പുറത്തിറക്കിയിരിക്കുന്ന മോഡലുകളാണ് .അതെ വിലയിൽ തന്നെ LED ടെലിവിഷനുകൾ കൂടാതെ 4K TVഇപ്പോൾ മാർക്കറ്റിൽ ലഭ്യമാക്കുന്നുണ്ട് .
പ്രൊ ടിപ്പ്
LED, OLED, QLED ടെക്നോളജിയിൽ പുറത്തിറക്കിയിരിക്കുന്ന ടെലിവിഷനുകൾ വാങ്ങിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .കാരണം ഇപ്പോൾ ടെലിവിഷനുകളുടെ അപ്പ്ഡേറ്റഡ് വേർഷൻ ആണിത് .
ഡിസ്പ്ലേ റെസലൂഷൻ
നേട്ടങ്ങൾ :മികച്ച റെസലൂഷനിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ മികച്ച പിച്ചർ ക്വാളിറ്റി നൽകുന്നതാണ് .കൂടാതെ മികച്ച ബറൈറ്റ്നെസ്സും കൂടാതെ നല്ല ക്ലാരിറ്റിയും ഇത് കാഴ്ചവെക്കുന്നു .
എന്താണ് റെസലൂഷൻ
പിക്സലുകളുടെ നമ്പറുകളെയാണ് റെസലൂഷൻ എന്ന് പറയുന്നത് .ഉദാഹരണത്തിന് HD-Ready (720p), Full HD (1080p) കൂടാതെ UHD (4K) ഇത്തരത്തിലുള്ള റെസലൂഷനിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ മികച്ച പിക്ച്ചർ ക്വാളിറ്റി കാഴ്ചവെക്കുന്നുണ്ട് .
HD റെഡി (720p)
ഈ റെസലൂഷനിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ 1366×766 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .എന്ന ഈ പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നത് 32 ഇഞ്ചിൽ പുറത്തിറങ്ങുന്ന ചെറിയ ടെലിവിഷനുകളാണ് .CRT ടെലിവിഷനുകൾക്ക് ശേഷം പുറത്തിറക്കിയിരിക്കുന്ന അപ്പ്ഡേറ്റഡ് വേർഷൻ ആണിത് .എന്നാൽ ഇത് ഒരു സ്റ്റാൻഡേർഡ് ടെലിവിഷനുകൾ തന്നെയാണ് .
ഫുൾ HD (FHD or 1080p)
ഫുൾ HDയിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകളുടെ പിക്ച്ചർ ക്വാളിറ്റി മികച്ച അനുഭവം കാഴ്ചവെക്കുന്നതാണ് .1080 പിക്സൽ റെസലൂഷനിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ 1920×1080 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .ഇത് വലിയ ക്ലാരിറ്റിയാണ് ഉപഭോതാക്കൾക്ക് നൽകുന്നത് .ഇത്തരത്തിലുള ടെലിവിഷനുകൾ ഒരു പെർഫെക്റ്റ് ചോയ്സ് തന്നെയാണ് .
നോട്ട് : കുറച്ചു നാളുകൾക്ക് മുൻപ് സെറ്റ് ബോസ്സ് എല്ലാം തന്നെ സ്റ്റാൻഡേർഡ് ക്ലാരിറ്റി കാഴ്ചവെക്കുന്നവയായിരുന്നു .എന്നാൽ ഈ അടുത്ത കാലതായാണ് അത് HDയിലും FHD യിലും ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങിയത് .HD സെറ്റ് ബോക്സ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഇത്തരത്തിൽ പിക്ച്ചറുകൾ ആസ്വദിക്കുവാൻ സാധിക്കുകയുള്ളു .
4K (Ultra HD or UHD)
4കെയിൽ പിക്ച്ചറുകൾ ആസ്വദിക്കുക എന്നത് നമ്മൾ ഒരു തിയേറ്ററിൽ പോയിരുന്നു സിനിമകൾ കാണുന്നതിന് തുല്യമാണ് .കാരണം അത്രെയും പിക്ച്ചർ ക്വാളിറ്റിയും കൂടാതെ മറ്റു എഫക്ടുകളും നിങ്ങൾക്ക് 4K (Ultra HD or UHD) ഇതിൽ നിന്നും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .4കെയുടെ റെസലൂഷൻ മറ്റു ടെക്നോളോജിയെക്കാൾ നാലു മടങ്ങു വലുതാണ് .4കെയുടെ പിക്സൽ റെസലൂഷൻ 3840×2160 കാഴ്ചവെക്കുന്നുണ്ട് .നിങ്ങൾക്ക് ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ്പോലെയുള്ള ഓൺലൈൻ ടെലിവിഷനുകളിൽ നിന്നും ഇത്തരത്തിലുള്ള വിഡിയോകൾ കാണുന്നതിന് സഹായിക്കുന്നു .ഈ പിക്ച്ചറിൽ കാണിച്ചിരിക്കുക്കതുപോലെയാണ് ഇതിന്റെ പിക്ച്ചറുകളുടെ ക്ലാരിറ്റിയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഇപ്പോൾ കുറച്ചു നെറ്റ്വർക്കുകൾ 4കെ വിഡിയോകൾ സപ്പോർട്ട് ചെയ്യുന്നുമുണ്ട് .
Myth ബസ്റ്റർ
4കെ ടെലിവിഷനുകൾ ഫുൾ HDടെലിവിഷനുകൾ ആണ് .ഫുൾ HD ടെലിവിഷനുകളിൽ നിങ്ങൾക്ക് 4കെ വിഡിയോകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ 4കെ ഇത്തരത്തിലുള്ള ടെലിവിഷനുകളിൽ സപ്പോർട്ട് ചെയ്യുമെങ്കിൽ മാത്രം .
Resolution | Clarity and Pixels | Content | Indicative Starting Prices |
HD Ready Also known as
| 1x (1 Million) |
|
|
Full HD Also known as
| 2x (2 Million) |
|
|
4K Also known as
| 8x of HD Ready (8 Million) 4x vs Full HD |
|
|
റിഫ്രഷ് റേറ്റ്
നേട്ടങ്ങൾ : വലിയ റിഫ്രഷ് റേറ്റ് സ്മൂത് ആയ രീതിയിൽ നിങ്ങൾക്ക് ദൃശ്യാവിഷ്‌കാരം നൽകുന്നു
എന്താണ് ഇത്
സ്ക്രീനിൽ ഒരു സെക്കന്റ് ഒരു ചിത്രം മാറ്റുന്നതിന്റെ എണ്ണമാണ് ഇത് . പരമ്പരാഗതമായി ഒരു സിനിമ സെക്കന്റിൽ 24 ഫ്രെയിമുകൾ (ചിത്രങ്ങൾ) ചിത്രീകരിക്കപ്പെടുന്നു (ചലിക്കുന്ന ചിത്രം കാണിക്കുന്നതിന് ഓരോ സെക്കന്റിലും ചിത്രം മാറ്റിയിട്ടുണ്ട്). പരമ്പരാഗത 24 ൽ നിന്ന് 120, 240 ഹെസ് (സെക്കൻഡിൽ ഫ്രെയിമുകൾ) വരെ ടിവി പുതുക്കിയിട്ടുണ്ട്. സ്പോർട്സ് അല്ലെങ്കിൽ ആക്ഷൻ മൂവികൾ പോലെയുള്ള വേഗതയേറിയ ഫീച്ചർ കാണുമ്പോൾ ഉയർന്ന ക്ലാരിറ്റിയിൽ ഇത് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് . ഈ ഉയർന്ന പുതുക്കൽ നിരക്ക് ഡിസ്പ്ലേയിൽ ഉള്ളടക്കത്തെ മിനുസപ്പെടുത്തുന്നു. ഫുട്‌ബോൾ പോലെയുള്ള സ്പോർട്സ് ഗെയിമുകൾ നിങ്ങൾക്ക് ഇതിൽ നല്ല രീതിയിൽ ആസ്വദിക്കുന്നതിനും സഹായകമാകുന്നു .
പ്രൊ ടിപ്പ്
കൂടുതൽ ടെലിവിഷനുകളും 60Hz സപ്പോർട്ടിൽ ആണ് പുറത്തിറങ്ങുന്നത് .ഈ സപ്പോർട്ടിൽ തന്നെ ഉപഭോതാക്കൾക്ക് നല്ല രീതിയിൽ പിക്ച്ചറുകൾ ആസ്വദിക്കുന്നതിനു സഹായകമാകുന്നു .സ്പോർട്സുകൾ ഒക്കെ കാണുന്നതിനും ഇത് കൂടുതൽ ഉപകാരപ്പെടുന്നു .
കോൺട്രാസ്റ്റ് റെഷിയോ
നേട്ടങ്ങൾ : വലിയ കോൺട്രാസ്റ്റ് റെഷിയോ ഉണ്ടെങ്കിൽ മികച്ച രീതിയിൽ പിക്ച്ചറുകളിലെ സീനുകൾ ആസ്വദിക്കുവാൻ സാധിക്കുന്നു .ഓരോ സീനുകളും എടുത്തറിയുവാനും സാധിക്കുന്നു .
വെളിച്ചകൂടുതലായ സ്ഥലങ്ങളിൽ നിങ്ങൾക്ക് ഇതിന്റെ വെത്യാസം എടുത്തറിയുവാനും ഇത് സഹായകരമാകുന്ന .എന്നാൽ പഴയ ടെലിവിഷനുകളിൽ കോൺട്രാസ്റ്റ് റെഷിയോ കുറവായിരുന്നു .നല്ല കോൺട്രാസ്റ്റ് റെഷിയോ കാഴ്ചവെക്കാത്ത ടെലിവിഷനുകൾ ആണെങ്കിൽ പിക്ച്ചറുകളുടെ ക്ലാരിറ്റിയും കുറവായിരിക്കും .
പ്രൊ ടിപ്പ് :OLED പോയുള്ള ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്ന ടെലിവിഷനുകളിൽ മികച്ച രീതിയിലുള്ള കോൺട്രാസ്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ മികച്ച പിക്ച്ചർ ക്വാളിറ്റിയും നിങ്ങൾക്ക് ഇത്തരത്തിലുള്ള ടെലിവിഷനുകളിൽ നിന്നും ലഭിക്കുന്നതാണ് .
HDR or ഹൈ ഡയനാമിക്ക് റെയിഞ്
നേട്ടങ്ങൾ : ഇതിലെ ഇമേജുകൾക്ക് ഒരു പ്രേതെക ഫീലിംഗ് ആയിരിക്കും എന്നതാണ് ഇതിന്റെ ഒരു വലിയ നേട്ടം
എന്താണ് ഇത് :HDR എന്ന് വെച്ചാൽ High Dynamic Range എന്നാണ് ഇതിന്റെ അർഥം വരുന്നത് .ഇതിൽ തന്നെ ഒരുപാടു ഓപ്‌ഷനുകൾ ഉണ്ട് .എന്നാൽ കൂടുതലായും പുറത്തിറങ്ങുന്ന ടെലിവിഷനുകളിൽ HDR 10 ആയിരിക്കും ഉള്ളത് .എന്നാൽ ഡോൾബി വിഷനുകൾ ഇപ്പോൾ ലഭ്യമാകുന്നത് സോണി ,എൽജി കൂടാതെ സാംസങ്ങ് പോലെയുള്ള ടെലിവിഷനുകളിൽ ആണ് .എന്നാൽ ഇപ്പോൾ സില സെറ്റ് ബോക്സ് കമ്പനികൾ നിലവിൽ HDR ടെക്നോളജി പ്രൊവൈഡ് ചെയ്യുന്നില്ല എന്നുതന്നെ പറയാം .എന്നാൽ നിങ്ങൾക്ക് ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ളിക്സ് എന്നിവയിൽ നിന്നും ഇത്തരത്തിലുള്ള വിഡിയോകൾ ഇതിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
പ്രൊ ടിപ്പ് :ഈ സർവീസുകൾ എല്ലാ സെറ്റ്ബോക്സിലും ഇപ്പോൾ ലഭ്യമാകുന്നതല്ല .എന്നാൽ ഇപ്പോൾ നെറ്റ്ഫ്ലിക്സ് കൂടാതെ ആമസോൺ പ്രൈം പോലെയല്ല ചാനലുകളിൽ നിന്നും ഇത്തരത്തിലുള്ള വിഡിയോകളും കൂടാതെ ഗെയിമുകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
ഹൌ ടു ജഡ്ജ് എച് ഡി ആർ
ഒരുപാടു കാര്യങ്ങൾ ഇതിൽ നമുക്ക് ജഡ്ജ് ചെയ്യുവാൻ സാധിക്കുകയില്ല അതിനും കാരണം മാനുഫാക്ച്ചർ അത് പ്രൊവൈഡ് ചെയ്താൽ മാത്രമേ നമുക്ക് ഉപയോഗം ആകുകയുള്ളു .എന്നാൽ നിങ്ങളുടെ ടെലിവിഷനിൽ Xbox One X or a PS4 Pro ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് സപ്പോർട്ട് ആകുന്നു .എന്നാൽ നിലവിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ ഇത് പ്രൊവൈഡ് ചെയുന്നുണ്ട് .
ഓർമ്മപ്പെടുത്തൽ :എന്നാൽ നിങ്ങളുടെ ടെലിവിഷനിൽ Xbox One X or a PS4 Pro ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് സപ്പോർട്ട് ആകുന്നു .എന്നാൽ നിലവിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ ഇത് പ്രൊവൈഡ് ചെയുന്നുണ്ട് .എന്നാൽ ഇത്തരത്തിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് ഇത് ലഭിക്കുകയില്ല .
ടെലിവിഷൻ സൈസ് :നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടെലിവിഷൻ എടുക്കുവാൻ സഹായിക്കും
നേട്ടങ്ങൾ :ടെലിവിഷനുകളുടെ സൈസിൽ തന്നെയാണ് ഒരു പിക്ച്ചറുകളുടെ ക്ലാരിറ്റിയും മറ്റും അനുഭവപ്പെടുന്നത് .കാരണം വലിയ ഇഞ്ചീൽ പുറത്തിറങ്ങുന്ന ടെലിവിഷനുകളിൽ മികച്ച രീതിയിലുള്ള പിക്ച്ചർ അനുഭവമാണ് ലഭിക്കുക .അതുപോലെതന്നെ അതിന്റെ ബറൈറ്നെസ്സ് കൂടാതെ കോണ്ട്രാൻസ്റ്റ് എന്നിവയിലും വെത്യാസം വരുന്നതായിരിക്കും .കൂടുതലും വലിയ ഇഞ്ചിൽ ഉള്ള ടെലിവിഷനുകൾ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക .
എന്താണ് ഇത് :ഇപ്പോൾ മാർകെറ്റിൽ നിങ്ങൾക്ക് 19 ഇഞ്ചിന്റെ മുതൽ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്ന ടെലിവിഷനുകൾവരെ ലഭ്യമാകുന്നതാണു് .നിങ്ങളുടെ റൂമിനനുസരിച്ചു നിങ്ങൾക്ക് ഇത് തെരെഞ്ഞടുക്കാവുന്നതാണ് .നിങ്ങൾ ഒരു 4കെയിൽ സപ്പോർട്ട് ഉള്ള ടെലിവിഷൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾക്ക് 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ടെലിവിഷനുകൾ എങ്കിലും വേണം .അങ്ങനെയുള്ള മറ്റു കാര്യങ്ങൾ നിങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്നു .
S.No. | Screen Size (Diagonal in Inch) | Width (inch) | Height (inch) | Assumed Resolution | Modified Viewing Distance |
1 | 24 inch | 21-24 inches | 13.5 – 15 inches | HD Ready | 3-6 ft |
2 | 32 inch | 29 – 35 inches | 18 – 20 inches | HD Ready | 4-8 ft |
3 | 40 inch | 36 – 38 inches | 21.5 – 23 inches | FHD | 5-10 ft |
4 | 43inch | 39 – 44 inches | 23 – 26.5 inches | FHD | 5-10 ft |
5 | 49inch | 43 – 44 inches | 25 – 28 inches | FHD | 6-12 ft |
6 | 55inch | 49 – 50 inches | 28 – 31 inches | FHD | 8- 13ft |
7 | 43inch | 39 – 44 inches | 23 – 26.5 inches | 4K UHD | 4-10 ft |
8 | 55inch | 49 – 50 inches | 28 – 31 inches | 4K UHD | 6 – 13 ft |
9 | 65 inch | 58 – 65 inches | 33 – 48 inches | 4K UHD | 8-15 ft |
പോർട്സ് കൂടാതെ കാപ്പബിലിറ്റീസ്
നേട്ടങ്ങൾ :ഇപ്പോൾ പുറത്തിറങ്ങുന്ന ടെലിവിഷനുകളിൽ നിങ്ങൾക്ക് ഒരുപാടു പോർട്ടുകൾ ലഭ്യമാക്കുന്നുണ്ട് .നിങ്ങളുടെ സ്മാർട്ട് ഫോണുകൾ ,പെൻഡ്രൈവുകൾ അതുപോലെയുള്ള ഉത്പന്നങ്ങൾ ഇതിൽ നിങ്ങൾക്ക് കണക്റ്റ് ചെയ്യുവാനുള്ള സൗകര്യം ഇതിൽ ലഭിക്കുന്നതായിരിക്കും .ഇപ്പോൾ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ എല്ലാം തന്നെ ഇത് പ്രൊവൈഡ് ചെയുന്നുണ്ട് .കൂടാതെ നിങ്ങൾക്ക് ഹോം തിയറ്റർ സിസ്റ്റം പോലെയല്ല ഉപകരണങ്ങൾ കണക്ട് ചെയ്യുന്നതിനും ഇത് സഹായകമാകുന്നു .
എന്താണ് ഇത് :നിങ്ങൾ ആദ്യം ശ്റദ്ധിക്കേണ്ടത് പോർട്ട് തന്നെയാണ് .പോർട്ട് സപ്പോർട്ട് ഉണ്ടോ ഇലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ് .ഇപ്പോൾ പുറത്തിറങ്ങുന്ന ടെലിവിഷനുകളിൽ നിങ്ങൾക്ക് ഒരുപാടു പോർട്ടുകൾ ലഭ്യമാക്കുന്നുണ്ട് .നിങ്ങളുടെ സ്മാർട്ട് ഫോണുകൾ ,പെൻഡ്രൈവുകൾ അതുപോലെയുള്ള ഉത്പന്നങ്ങൾ ഇതിൽ നിങ്ങൾക്ക് കണക്റ്റ് ചെയ്യുവാനുള്ള സൗകര്യം ഇതിൽ ലഭിക്കുന്നതായിരിക്കും .ഇപ്പോൾ പുറത്തിറങ്ങുന്ന ടെലിവിഷനുകൾ എല്ലാം തന്നെ ഇത് പ്രൊവൈഡ് ചെയുന്നുണ്ട് .
കൂടാതെ നിങ്ങൾക്ക് ഹോം തിയറ്റർ സിസ്റ്റം പോലെയല്ല ഉപകരണങ്ങൾ കണക്ട് ചെയ്യുന്നതിനും ഇത് സഹായകമാകുന്നു .എന്നാൽ നിങ്ങൾ ശ്റദ്ധിക്കേണ്ടത് ഇപ്പോൾ പുറത്തിറങ്ങുന്ന ചില കമ്പനികൾ ഇത്തരത്തിലുള്ള പോർട്ടുകൾ വളരെ കുറവയാണ് നൽകുന്നത് .പോർട്ട് സപ്പോർട്ട് ആയിട്ടുള്ള ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു പ്രതേകം ശ്റദ്ധിക്കേണ്ടതാണ് .
പലതരത്തിലുള്ള പോർട്ടുകൾ നിങ്ങൾക്ക് ടെലിവിഷനുകൾ കാണുവാൻ സാധിക്കുന്നു .അതിൽ RCA പോർട്ടുകൾ വളരെ ഉപയോഗമായ ഒരു പോർട്ട് ആണ് .നിങ്ങളുടെ സ്മാർട്ട് ഫോണുകളുമായി ഇത് കണക്റ്റ് ചെയ്യുവാനും കൂടാതെ അതിലെ പാട്ടുകളും മറ്റു വിഡിയോകളും നിങ്ങൾക്ക് ടെലിവിഷൻ വഴി ആസ്വദിക്കുവാനും സാധിക്കുന്നതാണ് .അതുപോലെതന്നെ നിങ്ങൾക്ക് ഹെഡ് ഫോണുകളും 3.5mm ഇതിൽ കണക്റ്റ് ചെയ്യുന്നതിനും സാധിക്കുന്നതാണ് .എന്നാൽ നിങ്ങളുടെ ടെലിവിഷനിൽ ബ്ലൂടൂത്ത് കണക്ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതുവഴി നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെയും മറ്റു ബ്ലൂടൂത്ത് ഡിവൈസിലെയും പാട്ടുകളും മറ്റു ഇതിൽ ആസ്വദിക്കുവാനും സാധിക്കുന്നതാണ് .
പ്രൊ ടിപ്പ് :ടെലിവിഷനുകൾ കണക്റ്റ് ചെയ്‌യുന്നതിനു ഏറ്റവും നല്ലത് HDMI പോർട്ട് തന്നെയാണ് .HDMI പോർട്ട് ഉള്ള ടെലിവിഷനുകൾ നോക്കി വാങ്ങിക്കുവാൻ നിങ്ങൾ ശ്റദ്ധിക്കേണ്ടതാണ് .
സ്മാർട്ട് ടെലിവിഷനുകൾ :എന്റർടൈൻമെന്റിന്റെ പുതിയ ലോകം
നേട്ടങ്ങൾ :സ്മാർട്ട് ടെലിവിഷനുകളുടെ ഏറ്റവും വലിയ പ്രതേകത എന്നുപറയുന്നത് നിങ്ങൾക്ക് നേരിട്ട് ഇന്റർനെറ്റ് വഴി സിനിമകൾ ആസ്വദിക്കുന്നതിനുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നു .
എന്താണ് ഇത് :സ്മാർട്ട് ടെലിവിഷനുകൾ എന്ന് പറയുന്നത് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ അത് ഒരു വലിയ സ്മാർട്ട് ഫോൺ ആണ് എന്ന് പറയാം .നിങ്ങൾക്ക് സ്മാർട്ട് ഫോണിൽ ആസ്വദിക്കുവാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും സ്മാർട്ട് ടെലിവിഷനുകൾ വഴി ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ ഫേവറിറ്റ് വിഡിയോകൾ അതുപോലെയുള്ള മറ്റു കാര്യങ്ങൾ ഇതിൽ ആസ്വദിക്കുവാനും സാധിക്കുന്നു .ഉദാഹരണത്തിന് ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് പോലെയല്ല ആപ്ലിക്കേഷനുകളിൽ നിന്നും സിനിമകളും മറ്റു നേരിട്ട് നിങ്ങളുടെ സ്മാർട്ട് ടെലിവിഷനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെതന്നെ സ്മാർട്ട് ടിവി ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ വീടുകളിലെ വൈഫൈ ഇതിൽ കണക്റ്റ് ചെയ്യുന്നതിനും സാധിക്കുന്നതാണ് .
പ്രൊ ടിപ്പ് :നിങ്ങൾ പഴയ ടെലിവിഷനുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ അത് അപ്പ്ഡേറ്റ് ചെയ്യുവാനുള്ള സമയം ആയി കഴിഞ്ഞു .എന്നാൽ മാത്രമേ നിങ്ങൾക്ക് ഇതിൽ ഇന്റർനെറ്റ് ഫെസിലിറ്റി ലഭ്യമാകുന്നയുള്ളു .ഉദാഹരണത്തിന് ആമസോൺ പ്രൈം കൂടാതെ നെറ്റ്ഫ്ലിക്സ് പോലെയല്ല ആപ്ലിക്കേഷനുകളിൽ നിന്നും സിനിമകളും മറ്റു നേരിട്ട് നിങ്ങളുടെ സ്മാർട്ട് ടെലിവിഷനുകളിൽ ലഭ്യമാകുന്നതാണു് .
ഓപ്പറേറ്റിംഗ് സിസ്റ്റം
നേട്ടങ്ങൾ :ഒരു സ്മാർട്ട് ടെലിവിഷന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം നല്ലതാണെങ്കിൽ അത് ഫാസ്റ്റ് ആയി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
എന്താണ് ഓപ്പറേറ്റിംഗ് സിസ്റ്റം :ഓപ്പറേറ്റിംഗ് സിസ്റ്റം എന്താണ് എന്ന് നിങ്ങൾക്ക് പ്രതേകം പറഞ്ഞുതരേണ്ട ആവിശ്യം ഇല്ല .സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം .പലകമ്പനികളും പലതരത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത് .ഉദാഹരണത്തിന് സാംസങിന്റെ ടെലിവിഷനുകളിൽ ഉപയോഗിക്കുന്നത് ടൈസൺ പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .അതുപോലെ ഷവോമിയുടെ പുതിയതായി പുറത്തിറക്കിയിരിക്കുന്ന ടെലിവിഷനിൽ അവരുടെ സ്വന്തം ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയ PatchWall ആണ് ഉപയോഗിച്ചിരിക്കുന്നത് .എന്നാൽ ഇപ്പോൾ നല്ല ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് തന്നെയാണ് .അതുകൊണ്ടു നല്ല രീതിയിൽ വിഡിയോകളും ,ഗെയിമുകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .
പ്രൊ ടിപ്പ് :നല്ല ആപ്ലികേഷനുകൾ ആയ ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ യൂട്യൂബ് പോലെയുള്ള ആപ്ലികേഷനുകൾ സ്മൂത് രീതിയിൽ ഉപയോഗിക്കുന്നതിനു ഓപ്പറേറ്റിംഗ് സിസ്റ്റം വഹിക്കുന്ന പങ്കു വലുതാണ് .
Myth ബസ്റ്റർ : ഒരു ഇന്റർനെറ്റ് ലഭിക്കുന്ന ടെലിവിഷനുകൾ സ്മാർട്ട് ടെലിവിഷനുകൾ അല്ല .എന്നാൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന ഒരുപാടു ടെലിവിഷനുകൾ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .ആമസോൺ പ്രൈം ,നെറ്റ്ഫ്ലിക്സ് കൂടാതെ യൂട്യൂബ് പോലെയുള്ള ആപ്ലികേഷനുകൾ സ്മൂത് രീതിയിൽ ഉപയോഗിക്കുന്നതിനു ഓപ്പറേറ്റിംഗ് സിസ്റ്റം വഹിക്കുന്ന പങ്കു വലുതാണ് .
പ്ലേ കണ്ടന്റ് ഫ്രം യുവർ ഫോൺ
നേട്ടങ്ങൾ : നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ വിഡിയോകളും മറ്റു നിങ്ങൾക്ക് ടെലിവിഷനുകളിൽ ഉപയോഗിക്കാം .
എന്താണ് ഇത്
ഇത് ഒരു വലിയ നേട്ടം തന്നെയാണ് .സ്മാർട്ട് ടെലിവിഷനുകളിൽ നിങ്ങൾക്ക് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ചെയ്തിട്ടിരിക്കുന്ന കാര്യങ്ങൾ ആസ്വദിക്കുവാനും സാധിക്കുന്നതാണ് .സിനിമകളും പാട്ടുകളും എല്ലാം തന്നെ നിങ്ങളുടെ സ്മാർട്ട് ടെലിവിഷനുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ നിങ്ങളുടെ സ്മാർട്ട് ഫോണിലെ ബ്ലൂടൂത്ത് ഉപയോഗിച്ച് സ്മാർട്ട് ടെലിവിഷനുകളിൽ കണക്റ്റ് ചെയ്യുന്നതിന് സാധിക്കുന്നതാണ് .സ്പീക്കറുകളും ഇതിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .
പ്രൊ ടിപ്പ് : ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട് ടെലിവിഷനുകളും ഇപ്പോൾ നിങ്ങളുടെ സ്മാർട്ട് ഫോണുകൾ കണക്റ്റ് ചെയ്യുന്നതിന് സാധിക്കുന്ന തരത്തിൽ ആണ് പുറത്തിറക്കുന്നത് .സ്മാർട്ട് ടെലിവിഷന്റെ ആപ്ലികേഷനുകൾ വഴി ഇത് കണക്റ്റ് ചെയ്യുവാനും സാധിക്കുന്നതാണ് .അതുകൊണ്ടു ടെലിവിഷനുകൾ വാങ്ങിക്കുന്നതിനു മുൻപ് ഇതും ശ്റദ്ധിക്കേണ്ടതാണ് .
സൗണ്ട്
നേട്ടങ്ങൾ :നല്ല സൗണ്ട് സിസ്റ്റം ഉണ്ടെങ്കിൽ എല്ലാം ആസ്വദിക്കാം
എന്താണ് സൗണ്ട് : ഒരു ടെലിവിഷനെ സംബദ്ധിച്ചടത്തോളോം സൗണ്ട് സിസ്റ്റത്തിന് പ്രാധാന്യം നൽകേണ്ടത് അത്യാവിശ്യമായ ഒരു കാര്യം തന്നെയാണ് .ഇപ്പോൾ മിനിമം നമുക്ക് ലഭിക്കുന്ന സൗണ്ട് 10 കൂടാതെ 20W (Watts)വരെയാണ് .എന്നാൽ ചില ടെലിവിഷനുകളിൽ സൗണ്ട് സിസ്റ്റം നിങ്ങൾക്ക് അതിനോടൊപ്പം തന്നെ ലഭിക്കുന്നതാണ് .നാലാൾ സൗണ്ട് സിസ്റ്റം ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് ചില ടെലിവിഷനുകളിലെ പരിപാടികൾ നല്ല ക്ലാരിറ്റിയിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ഉദാഹരണത്തിന് സോണി കൂടാതെ സീ പോയുള്ള ചാനലുകളിൽ ഇത് ഉപയോഗപ്രദമാകുന്നു .സിനിമകളും കൂടാതെ സ്പർട്സ് പോലെയുള്ള കാര്യങ്ങൾ ആസ്വദിക്കുന്നതിനു നല്ല സൗണ്ട് സിസ്റ്റം അനിവാര്യമാണ് .
എന്നാൽ ചില ടെലിവിഷനുകളുടെ സവിശേഷത എന്തെന്നുവെച്ചാൽ ഡോൾബി ഡിജിറ്റലിൽ ആണ് പുറത്തിറങ്ങിയിരിക്കും .ഇതിന്റെ ഒരു സവിശേഷത എന്ന് പറയുന്നത് നിങ്ങൾക്ക് ഒരു തിയറ്ററിൽ ഇരിക്കുന്ന എഫ്ഫക്റ്റ് ആണ് ഇത്തരത്തിലുള്ള ടെലിവിഷനുകൾ കാഴ്ചവക്കുന്നത് .എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന സെറ്റ് ബോക്സ് നൽകുന്ന സൗണ്ടിൽ മാത്രമേ നിങ്ങൾക്ക് മറ്റു ടെലിവിഷനുകളിൽ സൗണ്ട് ലഭിക്കുകയുള്ളു .എന്നാൽ ചില കമ്പനികൾ സൗണ്ട് സിസ്റ്റം മാത്രം പുറത്തിറക്കുന്നുണ്ട് .ഉദാഹരണത്തിന് Harman Kardon പോയുള്ള ടെലിവിഷനുകൾ ഇത്തരത്തിൽ ലഭിക്കുന്നതാണ് .ഇതും നിങ്ങൾക്ക് സ്മാർട്ട് ടെലിവിഷനുകളിൽ ഉപയോഗിക്കാവുന്നതാണ് .
പ്രൊ ടിപ്പ് :ഒരു ടെലിവിഷൻ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യങ്ങളിൽ ഒന്നാണ് അതിന്റെ സൗണ്ട് സിസ്റ്റം .എന്നാൽ നിങ്ങൾക്ക് ഇപ്പോൾ മികച്ച സൗണ്ട് സിസ്റ്റം പ്രൊവൈഡ് ചെയുന്ന ഹോം തിയറ്ററുകളും മികച്ച സൗണ്ട് ലഭിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ് .