TCLന്റെ പുതിയ ടെലിവിഷനുകൾ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു
മിനി LED, QLED കൂടാതെ 4K HDR ടെലിവിഷനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്
ഗൂഗിൾ ടിവി സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭിക്കുന്നതാണ്
അങ്ങനെ 2021 ലെ മറ്റൊരു CES കൂടി ആരംഭിച്ചിരിക്കുന്നു .പുതിയ ഉത്പന്നങ്ങളെ പരിചയെപ്പെടുത്തുന്ന CES ൽ മികച്ച പുതിയ ഉത്പന്നങ്ങൾ 2021 ലും പ്രതീക്ഷിക്കാവുന്നതാണ് .അത്തരത്തിൽ ഇപ്പോൾ TCL പരിചയപ്പെടുത്തുന്നത് പുതിയ ജനറേഷൻ ടെലിവിഷനുകളാണ് .പുതിയ മിനി LED ടെലിവിഷനുകളാണ് ഇത്തവണ 2021 ലെ CES ൽ പരിചയപ്പെടുത്തുന്നത് .അതുപോലെ തന്നെ Mini LED TV C825, TCL 4K QLED TV C725, TCL 4K HDR TV P725 എന്നി മോഡലുകളും ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നു .
എന്നാൽ ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല .TCL C825 4K എന്ന മോഡലുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഈ ടെലിവിഷനുകളുടെ Quantum Dot ടെക്ക്നോളജി തന്നെയാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾ HDR കൂടാതെ ഡോൾബി വിഷനുകളും സപ്പോർട്ട് ആകുന്നതാണ് .
TCL C825 മോഡലുകൾക്ക് HDMI 2.1 സപ്പോർട്ടും ലഭിക്കുന്നതാണ് .C725 QLED TV മോഡലുകളെക്കുറിച്ചു പറയുകയാണെങ്കിൽ Quantum Dot ഡിസ്പ്ലേ ടെക്ക്നോളജി തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ ഈ മോഡലുകളുടെ മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ HDR 10, Dolby Vision കൂടാതെ ഡോൾബി Atmos ഓഡിയോയും ഇതിനു ലഭിക്കുന്നതാണ് .TCL C715 എന്ന ടെലിവിഷനുകളും HDMI 2.1 സപ്പോർട്ട് നൽകുന്നതാണ് .കൂടാതെ ഈ ടെലിവിഷനുകളിൽ ഗൂഗിളിന്റെ അസിസ്റ്റന്റ് സപ്പോർട്ട് ആകുന്നതാണ് .അവസാനമായി ഇപ്പോൾ TCL അവതരിപ്പിച്ചിരിക്കുന്നത് TCL P725 എന്ന മോഡലുകളാണ് .TCL P725 ടെലിവിഷനുകൾ 4K TV ആണ് .
4K TV യ്ക്ക് ഒപ്പം തന്നെ ഈ ടെലിവിഷനുകൾ ഡോൾബി വിഷൻ കൂടാതെ ഡോൾബി Atmos എന്നിവ സപ്പോർട്ട് ആകുന്നതാണ് .എന്നാൽ ഈ ടെലിവിഷനുകൾക്ക് QLED ബാക്ക്ലൈറ്റിംഗ് ലഭിക്കുന്നതല്ല .ഇത് LED-backlit LCD TV മാത്രമാണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾക്ക് Google TV സപ്പോർട്ട് ആകുന്നതാണ് .