ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു ടെലിവിഷനുകൾ പുറത്തിറക്കി .Mi TV പ്രൊ സീരിയസ്സുകളാണ് ഇത്തവണ എത്തിയിരിക്കുന്നത് .Mi LED TV 4C പ്രൊ കൂടാതെ Mi LED TV 4എ പ്രൊ എന്നി ടെലിവിഷനുകളാണ് എത്തിയിരിക്കുന്നത് .32 ഇഞ്ച് മുതൽ 49 ഇഞ്ചവരെയാണ് ഡിസ്പ്ലേ വലുപ്പം .ഒക്ടോബർ 10 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 1 ദിവസ്സം മുൻപേ വാങ്ങിക്കാവുന്നതാണ് .
Mi LED TV 4C പ്രൊ
32 ഇഞ്ചിന്റെ hd റെഡി led ടെലിവിഷൻ ആണ് ഇത് .64 ബിറ്റ് ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .സൗണ്ട് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ 20 വാട്ടിന്റെ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ DTS HD ആണുള്ളത് .അതുപോലെതന്നെ ഗൂഗിളിന്റെ വോയിസ് സെർച്ച് ഇതിൽ ലഭ്യമാകുന്നതാണു് .പ്ലേ സ്റ്റോർ & പ്ലേ മ്യൂസിക്കുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട് .
Mi LED TV 4എ പ്രൊ
49 ഇഞ്ചിന്റെ ഫുൾ hdHDR led ടെലിവിഷൻ ആണ് ഇത് .64 ബിറ്റ് ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .സൗണ്ട് സിസ്റ്റത്തെക്കുറിച്ചു പറയുകയാണെങ്കിൽ 20 വാട്ടിന്റെ സ്റ്റീരിയോ സ്പീക്കറുകളും കൂടാതെ DTS HD ആണുള്ളത് .അതുപോലെതന്നെ ഗൂഗിളിന്റെ വോയിസ് സെർച്ച് ഇതിൽ ലഭ്യമാകുന്നതാണു് .പ്ലേ സ്റ്റോർ & പ്ലേ മ്യൂസിക്കുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട് .
വില
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Mi LED TV 4C പ്രൊ എന്ന ടെലിവിഷന്റെ വിപണിയിലെ വില വരുന്നത് 14999 രൂപയും കൂടാതെ Mi LED TV 4എ പ്രൊ എന്ന മോഡലിന്റെ വില 29999 രൂപയും ആണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .