CES 2021;എൽജിയുടെ QNED ടെലിവിഷനുകൾ അവതരിപ്പിച്ചു ,എന്താണ് QNED ?

Updated on 12-Jan-2021
HIGHLIGHTS

എൽജിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു

എൽജിയുടെ പുതിയ മിനി QNED ടെലിവിഷനുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്

4K കൂടാതെ 8K റെസലൂഷനിൽ ഇത് പുറത്തിറങ്ങിയിരുന്നു

എൽജിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്നു .എൽജിയുടെ പുതിയ QNED ടെലിവിഷനുകളാണ് ഇപ്പോൾ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്നത് .ഈ പുതിയ QNED ടെലിവിഷനുകൾ 10 മോഡലുകളിൽ വരെ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 4കെ മോഡലുകളും കൂടാതെ 8കെ മോഡലുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ ടെലിവിഷനുകളുടെ  ഡിസ്‌പ്ലേയുടെ വലുപ്പം തന്നെയാണ് .

86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ എൽജിയുടെ ഈ പുതിയ QNED ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .QNED ടെലിവിഷനുകളുടെ പ്രധാന സവിശേഷത എന്ന് പറയുന്നത് അതിന്റെ വ്യൂ എക്‌സ്‌പീരിയൻസ് തന്നെയാണ് .അത്രയ്കും മികച്ച ക്വാളിറ്റിയിൽ തന്നെ സിനിമകളും കൂടാതെ മറ്റു വിഡിയോകളും എല്ലാം തന്നെ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ ഗെയിമെഴ്സിനും വളരെ അനിയോജ്യമായ ഒരു ടെലിവിഷൻ താന്നെയാണ് എൽജിയുടെ പുതിയ QNED ടെക്ക്നോളജിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .2021 ന്റെടെക്ക്നോളജിയ്ക്ക് അനുസരിച്ചു പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് പുതിയ QNED MINI LED ടെലിവിഷനുകൾ ഇപ്പോൾ എൽജി CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നത് .

എൽജിയുടെ ഈ ടെലിവിഷനുകൾ 86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ 86 ഇഞ്ചിന്റെ 8K QNED ടെലിവിഷനുകൾ പുതിയ ഡിമ്മിങ് ടെക്ക്നോളജിയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച കളറുകളിൽ ഉപഭോതാക്കൾക്ക് സിനിമകളും കൂടാതെ മറ്റു ഷോസ് ,വിഡിയോകൾ എല്ലാം തന്നെ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :