best 55 inch smart tv from samsung lg tcl brands
55 ഇഞ്ച് Smart TV ഇതാ വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. താങ്ങാനാവുന്ന വിലയ്ക്ക് മികച്ച ടിവികൾ സ്വന്തമാക്കാം. 50,000 മുതൽ 1 ലക്ഷം രൂപ വരെ ബജറ്റിനുള്ളിൽ വലിയ സ്ക്രീൻ ടിവി വാങ്ങാം. QLED, മിനി LED, ഫുൾ-അറേ ലോക്കൽ ഡിമ്മിംഗ്, OLED പാനലുകളുള്ള ടിവികൾക്ക് ഓഫർ ലഭിക്കും.
സോണി ബ്രാവിയ 7 അല്ലെങ്കിൽ LG G4 പോലുള്ള ഉയർന്ന നിലവാരമുള്ള ടിവികൾ പ്രീമിയം ഫീച്ചറുകളുള്ളവയാണ്. ഡീപ് ബ്ലാക്ക്, പഞ്ചി HDR, അല്ലെങ്കിൽ ഗെയിമിങ്ങിനെല്ലാം ഈ ടിവികൾ മികച്ച ഓപ്ഷനാണ്.
സാംസങ്ങിന്റെ QE1D QLED ടിവി ബജറ്റിന് ഇണങ്ങിയ ടിവിയാണ്. മികച്ച ബ്രൈറ്റ്നെസ്സിനും പിക്ചർ ക്വാളിറ്റിയ്ക്കും ഈ സാംസങ് ടിവി ഉചിതമാണ്. പാനൽ ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടിവി ഡിസൈൻ ചെയ്തിരിക്കുന്നത്.
ക്യുഎൻഎക്സ്1ഡിയിൽ നിന്ന് വ്യത്യസ്തമായി, ഈ മോഡലിന് മിനി എൽഇഡി ബാക്ക്‌ലൈറ്റിങ് കൊടുത്തിട്ടില്ല. എന്നാലും സ്‌പോർട്‌സ്, കാഷ്വൽ ഗെയിമിങ്ങിനുമെല്ലാം ഈ ടിവി മികച്ച എക്സ്പീരിയൻസ് തരുന്നു.
എൽജി സി3 OLED Smart TV ഒരു ലക്ഷം രൂപയ്ക്കും താഴെ വില വരുന്ന ടിവിയാണ്. ആൽഫ 9 ജെൻ 6 പ്രോസസർ ടെക്സ്ചറുകൾ ഈ ടിവിയ്ക്കുണ്ട്. സിനിമാ പ്രേമികൾക്കും ഗെയിമർമാർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് സ്മാർട് ടിവി ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതിന് 120Hz റിഫ്രെഷ് റേറ്റും, HDMI 2.1 പോർട്ടുകളും ഇതിൽ കൊടുത്തിരിക്കുന്നു.
ടിസിഎല്ലിന്റെ LED Google TV 55C755 മോഡലാണിത്. മിഡ്-റേഞ്ച് സെഗ്‌മെന്റിലുള്ള മിനി എൽഇഡി ടിവിയാണിത്. ക്വാണ്ടം ഡോട്ട് ലെയറും എച്ച്ഡിആർ ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ഡോൾബി വിഷൻ ഐക്യു ഫീച്ചറുമുള്ളവയാണിത്. വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന മിനി എൽഇഡി ഓപ്ഷനുകളിൽ ഒന്നാണ് ടിസിഎല്ലിന്റെ ഈ സ്മാർട് ടിവി.
സാംസങ്ങിന്റെ നിയോ ക്യുഎൽഇഡി ശ്രേണിയിൽ ഉൾപ്പെട്ട ടിവിയാണിത്. സാംസങ്ങിന്റെ ന്യൂറൽ ക്വാണ്ടം പ്രോസസർ 4K ആണ് ഇതിലുള്ളത്. മോഷൻ എക്‌സിലറേറ്റർ സപ്പോർട്ടിലൂടെ ഫ്ലൂയിഡ് വിഷ്വലുകൾ ലഭിക്കും. ഇതിന് HDMI 2.1 സപ്പോർട്ടുമുണ്ട്.
സോണിയുടെ ബ്രാവിയ സീരീസിൽ ഉൾപ്പെ ടിവിയാണിത്. X1 പ്രോസസ്സറിലൂടെ സോണി ബ്രാവിയ 3 ടിവിയ്ക്ക് അപ്‌സ്കെയിലിങ് സാധ്യമാണ്. ഇതിൽ മിനി LED അല്ലെങ്കിൽ OLED പാനൽ നൽകിയിട്ടില്ല. എങ്കിലും ട്രൈലുമിനോസ് പ്രോ ഡിസ്പ്ലേയുള്ളതിനാൽ ടിവിയ്ക്ക് കളർ പാലറ്റ് ലഭിക്കുന്നു. കൂടുതൽ നാച്വറാലിറ്റിയിൽ നിങ്ങൾക്ക് പരിപാടികളും വീഡിയോകളും ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.
Also Read: OnePlus Smart TV: Ultra HD ഡിസ്പ്ലേയുള്ള 65 ഇഞ്ച് ടിവിയും 55 ഇഞ്ച് ടിവിയും അന്യായ വിലക്കിഴിവിൽ!