
LG, സാംസങ്ങിനെ പോലെ ടിവി വിപണിയിലെ മുൻനിര കമ്പനിയാണ് സോണി
ടിവി കളറിലും കൃത്യതയുള്ള ബ്രൈറ്റ്നെസ്സിലുമെല്ലാം ഇത് വളരെ മികച്ച സ്മാർട് ഡിവൈസാണ്
2025 ടിവികൾ വിപണിയിലെത്തുമ്പോൾ, ഈ മികച്ച 2023 മോഡലും അതിനൊപ്പം കട്ടയ്ക്ക് നിൽക്കും
വീട്ടിലേക്ക് അടിപൊളി ടിവി നോക്കുന്നവർക്ക് Sony Bravia X90L ഏറ്റവും ബെസ്റ്റ് ചോയിസായിരിക്കും. LG, സാംസങ്ങിനെ പോലെ ടിവി വിപണിയിലെ മുൻനിര കമ്പനിയാണ് സോണി. ഏറ്റവും മികച്ച സോണി ടിവി നോക്കുകയാണെങ്കിൽ പ്രീമിയം Smart TV ആയ സോണി ബ്രാവിയ X90L തന്നെ തെരഞ്ഞെടുക്കാം.
ടിവി കളറിലും കൃത്യതയുള്ള ബ്രൈറ്റ്നെസ്സിലുമെല്ലാം ഇത് വളരെ മികച്ച സ്മാർട് ഡിവൈസാണ്. 120Hz സുഗമമായ റിഫ്രെഷും 4K ഇമേജ് പ്രോസസ്സിങ്ങും ഇതിനുണ്ട്. 2025 ടിവികൾ വിപണിയിലെത്തുമ്പോൾ, ഈ മികച്ച 2023 മോഡലും അതിനൊപ്പം കട്ടയ്ക്ക് നിൽക്കും.
Sony Bravia X90L ടിവി: വിലയും ഓഫറുകളും

ആമസോൺ വഴിയും നിങ്ങൾക്ക് Sony Bravia X90L വാങ്ങാവുന്നതാണ്. 1,69,900 രൂപയുടെ റീട്ടെയിൽ വിലയുള്ള മുന്തിയ 55 ഇഞ്ച് ടിവിയാണിത്. 1,10,190 രൂപയാണ് ഈ ടിവിയ്ക്ക് ആമസോണിൽ വില വരുന്നത്. 4K Ultra HD ഡിസ്പ്ലേയുള്ള ഗൂഗിൾ ടിവിയാണിത്. സോണി XR-55X90L എന്ന് ആമസോണിൽ ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് ഈ ഡീൽ കാണാൻ സാധിക്കും.
ടിവി ആമസോണിലൂടെ പർച്ചേസ് ചെയ്യുമ്പോൾ 4100 രൂപയുടെ ബാങ്ക് കിഴിവ് കൂടി പ്രയോജനപ്പെടുത്താം. ഇനി നിങ്ങൾ തവണ തവണയായി പണമടച്ച് വാങ്ങാനാണോ ആലോചിക്കുന്നത്? എങ്കിൽ 8,648.26 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ സ്വന്തമാക്കാം.
എന്തുകൊണ്ട് സോണി ബ്രാവിയ X90L Smart TV വാങ്ങാം?
സോണി ബ്രാവിയ XR X90L സ്പെക്ക് ഷീറ്റിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും ഇത് ഫുൾ അറേ ബാക്ക്‌ലൈറ്റുള്ള ഒരു LED ടിവിയാണ്. TCL QM8, Hisense U8K എന്നിവയുടെ അതേ വിഭാഗത്തിലാണ് ഈ ടിവിയും വരുന്നത്.
ബ്രാവിയ X90L ന് TCL അല്ലെങ്കിൽ Hisense ടിവികളേക്കാൾ മികച്ച കളറിങ് ഇവയ്ക്കുണ്ട്. അതുപോലെ നല്ല ബ്രൈറ്റ്നെസ്സും, മികച്ച റിമോട്ട് കൺട്രോളിങ് ഫീച്ചറും ഇതിൽ പ്രതീക്ഷിക്കാം.
സോണിയുടെ മികച്ച പിക്ചർ പ്രോസസ്സിംഗ് ഉപയോഗിച്ച് കണ്ടന്റ് 4K ആയി ഉയർത്താം. ക്വാളിറ്റി കുറഞ്ഞ പഴയ വീഡിയോകളോ, YouTube വീഡിയോകളോ കാണുന്നുണ്ടെങ്കിൽ നല്ല ക്വാളിറ്റിയിൽ വീഡിയോ കാണാനുള്ള സഹായമാണിത്. TCL ടിവികളേക്കാൾ മികച്ച 4കെ റെസല്യൂഷനാണിത്.
ഗൂഗിളുമായി സോണിക്ക് ദീർഘകാല പാർട്നർഷിപ്പ് ഉണ്ടെന്നത് അറിയാമല്ലോ! X90L-ൽ ഗൂഗിൾ ടിവി സപ്പോർട്ട് ലഭിക്കുന്നു. സോണി X90L-ന്റെ സോഫ്റ്റ്‌വെയർ ഇന്റർഫേസ് വളരെ മികച്ചതാണ്. ഇത് സാംസങ്ങിന്റെ ടൈസണെക്കാളും എൽജിയുടെ വെബ്‌ഒഎസിനേക്കാളും വളരെ സൗഹൃദപരമാണ്.
Also Read: Samsung, LG ബ്രാൻഡുകളിൽ നിന്ന് Best 55 ഇഞ്ച് Smart TV-കൾ ഇതാ…
ബജറ്റ് ടിവി നിർമ്മാതാക്കളായ ഹിസെൻസ്, ടിസിഎല്ലിനേക്കാൾ ഉയർന്ന ഫീച്ചറുകളാണ് സോണി ടിവിയ്ക്കുള്ളത്. അതുപോലെ തന്നെ സാംസങ്, എൽജി പോലുള്ള പ്രീമിയം ടിവികളേക്കാൾ വിലയേറിയ മോഡലുകളാണിത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile