qled smart tvs now below rs 40000
40000 രൂപയ്ക്ക് താഴെ 55 ഇഞ്ച് വലിപ്പമുള്ള Smart TV വാങ്ങാം. അതും നിങ്ങൾക്കിഷ്ടപ്പെട്ട ബ്രാൻഡുകളിൽ നിന്ന് സ്മാർട് ടിവികൾ ലഭ്യമാണ്. ആമസോണിൽ പകുതി വിലയ്ക്ക് വരെ സ്മാർട് ടിവികൾ വിൽക്കുന്നു. മാസവസാനമാകുന്നതിന്റെ ഭാഗമായാണ് ആദായ വിൽപ്പന. Acer സ്മാർട് ടിവികളും മറ്റും ഈ വർഷത്തെ ഏറ്റവും വിലക്കുറവിൽ എത്തിയിട്ടുണ്ട്.
4K Ultra HD Smart QLED TV-കൾക്കാണ് ഇപ്പോഴത്തെ ആദായ വിൽപ്പന. ഗൂഗിൾ സപ്പോർട്ടുള്ള സ്മാർട് ടിവികളാണിവ. AI സപ്പോർട്ട് ചെയ്തുകൊണ്ടുള്ള ഇമേജ് ഒപ്റ്റിമൈസേഷൻ ലഭിക്കുന്ന സ്മാർട് ടിവികളും ഈ കൂട്ടത്തിലുണ്ട്.
Matrix സീരീസിൽ ഉൾപ്പെട്ട കൊടക് ടിവി ആമസോണിൽ ഓഫറിൽ വിൽക്കുന്നു. ഇത് 4K Ultra Hd സ്മാർട് QLED ഗൂഗിൾ ടിവിയാണിത്. AMO ടെക്നോളജിയും ഡോൾബി വിഷൻ സപ്പോർട്ടും ഇതിൽ ലഭിക്കുന്നു. ഡ്യുവൽ ബാൻഡ് വൈ-ഫൈ സൌകര്യം കൊടക് 55 ഇഞ്ച് QLED ടിവിയിൽ നൽകിയിട്ടുണ്ട്. ആമസോണിൽ ഇത് 30,490 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2000 രൂപ ബാങ്ക് ഓഫർ കൂടി ആമസോൺ അധികമായി അനുവദിച്ചിരിക്കുന്നു. ഇഎംഐയിൽ 2,485.97 രൂപയ്ക്ക് വാങ്ങാം. Kodak Matrix Series 4K Ultra ടിവിയാണിത്.
ടിസിഎല്ലിന്റെ 4K Ultra HD സ്മാർട് ടിവിയും കിഴിവിൽ വാങ്ങാം. ഡോൾബി അറ്റ്മോസ് ഓഡിയോ സപ്പോർട്ട് ഈ ടിവിയ്ക്കുണ്ട്. സെറ്റ് ടോപ്പ് ബോക്സുമായി കണക്റ്റ് ചെയ്യാൻ 3 HDMI പോർട്ടുകൾ ഇതിലുണ്ട്. ഇപ്പോൾ 69 ശതമാനം കിഴിവിലാണ് ടിസിഎൽ സ്മാർട് ടിവി വിൽക്കുന്നത്. 37,990 രൂപയിൽ സൈറ്റിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. 2000 രൂപയുടെ ബാങ്ക് ഓഫറും ഈ സ്മാർട് ഫോണിന് ലഭിക്കുന്നു. 2,981.64 രൂപയുടെ ഇഎംഐ ഓഫർ തന്നെയാണ് TCL 55C61B സ്മാർട് ടിവിയ്ക്കും നൽകിയിരിക്കുന്നത്.
80W PRO സ്പീക്കറുകളും, ഡോൾബി വിഷൻ അറ്റ്മോസ് സപ്പോർട്ടുമുള്ള ടിവിയാണിത്. ഇതിൽ എഐ പിക്ചർ ഒപ്റ്റിമൈസേഷൻ സപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന ഗൂഗിൾ ടിവിയ്ക്ക് ഡ്യുവൽ ബാൻഡ് WiFi സപ്പോർട്ടാണ് വരുന്നത്. സ്റ്റേഡിയം, പാർട്ടി ആവശ്യങ്ങൾക്ക് അനുസൃതമായി ഇതിൽ 5 സൌണ്ട് മോഡുകളുമുണ്ട്. ബ്ലൂടൂത്ത് 5.2 വേർഷനാണ് ടിവി ഉപയോഗിക്കുന്നത്.
77,999 രൂപ വിലയാകുന്ന Acer സൂപ്പർ സീരീസ് 4K Ultra HD Smart ടിവിയാണിത്. ഈ QLED Google TV ആമസോണിൽ 37,999 രൂപയ്ക്ക് ഇപ്പോൾ ലഭിക്കും. 2000 രൂപയുടെ കിഴിവ് ബാങ്ക് കാർഡുകളിലൂടെ ഇതിനും ലഭിക്കും. ഇഎംഐയിൽ വാങ്ങുന്നവർക്ക് 2,414.21 രൂപ തവണ അടിസ്ഥാനത്തിൽ വാങ്ങാനാകും.
ബ്ലാക്ക് ഡെക്കറിവന്റെ അൾട്രാ HD LED സ്ക്രീനുള്ള സ്മാർട് ടിവിയാണിത്. BLACK+DECKER സ്മാർട് ഗൂഗിൾ ടിവി BXTVGU55UD2875ATIN മോഡലാണിത്. ആൻഡ്രോയിഡ് 14 ഒഎസ്സും എഐ സപ്പോർട്ടുള്ള 2875 ചിപ്പുമാണ് ടിവിയിലുള്ളത്. AI പിക്ചർ ഒപ്റ്റിമൈസേഷൻ സപ്പോർട്ട് ഈ സ്മാർട് ടിവിയ്ക്കുമുണ്ട്. 2 വേ Bluetooth 5.2 പിന്തുണയ്ക്കുന്നു.
Also Read: 43 ഇഞ്ച് Sony 4K Ultra HD Smart TV 40000 രൂപയ്ക്ക് താഴെ, Republic Day Special!
74,999 രൂപയിൽ നിന്ന് സ്മാർട് ടിവിയുടെ വില 36,999 രൂപയിലേക്ക് കുറഞ്ഞു. 2000 രൂപയുടെ ബാങ്ക് ഓഫറും ആമസോണിൽ നിന്ന് വാങ്ങുമ്പോൾ ലഭിക്കും. അങ്ങനെ 34,999 രൂപയിൽ ബ്ലാക്ക് ഡൈക്കർ സ്മാർട് ടിവി സ്വന്തമാക്കാം. 1,666.02 രൂപയ്ക്കാണ് ടിവിയുടെ ഇഎംഐ വിൽപ്പന.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.