വലിയ ഫ്രെയിംലെസ് സ്‌ക്രീനും വോയിസ് ഔട്ട്പുട്ടുമുള്ള Smart TV വെറും 7000 രൂപയ്ക്ക്, ഓഫർ എങ്ങനെയെന്നാൽ…

വലിയ ഫ്രെയിംലെസ് സ്‌ക്രീനും വോയിസ് ഔട്ട്പുട്ടുമുള്ള Smart TV വെറും 7000 രൂപയ്ക്ക്, ഓഫർ എങ്ങനെയെന്നാൽ…
HIGHLIGHTS

ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് VW 32 ഇഞ്ച് ഫ്രെയിംലെസ് സീരീസ് HD റെഡി ആൻഡ്രോയിഡ് സ്മാർട്ട് ടിവിയാണ്

വലിയ ഡിസ്‌പ്ലേ, മികച്ച ഓഡിയോ ക്വാളിറ്റി, എച്ച്‌ഡി റെഡി ഫീച്ചർ തുടങ്ങിയ ടിവിയിലുണ്ട്

ഒറ്റ ക്ലിക്കിൽ മൊബൈലിലൂടെ ടിവി പർച്ചേസ് ചെയ്ത്, വീട്ടിൽ ഡെലിവറി ചെയ്യപ്പെടും

32 ഇഞ്ച് Smart TV നിങ്ങളുടെ വീട്ടിൽ ഇനി കുറഞ്ഞ വിലയ്ക്ക് എത്തും. ഒറ്റ ക്ലിക്കിൽ മൊബൈലിലൂടെ ടിവി പർച്ചേസ് ചെയ്ത്, വീട്ടിൽ ഡെലിവറി ചെയ്യപ്പെടും. വലിയ സ്‌ക്രീനുള്ള സ്മാർട്ട് ടിവി ആമസോൺ ഓഫറിലാണ് കിഴിവിൽ വിൽക്കുന്നത്. Amazon Electronic പ്രീമിയർ ലീഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഐപിഎൽ ടിവിയിൽ ആവേശത്തോടെ കാണാൻ വലിയ സ്മാർട് ടിവികൾ വാങ്ങാൻ ആലോചനയുണ്ടെങ്കിൽ ഈ ഷോപ്പിങ് പ്രീമിയർ ലീഗം വിട്ടുകളയരുത്.

വലിയ ഡിസ്‌പ്ലേ, മികച്ച ഓഡിയോ ക്വാളിറ്റി, എച്ച്‌ഡി റെഡി ഫീച്ചർ തുടങ്ങിയ ടിവിയിലുണ്ട്. ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് VW 32 ഇഞ്ച് ഫ്രെയിംലെസ് സീരീസ് HD റെഡി ആൻഡ്രോയിഡ് സ്മാർട്ട് ടിവിയാണ്. 8000 രൂപയ്ക്കും താഴെ VW 32inch ടിവി വാങ്ങാമെന്നതാണ് നേട്ടം.

വലിയ സ്‌ക്രീനുകളുള്ള ടിവികൾ ക്വാഡ് കോർ പ്രോസസറുകളുള്ള ഫ്രെയിംലെസ്സ് ബിൽഡുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് വളരെ സ്റ്റൈലിഷ് ലുക്ക് നൽകുന്നു. മികച്ച സൌണ്ട് ക്വാളിറ്റിയാണ് ഈ ടിവിയിൽ ലഭിക്കുന്നത്. 20W പവർ ഉള്ള ഡ്യുവൽ സ്പീക്കറുകൾ ഇതിലുണ്ട്. ഇത് മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ട OTT ആപ്പുകളും ഇതിൽ കാണാനാകും.

VW 32inch Frameless Series HD Ready Android Smart TV
VW 32inch Frameless Series HD Ready Android Smart TV

VW 32inch Frameless Series HD Ready Android Smart TV-യുടെ വിലയും ഓഫറും എങ്ങനെയെന്നോ?

20W ഔട്ട്പുട്ടിനൊപ്പം ശക്തമായ സ്റ്റീരിയോ ഔട്ട്പുട്ട് ലഭിക്കുന്ന ടിവിയാണിത്. ഓൺലൈൻ സൈറ്റായ ആമസോണിൽ നിന്ന് VW ഫ്രെയിംലെസ് സീരീസ് സ്മാർട്ട് ടിവി കിഴിവിൽ ലഭിക്കുന്നു. 7299 രൂപ കിഴിവിലാണ് ഈ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് ആമസോൺ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.

1366*768 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. 32 ഇഞ്ച് HD റെഡി ടിവിയാണിത്. 60Hz റിഫ്രഷ് റേറ്റും, 178 ഡിഗ്രി വ്യൂവിംഗ് ആംഗിളും VW ടിവി നൽകുന്നു.

ഇതിന് ബിൽറ്റ്-ഇൻ വൈ-ഫൈ, ആൻഡ്രോയിഡ് ടിവി ഒഎസ് ഫീച്ചറുകളുണ്ട്. സ്‌ക്രീൻ മിററിംഗ്, പിസി കണക്റ്റിവിറ്റി, വയർലെസ് ഹെഡ്‌ഫോൺ കൺട്രോൾ, ഇക്കോഡി എന്നിവയും ലഭിക്കുന്നു. സെറ്റ് ടോപ് ബോക്സുമായി കണക്റ്റ് ചെയ്യുന്നതിന് ഒരു HDMI പോർട്ടും കൊടുത്തിട്ടുണ്ട്.

ഓൺലൈൻ സൈറ്റായ ആമസോണിൽ ഇലക്ട്രോണിക് പ്രീമിയർ ലീഗിലൂടെ കിഴിവ് നേടാം. VW ഫ്രെയിംലെസ് സീരീസ് സ്മാർട്ട് ടിവി 16,999 രൂപ റീട്ടെയിൽ വിലയുള്ളതതാണ്. എന്നാൽ ഓഫറുള്ളതിനാൽ 7299 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് ആകർഷകമായ ക്യാഷ്ബാക്ക് ഓഫർ ആമസോൺ നൽകുന്നു. ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ, 328.66 രൂപയ്ക്ക് കിട്ടും.

Also Read: Samsung, LG ബ്രാൻഡുകളിൽ നിന്ന് Best 55 ഇഞ്ച് Smart TV-കൾ ഇതാ…

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo