ഇന്ന് 3000ത്തിലധികം നഗരങ്ങളിൽ Airtel 5G അവതരിപ്പിച്ചുകഴിഞ്ഞു. ജിയോയ്ക്കൊപ്പം രാജ്യത്തെ അതിവേഗ ഇന്റർനെറ്റിലേക്ക് മെച്ചപ്പെടുത്തുന്നതിൽ എയർടെലും ഒരുപോലെ പ്രവർത്തിക്കുന്നു. നഗരങ്ങളിൽ മാത്രമല്ല വടക്ക് നിന്ന് തെക്ക് വരെയുള്ള എല്ലാ ഗ്രാമപ്രദേശങ്ങളിലേക്കും 5G വ്യാപിപ്പിച്ചുകഴിഞ്ഞു. അതിവേഗ ഇന്റർനെറ്റ് ഒരുക്കിയത് പോലെ മികച്ച ആനുകൂല്യങ്ങളോടെ പുതുപുത്തൻ റീചാർജ് പ്ലാനുകളും Airtel അവതരിപ്പിക്കുകയാണ്. ഇത്തരത്തിൽ അൺലിമിറ്റഡ് 5G വാഗ്ദാനം ചെയ്യുന്ന നിരവധി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളും എയർടെൽ ഓഫർ ചെയ്യുന്നു. കൂടാതെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കുള്ള ആക്സസും ഇതിൽ ലഭിക്കുന്നതാണ്.
84 ദിവസം വാലിഡിറ്റിയുള്ള റീചാർജ് പ്ലാനാണിത്. 839 രൂപയുടെ എയർടെൽ അൺലിമിറ്റഡ് പ്ലാനിൽ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിവസേന 2 ജിബി ഡാറ്റയും ലഭിക്കുന്നു. ഇതിന് പുറമെ, പ്രതിദിനം 100 എസ്എംഎസും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രതിദിന ഡാറ്റാ പരിധി ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 64 Kbps ആയി കുറയുന്നു. ഇതിനെല്ലാമുപരി എയർടെൽ താങ്ക്സ് ആപ്പ് വഴിയാണ് നിങ്ങൾ റീചാർജ് ചെയ്യുന്നതെങ്കിൽ കോംപ്ലിമെന്ററിയായി 2 ജിബി ഡാറ്റ കൂപ്പണും ലഭിക്കുന്നതാണ്.
839 രൂപ പാക്കിലൂടെ Airtel വരിക്കാർക്ക് 149 രൂപയുടെ Disney+ Hotstar മൊബൈൽ സബ്സ്ക്രിപ്ഷനും അനുവദിക്കുന്നുണ്ട്. ഇങ്ങനെ ഹോട്ട്സ്റ്റാറിലെ ലൈവ് സ്‌പോർട്‌സ് മത്സരങ്ങളും, സിനിമകളും, സ്പെഷ്യൽ സീരീസുകളും ആസ്വദിക്കാവുന്നതാണ്. ഡിസ്നി + ഹോട്ട്സ്റ്റാർ മാത്രമല്ല, Sony LIV, LionsgatePlay, ErosNow, HoiChoi, ManoramaMAX, Chaupal, KancchaLanka തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും 84 ദിവസത്തെ സൗജന്യ ആക്‌സസ് 839 രൂപയുടെ റീചാർജ് പ്ലാനിലൂടെ സ്വന്തമാക്കാം.
ഇത്രയുമല്ല 839 രൂപ ചെലവാക്കുമ്പോൾ എയർടെൽ ഓഫർ ചെയ്യുന്നത്. എയർടെൽ പേയ്‌മെന്റ്‌സ് ബാങ്കിന്റെ റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, 3 മാസത്തേക്ക് അപ്പോളോ 24|7 സർക്കിൾ അംഗത്വം, കൂടാതെ ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നു. ഇതിന് പുറമെ, എയർടെലിന്റെ 499 രൂപ പ്ലാനിലും Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാണ്.