Jio AirFiber കണക്റ്റ് ചെയ്യാവുന്ന ഉപകരണങ്ങൾ എത്രയെന്നോ?
ഒന്നും രണ്ടും പത്തും കണക്ഷനല്ല എയർഫൈബറിലൂടെ സാധ്യമാകുന്നത്
120 ഉപകരണങ്ങൾ വരെ നിങ്ങൾക്ക് എയർഫൈബറിലൂടെ കണക്റ്റ് ചെയ്യാം
Jio AirFiber ഇന്ത്യയുടെ നാനാ ദിക്കുകളിലും വിന്യസിച്ചിരിക്കുകയാണ്. ഇന്ത്യയിലെ 6,956 പട്ടണങ്ങളിലും നഗരങ്ങളിലും ജിയോ എയർഫൈബർ ലഭ്യമാണ്. Reliance Jio-യുടെ 5G FWA സേവനമാണ് എയർഫൈബർ എന്നറിയപ്പെടുന്നത്.
അതിവേഗ ഇന്റർനെറ്റ് കണക്ഷന് ഇന്ന് ജിയോയുടെ എയർഫൈബർ സേവനം ഉപയോഗപ്പെടുന്നു. ഏറ്റവും ആകർഷക പ്ലാനുകളാണ് ജിയോ എയർഫൈബർ അവതരിപ്പിക്കുന്നതും. ഇവയിൽ OTT Free ആയി കിട്ടുന്ന ആകർഷക പ്ലാനുകളും ഉൾപ്പെടുന്നു.
Jio AirFiber പ്രത്യേകത
ഇപ്പോഴിതാ ജിയോ എയർഫൈബർ വരിക്കാർക്ക് സന്തോഷമുള്ള വാർത്തയാണ് വരുന്നത്. ഒന്നും രണ്ടും പത്തും കണക്ഷനല്ല എയർഫൈബറിലൂടെ സാധ്യമാകുന്നത്. 120 ഉപകരണങ്ങൾ വരെ നിങ്ങൾക്ക് എയർഫൈബറിലൂടെ കണക്റ്റ് ചെയ്യാം.
ഫൈബർ കണക്ഷൻ ലഭിക്കാത്ത പ്രദേശങ്ങളിലാണ് എയർഫൈബർ പ്രയോജനപ്പെടുത്താവുന്നത്. 15+ OTT ആനുകൂല്യങ്ങളും തത്സമയ ടിവി ചാനലുകളും ഇതിൽ ലഭ്യമാണ്.
Jio AirFiber വഴി 120 ഉപകരണങ്ങൾ വരെ
വീടുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ജിയോ എയർ ഫൈബർ ഉപയോഗിക്കാം. ഇതിലൂടെ ഉപയോക്താക്കൾക്ക് വൈ-ഫൈ കണക്ഷൻ എടുക്കാം. ഇങ്ങനെ 120 ഉപകരണങ്ങളെ വരെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. അതും ഇന്റർനെറ്റിന് അത്യാവശ്യം ഭേദപ്പെട്ട സ്പീഡ് തന്നെ ലഭിക്കുന്നു. 30 Mbps സ്പീഡുള്ള എയർഫൈബർ പ്ലാനിലും ഇത് സാധ്യമാണ്.
എങ്കിലും കണക്‌റ്റ് ചെയ്‌ത ഉപകരണങ്ങളുടെ എണ്ണം അനുസരിച്ച് നെറ്റ് സ്പീഡ് മാറും. ഇനി 120 ഉപകരണങ്ങൾ വരെ കണക്റ്റ് ചെയ്യാമെന്നാണ് ജിയോ അവകാശപ്പെടുന്നത്. വീട്ടിലെ മൊബൈലും, ടിവിയും ലാപ്ടോപ്പുമെല്ലാം ഇങ്ങനെ കണക്റ്റ് ചെയ്യാം.
ജിയോ എയർഫൈബറിൽ നിങ്ങൾക്ക് 1 Gbps പ്ലാനുകൾ വരെ ലഭിക്കും. വീട്ടിൽ എല്ലാവരും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ എയർഫൈബർ മികച്ചതാണ്. മൂന്നോ നാലോ മൊബൈലും ടിവിയും മറ്റും കണക്റ്റ് ചെയ്യാം. എന്നാൽ 120 ഉപകരണങ്ങൾ വരെ കണക്റ്റു ചെയ്യുന്നെങ്കിൽ പ്ലാനും അതനുസരിച്ച് തെരഞ്ഞെടുക്കുക.
ഏത് പ്ലാൻ ബെസ്റ്റ് ഓപ്ഷൻ!
ഇങ്ങനെ 120 ഉപകരണങ്ങൾ കണക്റ്റ് ചെയ്യാൻ അതിവേഗ ഇന്റർനെറ്റ് പ്ലാൻ ഉപയോഗിക്കണം. 500 Mbps അല്ലെങ്കിൽ 1 Gbps പ്ലാൻ ഇതിനുള്ള മികച്ച ഓപ്ഷനായിരിക്കും. ഇവയെല്ലാം ഒടിടി ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തി വരുന്നവയാണ്. അതും ഒന്നിൽ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും.
ജിയോ എയർഫൈബർ കണക്ഷൻ എടുക്കാൻ…
ഇതിനായി ആദ്യം My Jio ആപ്പ് ഓപ്പൺ ചെയ്യുക. ഇവിടെ നിന്നും Jio AirFiber കണക്ഷന്റെ ലഭ്യത പരിശോധിക്കുക. നിങ്ങളുടെ ഏരിയയിൽ കണക്ഷൻ ലഭ്യമാണെന്ന് കണ്ടാൽ കണക്ഷന് അപേക്ഷിക്കാം.
ഇതിന് ശേഷം ജിയോ ടീം നിങ്ങളുടെ മേൽവിലാസം സ്ഥിരീകരിക്കുന്നു. പിന്നീട് ഇൻസ്റ്റാളേഷന് വേണ്ടി അവർ ഷെഡ്യൂൾ ചെയ്യുന്നു. ജിയോ എയർഫൈബറിന് നിങ്ങൾ മുൻകൂർ പേയ്മെന്റ് അടയ്ക്കേണ്ടതുണ്ട്. ചില പ്ലാനുകൾക്ക്, അതായത് 6 മാസം വാലിഡിറ്റി പ്ലാനുകൾക്ക് ഇൻസ്റ്റലേഷൻ ഫീസ് ഈടാക്കുന്നു.
Read More: Limited Days Sale: 8000 രൂപയ്ക്ക് താഴെ ഏറ്റവും പുതിയ Realme 5G ഫോൺ, 500 രൂപ കൂപ്പൺ കിഴിവും!
ബുക്കിങ് പൂർത്തിയായാൽ അടുത്തത് ഇൻസ്റ്റലേഷനാണ്. ഇതിനായി നിശ്ചയിച്ച തീയതിയിൽ ജിയോ എയർഫൈബർ ടെക്നീഷ്യന്മാർ വീട്ടിലെത്തും. ഇവർ നിങ്ങൾക്ക് എയർഫൈബർ കണക്റ്റ് ചെയ്ത് തരും. സ്‌മാർട്ട് ടിവിയ്‌ക്കായി എയർഫൈബർ റൂട്ടർ, റിസീവർ, സെറ്റ്-ടോപ്പ് ബോക്‌സ് എന്നിവ നൽകുന്നു.
കണക്ഷൻ വാട്സ്ആപ്പ് വഴി
എയർഫൈബർ കണക്ഷൻ ബുക്ക് ചെയ്യാൻ വാട്സ്ആപ്പ് വഴിയും സാധിക്കും. ഇതിനായി വാട്സ്ആപ്പിലൂടെ 60008-60008 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകുക. ജിയോ സ്റ്റോർ സന്ദർശിച്ചും നിങ്ങൾക്ക് ജിയോ എയർഫൈബർ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ നിങ്ങളുടെ പ്രദേശത്ത് എയർഫൈബർ സേവനം ലഭ്യമാണോ എന്ന് ആദ്യം പരിശോധിക്കുക.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile