BSNL 5G എപ്പോളെത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ടെലികോംമന്ത്രി
2025 പകുതിയോടെ ഒരു ലക്ഷം ടവറുകൾ പൂർത്തിയാക്കി കഴിഞ്ഞ് അവയിൽ ചിലത് 5G സാങ്കേതികവിദ്യയിലേക്ക് മാറ്റും
2025 ജൂണിന് മുമ്പ് ഒരു ലക്ഷം ടവറുകൾ പൂർത്തിയാക്കാമെന്ന പ്രതീക്ഷ ബിഎസ്എൻഎല്ലിനുണ്ട്
സർക്കാർ ടെലികോം തിരിച്ചുവരവിലാണ്, ഒപ്പം BSNL 5G എപ്പോളെത്തുമെന്നും വ്യക്തമാക്കി കേന്ദ്ര ടെലികോംമന്ത്രി. 2025 പകുതിയോടെ ബിഎസ്എൻഎൽ 5ജി ലോഞ്ചിലേക്ക് നീങ്ങുമെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
BSNL 5G എപ്പോൾ?
സുസ്ഥിരമായ പ്രവർത്തനത്തിലേക്ക് കമ്പനി നീങ്ങുകയാണെന്ന് അദ്ദേഹം വിശദമാക്കി. സർക്കാർ ടെലികോം കമ്പനി ഒരു പുനരുജ്ജീവനത്തിലേക്കുള്ള പാതയിലാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് 3-4 മൊബൈൽ ഓപ്പറേറ്റർമാർ ഉണ്ടെന്നത് വളരെ പ്രധാനമാണ്. എന്നാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്വന്തം കാലിലാണ് നിൽക്കുന്നത്. തദ്ദേശീയ നെറ്റ് വർക്കിലൂടെ സേവനം നൽകുകയാണ് ബിഎസ്എൻഎല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഇന്ത്യയിൽ 62,201 4G ടവറുകൾ സ്ഥാപിച്ചു. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തന്നെ ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ചതാണ്. ഇനിയും ടവറുകൾ കമ്മിഷൻ ചെയ്യേണ്ടതുണ്ട്. രാജ്യത്ത് 1 ലക്ഷം 4ജി ടവറുകൾ സ്ഥാപിക്കുക എന്നതാണ് ടെലികോമിന്റെ ലക്ഷ്യം. 2025 ജൂണിന് മുമ്പ് ഒരു ലക്ഷം ടവറുകൾ പൂർത്തിയാക്കാമെന്ന പ്രതീക്ഷ ബിഎസ്എൻഎല്ലിനുണ്ട്.
BSNL 4G തകൃതിയായി മുന്നേറുന്നു
യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് എന്ന USOF ഫണ്ടിലൂടെ ഗ്രാമീണ ഇന്ത്യയെ 4ജിയുമായി ബന്ധിപ്പിക്കാനുള്ള പരിശ്രമിത്തിലാണ് ബിഎസ്എൻഎൽ. ഇതിൽ ഉപയോഗിക്കുന്ന കോർ ഇതിനകം 5G റെഡി ആണ്. ബിഎസ്എൻഎല്ലിന് 5ജി പ്രവർത്തനങ്ങൾക്ക് ടെക്നോളജി നൽകുന്നതിൽ പ്രധാനി ടാറ്റയുടെ ടിസിഎസ് ആണ്.
आने वाले दिनों में, @BSNLCorporate स्वदेशी 5G टेक्नोलॉजी की शुरुआत करेगा। #Connectivity4All pic.twitter.com/qWNiXwu5IK
— Jyotiraditya M. Scindia (@JM_Scindia) December 12, 2024
ബിഎസ്എൻഎൽ സ്വന്തം കാലിൽ നിൽക്കുന്ന ടെലികോമാണെന്ന് കേന്ദ്ര മന്ത്രി സിന്ധ്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 3-4 വർഷങ്ങളിൽ കമ്പനിയുടെ വരുമാനത്തിൽ 12% വളർച്ച ഉണ്ടായി. ഇങ്ങനെ ബിഎസ്എൻഎല്ലിന് 21,000 കോടി രൂപ വരുമാനം ലഭിച്ചിട്ടുണ്ട്. മൂന്ന് നാല് കാലയളവിൽ ചെലവ് 2% കുറഞ്ഞു.
Also Read: Good News! 17 സർക്കിളുകളിൽ Vodafone Idea 5G എത്തി, കേരളത്തിൽ ഈ പ്രദേശങ്ങളിൽ VI 5G…
2025 പകുതിയോടെ ഒരു ലക്ഷം ടവറുകൾ പൂർത്തിയാക്കി കഴിഞ്ഞ് അവയിൽ ചിലത് 5G സാങ്കേതികവിദ്യയിലേക്ക് മാറ്റും. ഇപ്പോൾ ടെലികോം അതിനുള്ള തയ്യാറെടുപ്പിലാണെന്നും, BSNL തിരിച്ചെത്തുമെന്നും ടെലികോം മന്ത്രി പറഞ്ഞു. അതുപോലെ സ്പാം, തട്ടിപ്പ് പ്രവർത്തനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile