Reliance Jio എപ്പോഴും ആകർഷകമായ റീചാർജ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ജിയോ അവതരിപ്പിക്കുന്നതിൽ മിക്കവയും എന്റർടെയിൻമെന്റ് പ്ലാനുകളാണ്. കാരണം സിനിമകളും സീരീസുകളും ഒടിടി റിലീസിനായി കാത്തിരിക്കുന്നവരാണ് മിക്ക ഇന്ത്യക്കാരും. ഇവയിൽ തന്നെ Amazon Prime, Netflix, Hotstar എന്നിവയാണ് ജനപ്രിയമായവ.
ഈ പറഞ്ഞ ഒടിടി പ്ലാറ്റ്ഫോമുകൾക്കായി റിലയൻസ് ജിയോ നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഒന്നുകിൽ ആമസോൺ അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് എന്ന രീതിയിലാണ് പ്ലാനുകൾ. ഇതിൽ തന്നെ നെറ്റ്ഫ്ലിക്സ് ഫ്രീ ആക്സസ് നൽകുന്ന ജിയോ താരിഫ് പ്ലാനുകൾക്ക് വില കൂടുതലാണ്. ജിയോയുടെ പക്കൽ ഒടിടി നൽകുന്ന പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുണ്ട്.
എന്നാൽ ആമസോണും, നെറ്റ്ഫ്ലിക്സും ഒരുമിച്ച് കിട്ടുന്നൊരു കിടിലൻ പ്ലാനും ജിയോയുടെ പക്കലുണ്ട്. 699 രൂപയുടെ ജിയോ പ്ലാനിലാണ് രണ്ടും കിട്ടുന്നത്. ഇതിന്റെ ബേസിക് ആനുകൂല്യങ്ങളും ആകർഷകമാണ്. എന്തെല്ലാം ആനുകൂല്യങ്ങളും എത്ര ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിലുണ്ടെന്ന് നോക്കാം.
100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്ന പ്ലാനാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് 100 എസ്എംഎസ്സും ഫ്രീയായി ലഭിക്കും. ബിൽ സൈക്കിളിനെ അനുസരിച്ചാണ് ഇതിന്റെ വാലിഡിറ്റി നിശ്ചയിച്ചിട്ടുള്ളത്. ഒരു മൂന്നംഗ കുടുംബത്തിനായി ഒരുക്കിയിരിക്കുന്ന പോസ്റ്റ് പെയ്ഡ് പ്ലാനാണിതെന്ന് പറയാം.
100ജിബി ഡാറ്റ വിനിയോഗം കഴിഞ്ഞാൽ 10ജിബി ലഭിക്കും. കൂടാതെ ഒന്നാമത്തെ ആൾ കഴിഞ്ഞ് 99 രൂപ വീതം വച്ച് മറ്റ് അംഗങ്ങളെ ഇതിലേക്ക് ചേർക്കാം. 875 രൂപയുടെ സെക്യൂരിറ്റി പ്ലാനാണ് ഈ പോസ്റ്റ് പെയ്ഡ് പാക്കേജിലുള്ളത്.
റിലയൻസ് ജിയോ പോസ്റ്റ്-പെയ്ഡ് വരിക്കാർക്ക് നൽകുന്ന മികച്ച പ്ലാനാണിതെന്ന് പറയാം. കാരണം ഇതിൽ നിങ്ങൾക്ക് പ്രൈം വീഡിയോയും നെറ്റ്ഫ്ലിക്സും ഒരുമിച്ച് കിട്ടും. അൺലിമിറ്റഡ് ഓഫറുകൾക്കൊപ്പം എന്റർടെയിൻമെന്റും ഇത്ര കുറഞ്ഞ വിലയ്ക്ക് എന്നതാണ് പ്രത്യേകത. എന്തായാലും 2 വമ്പൻ ഒടിടികളും ഒപ്പം റീചാർജും ഇത്ര ലാഭത്തിൽ സ്വന്തമാക്കാവുന്ന മികച്ച അവസരമാണിത്.
149 രൂപ മുതലാണ് നെറ്റ്ഫ്ലിക്സിൽ സബ്സ്ക്രിപ്ഷൻ പാക്കേജുകളുള്ളത്. ഇതിൽ 149 രൂപയുടേത് മൊബൈൽ പ്ലാനാണ്. ബേസിക് പ്ലാനിന് 199 രൂപയും, സ്റ്റാൻഡേർഡ് പ്ലാനിന് 499 രൂപയുമാണ്. നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാനിന് 649 രൂപയാണ് ഈടാക്കുന്നത്. ഇവയെല്ലാം പ്രതിമാസ സബ്സ്ക്രിപ്ഷൻ നിരക്കുകളാണ്.
Read More: മാർച്ച് 10 മുതൽ Special Discount! Poco M6 5G വാങ്ങുന്നവർക്ക് Airtel-ന്റെ വകയും ഓഫർ
ആമസോണിലാകട്ടെ ഒരു മാസത്തെ പ്ലാനിന് 299 രൂപയാണ്. മൂന്ന് മാസം വാലിഡിറ്റി വരുന്ന ബേസിക് പ്ലാനിന് 599 രൂപയാകും. ഒരു വർഷത്തേക്ക് സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് 1499 രൂപ ചെലവാകും.