Airtel Offer for Wayanad: 1GB ഫ്രീ ഡാറ്റയും 30 ദിവസം അധിക വാലിഡിറ്റിയും മാത്രമല്ല, രക്ഷാപ്രവർത്തനത്തിനും റീട്ടെയിൽ സ്റ്റോറുകൾ

Airtel Offer for Wayanad: 1GB ഫ്രീ ഡാറ്റയും 30 ദിവസം അധിക വാലിഡിറ്റിയും മാത്രമല്ല, രക്ഷാപ്രവർത്തനത്തിനും റീട്ടെയിൽ സ്റ്റോറുകൾ
HIGHLIGHTS

അക്കൗണ്ട് റീചാർജ് ചെയ്യാൻ കഴിയാത്തവർക്ക് Airtel സൌജന്യ സഹായം

1GB ഫ്രീ ഡാറ്റയും, 30 ദിവസം അധിക വാലിഡിറ്റിയുമാണ് Airtel നൽകുന്നത്

റീട്ടെയിൽ സ്റ്റോറുകളെ ദുരിതാശ്വാസ സാധാനങ്ങൾക്കുള്ള ശേഖരണ കേന്ദ്രങ്ങളുമാക്കി പ്രവർത്തിക്കുന്നു

Wayanad Lanslide ദുരിതബാധിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് Bharti Airtel. 1GB ഫ്രീ ഡാറ്റയും, 30 ദിവസം അധിക വാലിഡിറ്റിയുമാണ് എയർടെൽ നൽകുന്നത്. ഇന്ത്യയിലെ പ്രധാന സ്വകാര്യ ടെലികോം കമ്പനിയാണ് ഭാരതി എയർടെൽ.

Wayanad-ന് സഹായവുമായി Airtel

പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സർവ്വീസ് വയനാടിന് ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് വരിക്കാർക്ക് വേണ്ടി എയർടെൽ ഓഫറുകൾ പ്രഖ്യാപിച്ചു. ടെലികോം സേവനങ്ങളിൽ മാത്രമല്ല എയർടെൽ സേവനം നൽകുന്നത്. കമ്പനിയുടെ റീട്ടെയിൽ സ്റ്റോറുകളെ ദുരിതാശ്വാസ സാധാനങ്ങൾക്കുള്ള ശേഖരണ കേന്ദ്രങ്ങളുമാക്കി പ്രവർത്തിക്കുന്നു.

Airtel Offer for Wayanad landslide ഉരുൾപൊട്ടൽ

Airtel ഫ്രീ ഡാറ്റയും ദുരിതാശ്വാസ കേന്ദ്രങ്ങളും

വയനാട്ടിലെ ദുർഘട സാഹചര്യങ്ങൾ ആശയവിനിമയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. ഇത് ലഘൂകരിക്കാനാണ് എയർടെൽ അധിക സേവനങ്ങൾ ഓഫർ ചെയ്യുന്നത്.

1GB ഫ്രീ ഡാറ്റ

ദുരന്തമുഖത്ത് അക്കൗണ്ട് റീചാർജ് ചെയ്യാൻ കഴിയാത്തവരെ സഹായിക്കുന്നതിനായാണ് എയർടെൽ ഓഫർ. ടെലികോം കമ്പനിയുടെ പ്രീപെയ്ഡ് വരിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. റീചാർജ് വാലിഡിറ്റി കഴിഞ്ഞവർക്ക് ദിവസേന 1GB സൗജന്യ ഡാറ്റ ലഭിക്കും. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ടാകും. മൂന്ന് ദിവസത്തേക്കാണ് എയർടെൽ ഓഫർ ലഭ്യമാകുക. ജൂലൈ 31 വൈകുന്നേരമാണ് എയർടെൽ പ്രസ്താവന പുറത്തിറക്കിയത്.

Read More: Wayanad landslide: കേരളം അഭ്യർഥിച്ചു, വയനാട്ടിൽ New ടവർ സ്ഥാപിച്ച് Reliance Jio

അങ്ങനെയെങ്കിൽ ഇന്ന് ഉൾപ്പെടെ മൂന്ന് ദിവസങ്ങളിലേക്ക് ഓഫർ ലഭ്യമാകും. എയർടെലിന്റെ സേവനം അടിയന്തിര ആവശ്യങ്ങൾക്ക് ഫാസ്റ്റ് കണക്റ്റിവിറ്റി നൽകുന്നു.

അധികമായി 30 ദിവസം

പോസ്റ്റ്‌പെയ്ഡ് വരിക്കാർക്കും എയർടെൽ സ്പെഷ്യൽ ആനുകൂല്യം നൽകുന്നു. വയനാട്ടിലെ പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് 30 ദിവസം അധിക വാലിഡിറ്റി ലഭിക്കുന്നു. ബിൽ പേയ്‌മെന്റ് വാലിഡിറ്റി 30 ദിവസത്തേക്ക് നീട്ടുന്നതായി എയർടെൽ അറിയിച്ചു. ബിൽ കാലാവധി തീർന്നാലും തടസ്സമില്ലാതെ സേവനം ലഭിക്കാൻ ഇത് ഉപകരിക്കും.

wayanad landslide update airtel offers

തീരുന്നില്ല എയർടെൽ സഹായം

ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എയർടെൽ സഹായം. വയനാടിനായി പ്രാദേശിക ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ടെലികോം കമ്പനി സജീവമാണ്.

കേരളത്തിലുടനീളമുള്ള 52 എയർടെൽ റീട്ടെയിൽ സ്റ്റോറുകളും ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റി. ഇവിടങ്ങളിൽ വയനാട്ടിലെ ദുരിതബാധിതകർക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നു. കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന സാധനങ്ങൾ കമ്പനി പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: BSNL 4G Wayanad: ചൂരൽമലയ്ക്കും മുണ്ടക്കൈയ്ക്കും BSNL കൈത്താങ്ങ്, വൈദ്യുതി ഇല്ലാത്തപ്പോഴും ടവർ പ്രവർത്തിക്കും

Wayanad Landslide Latest Update

വയനാട്ടിൽ മൂന്നാം ദിവസവും തെരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. കരസേന നിർമിക്കുന്ന ബെയ്ലി പാലം 3 മണിയോടെ സജ്ജമാകുമെന്നാണ് പുതിയ വിവരം. പുഞ്ചിരിമട്ടത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ നിലവിൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo