Wayanad Landslide: 4G മാത്രമല്ല, രക്ഷാദൗത്യത്തിന് BSNL Free ഡാറ്റ, കോൾ ഓഫറുകളും ഉറപ്പാക്കി

Wayanad Landslide: 4G മാത്രമല്ല, രക്ഷാദൗത്യത്തിന് BSNL Free ഡാറ്റ, കോൾ ഓഫറുകളും ഉറപ്പാക്കി
HIGHLIGHTS

ഉരുൾപൊട്ടലിന് ശേഷം ജൂലൈ 31-ന് BSNL 4G എത്തിച്ചു

പുതിയതായി ബിഎസ്എൻഎൽ Free ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നു

3 ദിവസത്തേക്ക് ഫ്രീയായി അൺലിമിറ്റഡ് കോൾ, ഡാറ്റ കമ്പനി നൽകുന്നു

Wayanad Landslide രക്ഷാദൗത്യത്തിന് വീണ്ടും BSNL സപ്പോർട്ട്. BSNL Wayanad ജില്ലയിലും നിലമ്പൂർ താലൂക്കിലും സൗജന്യ ഓഫറുകൾ പ്രഖ്യാപിച്ചു.

വയനാട്ടിൽ BSNL 4G

ജൂലൈ 30-ന് രാവിലെ കേരളം ഉണർന്നത് വയനാട് ദുരന്തത്തിന്റെ ആഘാതത്തിലാണ്. പ്രദേശത്ത് Bharat Sanchar Nigam Limited 3G ആയിരുന്നു നൽകിവന്നത്. എന്നാൽ ഉരുൾപൊട്ടലിന് ശേഷം ജൂലൈ 31-ന് 4G എത്തിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ 4G കണക്റ്റിവിറ്റി ഒരുക്കിയതായി കമ്പനി അറിയിച്ചു. എന്നാൽ പുതിയതായി ബിഎസ്എൻഎൽ ഫ്രീ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നു.

wayanad landslide bsnl joins rescue mission with free data and unlimited call offer

ദുരിതാശ്വാസത്തിന് BSNL Free ഓഫറുകൾ

രക്ഷാദൗത്യത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ സൗജന്യ സേവനങ്ങൾ നൽകുന്നത്. ദുരിതബാധിതരായ മനുഷ്യരെ തമ്മിൽ ചേർക്കാനും ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നു. 3 ദിവസത്തേക്ക് ഫ്രീയായി അൺലിമിറ്റഡ് കോൾ, ഡാറ്റ കമ്പനി നൽകുന്നു. അതുപോലെ ഈ കാലയളവിൽ പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കും.

അതിവേഗം ടവർ സ്ഥാപിച്ച് സർക്കാർ കമ്പനി

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബിഎസ്എൻഎൽ 4ജി ലഭ്യമായിത്തുടങ്ങി. യുദ്ധകാല അടിസ്ഥാനത്തിലാണ് 4G ടവറിനുള്ള പ്രവർത്തനം നടത്തിയത്. 4ജി ടവർ സ്ഥാപിക്കുന്നതിന്റെ അപ്ഡേറ്റും ചിത്രങ്ങളും കമ്പനി എക്സിൽ പങ്കുവച്ചു.

വയനാട് ഉരുൾപൊട്ടലിൽ 4G മൊബൈൽ ടവറുകളുടെ കണക്റ്റിവിറ്റി അതിവേഗം പുനഃസ്ഥാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അതിവേഗ ഇന്റർനെറ്റ് നൽകാൻ കമ്പനിയ്ക്ക സാധിച്ചു. വൈദ്യുതി മുടങ്ങിയാലും ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം അപകടങ്ങളിൽ പോലും കണക്റ്റിവിറ്റി നഷ്ടമാകില്ല. ഇതിനായി BSNL ഡീസൽ എൻജിനുകൾ ഉപയോഗിച്ചതായും അറിയിച്ചിട്ടുണ്ട്.

അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ വയനാട്ടിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ ലഭ്യമാക്കി. കൂടാതെ ആരോഗ്യ വകുപ്പിനായി ടോൾ ഫ്രീ നമ്പറുകളും ബിഎസ്എൻഎൽ സജ്ജീകരിച്ചു.

wayanad landslide bsnl joins rescue mission with free data and unlimited call offer

ഒപ്പം ജിയോയും എയർടെലും വിഐയും

ദുരിതബാധിത പ്രദേശത്ത് Free, ഫാസ്റ്റ് സേവനങ്ങളുമായി പ്രൈവറ്റ് ടെലികോം കമ്പനികളുമുണ്ട്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിലേത്. രണ്ട് ഗ്രാമങ്ങളെ പൂർണമായും ഉരുൾപൊട്ടൽ വിഴുങ്ങി. 290-ൽ കൂടുതൽ ആളുകൾക്ക് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായി.

ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 24 ടൺ ഭാരം വഹിക്കാനാകുന്ന ബെയ്ലി പാലം സൈന്യം നിർമിച്ചു. ഇത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ നിർണായകമാകും.

റിലയൻസ് ജിയോ അടിയന്തരമായി പുതിയ ടവർ സ്ഥാപിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർഥനയിലാണ് പുതിയ ടവർ നിർമിച്ചത്. നെറ്റ്‌വർക്ക് കപ്പാസിറ്റിയും കവറേജും വർധിപ്പിക്കാനും രക്ഷാപ്രവർത്തനത്തിനും ഇത് സഹായകമാകും.

Read More: Wayanad landslide: കേരളം അഭ്യർഥിച്ചു, വയനാട്ടിൽ New ടവർ സ്ഥാപിച്ച് Reliance Jio

എയർടെലും വൻ സേവനങ്ങൾ വയനാട് ഉരുൾപൊട്ടൽ പ്രദേശത്ത് എത്തിച്ചു. റീചാർജ് വാലിഡിറ്റി തീർന്ന പ്രീപെയ്ഡ് വരിക്കാർക്ക് 1GB ഫ്രീ ഡാറ്റ നൽകുന്നു. പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് ബിൽ പേയ്‌മെന്റ് വാലിഡിറ്റി 30 ദിവസത്തേക്ക് നീട്ടി. ഇതിന് പുറമെ 52 എയർടെൽ റീട്ടെയിൽ സ്റ്റോറുകളെ ശേഖരണ കേന്ദ്രങ്ങളാക്കി.

airtel wayanad bsnl

വിഐയും ആവശ്യസാധനങ്ങൾ സമാഹരിക്കാനുള്ള കേന്ദ്രങ്ങൾ ഒരുക്കി. കേരളത്തിലെ എല്ലാ വിഐ സ്റ്റോറുകളും ശേഖരണ കേന്ദ്രമാക്കി. പ്രീ-പെയ്ഡ്, പോസ്റ്റ്- പെയ്ഡ് വരിക്കാർക്ക് അധിക ഓഫറും പ്രഖ്യാപിച്ചു. പ്രശ്നബാധിത പ്രദേശത്ത് 7 ദിവസത്തേക്ക് ഫ്രീയായി ഡാറ്റ നൽകുന്നു. പ്രതിദിനം 1GB വീതം ഇങ്ങനെ ലഭ്യമാക്കുന്നു. പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് 10 ദിവസം അധിക ബിൽ പേയ്‌മെന്റ് വാലിഡിറ്റി ലഭിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo