ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (Vodafone- idea) ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഹംഗാമ മ്യൂസിക്കുമായി ചേർന്ന് അവതരിപ്പിക്കുന്നു. പ്രീപെയ്ഡ് പ്ലാനുകൾ 25 രൂപയ്ക്കും 55 രൂപയ്ക്കും വിലയുള്ള 4ജി ഡാറ്റ വൗച്ചറുകൾ ആണ്. ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ആക്ടിവേറ്റ് ആകാൻ ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്. അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഇല്ലെങ്കിൽ, 4G ഡാറ്റ വൗച്ചറുകൾ ഉപയോഗശൂന്യമാകും. ഈ മാസം ആദ്യം, 75 രൂപയുടെ പുതിയ 4G ഡാറ്റ വൗച്ചറും Vi ചേർത്തു. 75 രൂപ വൗച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏഴ് ദിവസത്തേക്ക് 6GB ഡാറ്റ ലഭിക്കും.
Vi-യിൽ നിന്നുള്ള 25 രൂപയുടെ 4G ഡാറ്റ വൗച്ചറിൽ ഉപഭോക്ക്താവിന് 1.1GB ഡാറ്റ ലഭിക്കും. ഈ ഡാറ്റ വൗച്ചറിന് 1 ദിവസത്തെ വാലിഡിറ്റി മാത്രമേയുള്ളൂ. ഉപഭോക്താക്കൾക്ക് 1GB ഡാറ്റ വാഗ്ദാനം ചെയ്യുന്ന 19 രൂപയുടെ 1 ദിവസത്തെ വാലിഡിറ്റിയുള്ള 4 ജി ഡാറ്റ വൗച്ചറും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. 25 രൂപ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് ഏഴ് ദിവസത്തേക്ക് പരസ്യരഹിത സംഗീതം വാഗ്ദാനം ചെയ്യുന്നതിനാലാണിത്.
ഹംഗാമ മ്യൂസിക്കുമായുള്ള പങ്കാളിത്തം Vi പ്രഖ്യാപിക്കുകയും ഉപയോക്താക്കൾക്ക് അധിക ചിലവില്ലാതെ Vi ആപ്പിലൂടെ കുറച്ച് മാസത്തെ പരസ്യരഹിത സംഗീത അനുഭവിക്കാനുമാകും. ഇനി ഈ ഓഫറിന്റെ കാലാവധി അവസാനിക്കുകയാണെങ്കിൽ ഏഴ് ദിവസത്തെ പരസ്യരഹിത സംഗീതം ആസ്വദിക്കാനാകും.
പരസ്യരഹിത സംഗീതം ആവശ്യമില്ലെങ്കിൽ, ഒരു ദിവസത്തേക്ക് 1GB ഡാറ്റയുമായി വരുന്ന 19 രൂപ വൗച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് തുടരാം. 1.1GB ഡാറ്റ ഒരു ദിവസത്തിനുള്ളിൽ കാലഹരണപ്പെടുമെങ്കിലും, ഉപയോക്താവിന് പ്ലാൻ വാങ്ങിയ ദിവസം മുതൽ പരസ്യരഹിത സംഗീതം ഏഴ് ദിവസം ആസ്വദിക്കാനാകും.
55 രൂപയുടെ ഡാറ്റ വൗച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏഴ് ദിവസത്തേക്ക് 3.3 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാൻ ഉപയോഗിച്ച് ഒരു മാസത്തേക്ക് പരസ്യരഹിത സംഗീതം കേൾക്കാം. 25, 55 രൂപ പ്ലാനുകൾ മാത്രമല്ല ഉപയോക്താക്കൾക്ക് പരസ്യരഹിത സംഗീതം നൽകുന്നത്.
വിഐ ഉപഭോക്താക്കൾക്ക് 6GB ഡാറ്റയുള്ള 108 രൂപ പ്ലാൻ 15 ദിവസത്തെ വാലിഡിറ്റിയിൽ മാത്രം നൽകുന്നു. ഈ പ്ലാനിലൂടെ, ഡാറ്റയ്ക്ക് പുറമെ ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് പരസ്യങ്ങളില്ലാതെ മ്യൂസിക്കും ആസ്വദിക്കാം.