6 GB ഡാറ്റയുമായി രണ്ട് പുത്തൻ പ്ലാനുകളുമായി Vi
ട്രൂലി അൺലിമിറ്റഡ് വിഭാഗത്തിലാണ് Vi ഈ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്
289 രൂപ, 429 രൂപ നിരക്കുകളിലാണ് പുത്തൻ പ്ലാനുകൾ വന്നിരിക്കുന്നത്
രണ്ട് പ്ലാനുകളും വിഐ സ്റ്റോറിലും അംഗീകൃത വിഐ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്
ഇന്ത്യൻ ടെലിക്കോം വിപണിയിലെ മൂന്നാമനായ വിഐ(Vodafone-idea) തങ്ങളുടെ വരിക്കാർക്കായി പുത്തൻ രണ്ട് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കി. 289 രൂപ, 429 രൂപ നിരക്കുകളിലാണ് പുത്തൻ പ്ലാനുകൾ അവതരിച്ചിരിക്കുന്നത്. ഈ രണ്ട് പുതിയ Vodafone-idea പ്ലാനുകളും ഇപ്പോൾ വിഐ (Vodafone-idea)സ്റ്റോറിലും അംഗീകൃത വിഐ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. ട്രൂലി അൺലിമിറ്റഡ് വിഭാഗത്തിലാണ് വിഐ ഈ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഈ രണ്ട് പ്ലാനുകളിലും അൺലിമിറ്റഡ് കോളിങ് സൗകര്യം കമ്പനി നൽകുന്നുണ്ട്. ഇതോടൊപ്പം 6 ജിബി ഡാറ്റയും 1,000 എസ്എംഎസുകളും 78 ദിവസം വരെ വാലിഡിറ്റിയിൽ ലഭിക്കുന്നു. ഈ രണ്ട് പ്ലാനുകളുടെയും ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.
വോഡഫോൺ ഐഡിയ 289 രൂപ പ്ലാൻ
48 ദിവസത്തെ വാലിഡിറ്റിയിൽ ആണ് 289 രൂപയുടെ വിഐ (Vodafone-idea) പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യമാണ് ഈ പ്ലാനിന്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം തന്നെ 48 ദിവസത്തെ വാലിഡിറ്റിയിൽ 4 ജിബി ഡാറ്റയും ഈ പ്ലാനിൽ വിഐ (Vodafone-idea) നൽകിയിരിക്കുന്നു. 600 എസ്എംഎസ് ആനുകൂല്യങ്ങളും ഈ വിഐ (Vodafone-idea)പ്ലാനിനൊപ്പം ലഭ്യമാകും. ഡാറ്റ ഉപയോഗത്തിന് പ്രതിദിന പരിധി ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഡാറ്റ ഉപയോഗം കൂടുതലായുള്ള വിഐ (Vodafone-idea) ഉപയോക്താക്കൾ വിഐയുടെ ഡാറ്റയ്ക്കായുള്ള മറ്റ് പ്ലാനുകളെ ആശ്രയിക്കേണ്ടിവരും. പ്രധാനമായും കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങളിലാണ് ഈ പ്ലാൻ ശ്രദ്ധ നൽകിയിരിക്കുന്നത്.
വിഐയുടെ 429 രൂപയുടെ പ്ലാൻ
വിഐ (Vodafone-idea) അവതരിപ്പിച്ച പുതിയ രണ്ട് പ്ലാനുകളിൽ അൽപ്പം നിരക്ക് കൂടിയ പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിലും കമ്പനി നൽകിയിട്ടുണ്ട്. ഇതോടൊപ്പം 6 ജിബി ഡാറ്റ, 1,000 എസ്എംഎസ് എന്നിവയും കമ്പനി നൽകുന്നുണ്ട്. 78 ദിവസത്തെ വാലിഡിറ്റിയാണ് 429 രൂപയുടെ വിഐ (Vodafone-idea) പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിലും ഡാറ്റ ഉപയോഗത്തിന് നിശ്ചിത പരിധി നൽകിയിട്ടില്ല. എയർടെല്ലും റിലയൻസ് ജിയോയും തങ്ങളുടെ ഉപഭോക്താക്കൾക്ക് സമാനമായ നിരക്കിലുള്ള പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
299 രൂപയുടെ എയർടെൽ പ്ലാൻ
അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 1.5 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ആണ് അടങ്ങിയിരിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിആണ് ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നത്. മൂന്ന് മാസത്തെ അപ്പോളോ 24|7 സർക്കിൾ അംഗത്വവും ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്കും ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾ വേറെയുമുണ്ട്.
ജിയോയുടെ 299 രൂപ പ്ലാൻ
ജിയോയുടെ 299 രൂപ പ്ലാനും 28 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും ജിയോ വാഗ്ദാനം ചെയ്യുന്നു. അതിനും പുറമെ, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്ക് പരിധിയില്ലാത്ത ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.