99 രൂപ, 128 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച് Vi

99 രൂപ, 128 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച്  Vi
HIGHLIGHTS

​പ്ലാനുകളുടെ നിരക്ക് ഉയർത്താതെ വാലിഡിറ്റിയും മറ്റും വെട്ടിക്കുറച്ചു വോഡഫോൺ ഐഡിയ

99 രൂപയും 128 രൂപയും വില വരുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയാണ്‌ കുറച്ചത്

ഈ രണ്ട് പ്ലാനുകളുടെയും പുതുക്കിയ ആനുകൂല്യങ്ങൾ പരിശോധിക്കാം

വോഡഫോൺ ഐഡിയ (Vodafone Idea) വീണ്ടും നിരക്ക് വർധനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നേരിട്ട് പ്ലാനുകളുടെ നിരക്ക് ഉയർത്താതെ വാലിഡിറ്റിയും ആനുകൂല്യങ്ങളുമൊക്കെ വെട്ടിക്കുറയ്ക്കുന്ന രീതിയാണ് ഇപ്പോൾ വോഡഫോൺ ഐഡിയ (Vodafone Idea) സ്വീകരിച്ചിരിക്കുന്ന രീതി.

99 രൂപയും 128 രൂപയും വില വരുന്ന പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിലാണ് വോഡഫോൺ ഐഡിയ (Vodafone Idea) കൈവച്ചിരിക്കുന്നത്. നേരത്തെ മിനിമം റീചാർജ് പ്ലാൻ നിരക്ക് കുത്തനെ കൂട്ടിയ എയർടെലിന് സമാനമായ നടപടിയാണ് ഇപ്പോൾ വോഡഫോൺ ഐഡിയ (Vodafone Idea)യും   സ്വീകരിച്ചിരിക്കുന്നത്. ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) ഉയർത്തുകയെന്നതാണ് പുതിയ നടപടിയിലൂടെ വോഡഫോൺ ഐഡിയ (Vodafone Idea) ലക്ഷ്യമിടുന്നതെന്നും വ്യക്തമാണ്. ARPU വരുമാനത്തിൽ കാര്യമായൊരു വരുമാനം ഉണ്ടാക്കാൻ വോഡഫോൺ ഐഡിയ (Vodafone Idea)ക്ക് അടുത്ത കാലത്തൊന്നും കഴിഞ്ഞിട്ടില്ല.

കുറച്ച് കാലമായി 135 രൂപ എന്നതാണ് വിഐയുടെ ARPU. എയർടെലും ജിയോയും 200 രൂപയ്ക്ക് അടുത്ത് നിൽക്കുന്ന എആർപിയു സ്വന്തമാക്കുന്നുണ്ട്. സ്ഥാപനത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്ന വോഡഫോൺ ഐഡിയ (Vodafone Idea)യ്ക്ക് കുറഞ്ഞ എആർപിയു ഒരു നല്ല സൂചനയല്ല. 99 രൂപയുടെയും 128 രൂപയും പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറയ്ക്കുന്നത് ARPU വരുമാനം അൽപ്പമുയർത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്ന ധാരാളം ഉപഭോക്താക്കൾ വോഡഫോൺ ഐഡിയ (Vodafone Idea)ക്ക് ഉണ്ട്. നിരക്ക് വർധനവ് നടപ്പിലാക്കുന്നതോടെ 99 രൂപയുടെ പ്ലാനുകൾ ഉപയോഗപ്പെടുത്തുന്നവർ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരുമെന്ന് ഉറപ്പിക്കാം. ആളുകൾ കൂടുതലായി റീചാർജ് ചെയ്യുന്നത് കമ്പനിയുടെ വരുമാനവും ARPUവും വർധിപ്പിക്കും. നിലവിൽ മുംബൈ ടെലിക്കോം സർക്കിളിൽ മാത്രമാണ് നിരക്ക് വർധനവ് നടപ്പിലാക്കിയത്.

എയർടെൽ തങ്ങളുടെ മിനിമം പ്ലാൻ നിരക്കിൽ മാറ്റം വരുത്തിയപ്പോഴും സമാനമായ തന്ത്രമാണ് സ്വീകരിച്ചത്. കമ്പനി വെബ്സൈറ്റ് പ്രകാരം കേരള സർക്കിളിൽ ഈ പ്ലാനുകൾ പഴയ ആനുകൂല്യങ്ങളിൽ തന്നെ ലഭ്യമാകും. 99 രൂപയുടെയും 128 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളുടെ പുതുക്കിയ ആനുകൂല്യങ്ങൾ വിശദമായി പരിശോധിക്കാം.

99 രൂപയുടെ വിഐ പ്ലാൻ (പുതിയ ആനുകൂല്യങ്ങൾ)

28 ദിവസമായിരുന്നു പ്ലാനിന്റെ നേരത്തെയുള്ള വാലിഡിറ്റി. എന്നാൽ അതിപ്പോൾ 15 ദിവസമായി കുറച്ചിരിക്കുകയാണ്. നേരത്തെ പ്ലാനിന് ഒരു ദിവസത്തേക്ക് ചിലവ് വരുന്നത് 3.53 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 6.6 രൂപയായി വർധിച്ചുവെന്ന് പറയാം. പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിൽ ഒന്നും വലിയ മാറ്റമില്ല. 200 എംബി ഡാറ്റയും 99 രൂപ ടോക്ക്‌ടൈമും യൂസേഴ്സിന് ലഭിക്കും. എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നും യൂസേഴ്സിന് ലഭിക്കില്ല.

128 രൂപയുടെ വിഐ പ്ലാൻ (പുതിയ ആനുകൂല്യങ്ങൾ)  

128 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസത്തിൽ നിന്നും 18 ദിവസമായി കുറച്ചിട്ടുണ്ട്. പ്ലാനിന്റെ ഡെയിലി ചിലവ് 4.57 രൂപയിൽ നിന്ന് 7.11 രൂപയായി ഉയർന്നുവെന്നതാണ് പ്ലാനിൽ വന്നിരിക്കുന്ന മാറ്റങ്ങൾ. മറ്റ് ആനുകൂല്യങ്ങളിലൊന്നും മാറ്റങ്ങളില്ല. എതാനും പ്ലാനുകളും വിഐ മുംബൈ സർക്കിളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Digit.in
Logo
Digit.in
Logo