വോഡഫോൺ ഐഡിയ (Vodafone Idea) ഉപയോക്താക്കൾക്കായി മികച്ച എൻട്രി ലെവൽ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയ (Vodafone Idea) വാഗ്ദാനം ചെയ്യുന്ന ഈ ഫാമിലി മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളും മറ്റു സവിശേഷതകളും നോക്കാം. എയർടെൽ അതിവേഗം മുന്നേറുകയും മൊബൈൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ ഒരു വലിയ വിപണി പിടിച്ചെടുക്കുകയും ചെയ്യുന്നതിനാൽ വോഡഫോൺ ഐഡിയ (Vodafone Idea)-യുടെ നില വളരെ ശോചനീയമാണ്.
ഉപയോക്താക്കൾക്ക് ഈ വർഷം വോഡാഫോൺ ഐഡിയ (Vodafone Idea) നൽകുന്ന മികച്ച പ്ലാനാണ് ഫാമിലി വിഭാഗത്തിലെ 599 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ. ടെൽകോ അടുത്തിടെ ഈ പ്ലാൻ അവതരിപ്പിച്ചിരുന്നു. (Vodafone Idea) യുടെ 599 രൂപയുടെ പ്ലാനിൽ മൊത്തം 110GB ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ, 200GB ഡാറ്റ റോൾഓവറും ലഭ്യമാണ്. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിമാസം 3000 എസ്എംഎസും ലഭിക്കും.
599 രൂപയുടെ പ്ലാൻ 2 കണക്ഷനുമായാണ് വരുന്നത്. ആദ്യത്തെ കണക്ഷനിൽ 70GB ഡാറ്റ, 3000 SMS/മാസം, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവയുണ്ട്. രണ്ടാമത്തെ കണക്ഷനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 40GB ഡാറ്റ, 3000 SMS/മാസം എന്നിവ ലഭിക്കും. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്.
ഉപഭോക്താക്കളുടെ വിനോദത്തിനായാണ് മറ്റ് ആനുകൂല്യങ്ങൾ നൽകുന്നത്. ഈ പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ആറ് മാസത്തേക്ക് ആമസോൺ പ്രൈം, ഒരു വർഷത്തേക്ക് 499 രൂപയുടെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, Vi മൂവീസ് & ടിവി വിഐപി, Vi ഗെയിമുകൾ, Vi ആപ്പിൽ ഹംഗാമ മ്യൂസിക് എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും.
പങ്കാളിയ്‌ക്കോ കുട്ടിക്കോ അല്ലെങ്കിൽ സുഹൃത്തിനോ ഒരു ആഡ്-ഓൺ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താവിന് ഉപയോഗിക്കാവുന്ന വളരെ മികച്ച പ്ലാനാണിത്. ധാരാളം ഡാറ്റയും ഒരു ടൺ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉണ്ട്. വോഡഫോൺ ഐഡിയ (Vodafone Idea) മറ്റു ചില ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകൾക്ക് പ്രതിമാസം 999 രൂപയും 1149 രൂപയുമാണ് നിരക്ക്.