Vodafone Idea 5G യിലേക്ക്. ഔദ്യോഗിക സ്ഥിരീകരണം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെങ്കിലും പൂനെയും ഡല്‍ഹിയിലും തിരഞ്ഞെടുത്ത ലൊക്കേഷനുകളില്‍ 5G സേവനം ലഭ്യമാക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. പൂനെയിലും ഡല്‍ഹിയിലും 5G സേവനം ആസ്വദിക്കാന്‍ തയ്യാറെടുക്കൂ എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ നൽകുന്ന റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധികളാണ് വൊഡാഫോൺ ഐഡിയയുടെ 5ജി വ്യാപനത്തിന് വെല്ലുവിളിയുയർത്തുന്നത്. അതേസമയം അദാനി ഗ്രൂപ്പ് ക്യാപ്‌റ്റീവ് നെറ്റ്‌വർക്കുകൾക്കായി 26 GHz ബാൻഡിൽ 5G നെറ്റ്‌വർക്ക് വിന്യസിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആറ് സർക്കിളുകളിലായി 212 കോടി രൂപയുടെ സ്‌പെക്‌ട്രം ആണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്
സ്പെക്ട്രം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ടെലിക്കോം ഓപ്പറേറ്റർമാർ മെട്രോ, നോൺ-മെട്രോ സർക്കിളുകളിൽ വാണിജ്യപരമായി 5G സേവനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ജിയോയും എയർടെലും ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. എന്നാൽ വിഐക്ക് മാത്രം ഇതുവരെ 5G സേവനങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
വ്യാപകമായി 5G ആരംഭിക്കാൻ ശേഷിയില്ലെങ്കിലും നിബന്ധന പാലിക്കാൻ നിശ്ചിത എണ്ണം സർക്കിളുകളിലെങ്കിലും 5G സേവനങ്ങൾ ആരംഭിക്കാൻ വിഐ പരിശ്രമിക്കുകയാണ്. കരാർ റദ്ദായി സ്പെക്ട്രം തിരിച്ചു നൽകേണ്ട അവസ്ഥ ഏത് വിധേനയും ഒഴിവാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അഭ്യർഥന. ഇക്കാര്യത്തിൽ സർക്കാർ എന്ത് തീരുമാനം എടുക്കും എന്നതും നിർണായകമാണ്.
കൂടുതൽ വായിക്കൂ: Infinix Smart 8 Launch: 10,000 രൂപയിൽ താഴെ വില! ഒരു മികച്ച ബജറ്റ് ഫോണുമായി Infinix ഉടൻ വരും…
5G അവതരിപ്പിക്കുന്നതിലെ താമസം വിഐയുടെ വരിക്കാരിൽ കുറവ് വരുത്തിയിട്ടുണ്ട്. ജിയോയുടെയും എയർടെലിന്റെയും വർധിച്ചുവരുന്ന 5G കവറേജ് വിഐയുടെ പോസ്റ്റ് പെയ്ഡ് വരിക്കാരെ ആകർഷിക്കുമെന്നും അവർ ഈ കമ്പനികളിലേക്ക് പോകുമെന്നും BoFA സെക്യൂരിറ്റീസ് പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സേവന ദാതാവാണ് വിഐ എന്നകാര്യം ഇവിടെ എടുത്ത് പറയേണ്ടതുണ്ട്. അത്രപെട്ടെന്ന് നേടിയെടുക്കാൻ കഴിയാത്ത ഒരു നേട്ടമാണിത്.