ജിയോ, എയർടെലിന് പിന്നാലെ Vodafone Idea (Vi) താരിഫ് ഉയർത്തി. ശരാശരി വരുമാനമായ ARPU വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. വ്യാഴം, വെള്ളി ദിവസങ്ങളിലായി ജിയോ, എയർടെൽ കമ്പനികളും Tariff Hike പ്രഖ്യാപിച്ചു. ജൂലൈ 3 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ രണ്ട് വർഷങ്ങളായി 5G നെറ്റ്‌വർക്ക് വിന്യസിപ്പിക്കുകയായിരുന്നു ടെലികോം കമ്പനികൾ. വോഡഫോൺ ഐഡിയയും സമീപഭാവിയിൽ 5ജി കണക്റ്റിവിറ്റി കൊണ്ടുവന്നേക്കും. ഇവയിലൂടെ ലാഭം കണ്ടെത്താനും ചെലവ് തിരിച്ചുപിടിക്കാനുമാണ് ടെലികോം കമ്പനികളുടെ പദ്ധതി. ഇതേതുടർന്ന് ഓരോ വരിക്കാരന്റെയും ശരാശരി വരുമാനം (ARPU) ഉയർത്താൻ തീരുമാനിച്ചു.
എയർടെല്ലിനെയും റിലയൻസ് ജിയോയെയും പോലെ, Vi-യും പ്ലാനുകളിൽ മാറ്റം വരുത്തുന്നു. പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലാണ് വോഡഫോൺ-ഐഡിയ നിരക്ക് വർധിപ്പിച്ചത്. ഇവയുടെ വിലയിൽ മാത്രമാണ് മാറ്റം വരുന്നത്.
ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും അതേ നിലയിൽ തുടരും. എന്നാലും എയർടെൽ, ജിയോ അപേക്ഷിച്ച് വിഐയുടെ പ്ലാനുകൾക്ക് വില കുറവാണ്. പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും വോഡഫോൺ ഐഡിയ മാറ്റം വരുത്തുന്നുണ്ട്.
Read More: Tariff Hike: കീശ വാരാൻ Telecom കമ്പനികൾ! ജിയോയ്ക്കൊപ്പം Price കൂട്ടി Airtel
വിഐയുടെ പുതുക്കിയ നിരക്കും പഴയ നിരക്കും ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.
ഇതുകൂടാതെ രണ്ട് ഡാറ്റ ആഡ് ഓൺ പ്ലാനുകളിലും നിരക്ക് മാറ്റം വരുത്തി. ഒരു ദിവസം വാലിഡിറ്റി വരുന്ന 2 പ്ലാനുകളിലാണ് നിരക്ക് ഉയർത്തിയത്. 19 രൂപയുടെ വിഐ പ്ലാനിന് ഇനി മുതൽ 22 രൂപയാകും. 39 രൂപ ഡാറ്റ വൌച്ചറിന് 48 രൂപയുമാണ് പുതിയ വില.
ഇനി മുതൽ 401 രൂപയുടെ പ്ലാനിന് 451 രൂപയാകും. 501 രൂപയുടെ പോസ്റ്റ്-പെയ്ഡ് പ്ലാനിന് 551 രൂപയുമായിരിക്കും വില. OTT ഫ്രീയായി കിട്ടുന്ന പ്ലാനുകളാണ് ഇവ. രണ്ട്, നാല് അംഗങ്ങളെ ചേർക്കുന്ന ഫാമിലി പ്ലാനുകളിലും മാറ്റമുണ്ട്.
601 രൂപ വിലയുള്ള രണ്ട് ലൈനുകളുള്ള പ്ലാനിന് 100 രൂപ വർധിച്ചു. ഇനി മുതൽ ഈ വിഐ പ്ലാനിന് 701 രൂപയാകും. 1,001 രൂപയുടെ പ്ലാനിന്റെ പുതുക്കിയ നിരക്ക് 1,201 രൂപയാണ്. ഇത് നാല് അംഗങ്ങൾക്കായുള്ള ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനാണ്.