Vodafone Idea Data Plans: 100 രൂപയിൽ താഴെ നിരക്കുള്ള ഡാറ്റ പ്ലാനുകളുമായി Vodafone Idea

Vodafone Idea Data Plans: 100 രൂപയിൽ താഴെ നിരക്കുള്ള ഡാറ്റ പ്ലാനുകളുമായി Vodafone Idea
HIGHLIGHTS

മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ​പ്ലാനുകൾ Vodafone Idea നൽകുന്നു

82 രൂപ പ്ലാൻ ഡാറ്റയും ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ

നൂറു രൂപയിൽ താഴെയുള്ള ആകർഷകമായ പ്ലാനുകൾ Vodafone Idea അവതരിപ്പിച്ചിട്ടുണ്ട്

Vodafone Idea ആകർഷകമായ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ​പ്ലാനുകൾ നൽകുന്നുണ്ട്. നൂറു രൂപയിൽ താഴെയുള്ള ആകർഷകമായ പ്ലാനുകൾ Vodafone Idea അവതരിപ്പിച്ചിട്ടുണ്ട്.

Vodafone Idea 82 രൂപയുടെ ഡാറ്റ പ്ലാൻ

വോഡഫോൺ ഐഡിയയുടെ 82 രൂപ പ്ലാൻ ഡാറ്റയും ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. വോയ്സ് കോളുകൾ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കില്ല. 28 ദിവസത്തേക്ക് സോണി ലിവ് മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും 4GB ഡാറ്റയും ആണ് 82 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ.

ഈ പ്ലാനിന്റെ വാലിഡിറ്റി 14 ദിവസമാണ്. അ‌തായത് ഡാറ്റ 14 ദിവസത്തേക്കേ ലഭ്യമാകൂ. എന്നാൽ ഈ 14 ദിവസ വാലിഡിറ്റി പിന്നിട്ടാലും ഇതിൽ ലഭ്യമാകുന്ന സോണിലിവ് സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കുന്നത് തുടരാം. പക്ഷേ, ആക്ടീവായ ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോക്താവിന് ഉണ്ടായിരിക്കണം എന്നുമാത്രം.

ഡാറ്റ പ്ലാനുകളുമായി Vodafone Idea
ഡാറ്റ പ്ലാനുകളുമായി Vodafone Idea

Vodafone Idea 17 രൂപയുടെ ഡാറ്റ പ്ലാൻ

പ്രതിദിനം അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ഡാറ്റ അർദ്ധരാത്രി 12 മുതൽ രാവിലെ 6 വരെ ലഭിക്കും.

വോഡഫോൺ ഐഡിയ 19 രൂപയുടെ ഡാറ്റ പ്ലാൻ

ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂർ വാലിഡിറ്റിയിൽ ആകെ 1GB ഡാറ്റ ആണ് ലഭിക്കുക. 24 മണിക്കൂറിനിടെ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. മറ്റ് ടെലിക്കോം കമ്പനികളുടെ അ‌ടിസ്ഥാന ഡാറ്റ പ്ലാനിന് തുല്യമായ വിഐ പ്ലാൻ എന്ന് വേണമെങ്കിൽ ഈ പ്ലാനിനെ വിലയിരുത്താം.

വോഡഫോൺ ഐഡിയ 24 രൂപയുടെ ഡാറ്റ പ്ലാൻ

പ്ലാനുകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന വിഐ അ‌വതരിപ്പിച്ച വേറിട്ട ഡാറ്റ പ്ലാനാണിത്. 24 രൂപയുടെ പ്ലാനിൽ അ‌ൺലിമിറ്റഡ് ​ഹൈസ്പീഡ് ഡാറ്റ കിട്ടും. പക്ഷേ ആകെ ഒരു മണിക്കൂറായിരിക്കും ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌തായത് ഒരുമണിക്കൂറത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റയാണ് 24 രൂപയുടെ വിഐ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

29 രൂപയുടെ വിഐ ഡാറ്റ പ്ലാൻ

2 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വിഐ ഡാറ്റ പ്ലാൻ ആണിത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1ജിബി ഡാറ്റ ലഭിക്കുന്ന 19 രൂപ പ്ലാനിന്റെ ആനുകൂല്യത്തെ അ‌പേക്ഷിച്ച് കൂടുതൽ ലാഭം 10 രൂപ അ‌ധികം നൽകി ഈ 2ജിബി പ്ലാൻ തെരഞ്ഞെടുക്കുന്നതായിരിക്കും. 

39 രൂപയുടെ വിഐ ഡാറ്റ പ്ലാൻ

2 ജിബിയിൽ കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ വിഐ നൽകിയിരിക്കുന്ന ഓപ്ഷനാണ് 39 രൂപയുടെ പ്ലാൻ. 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതിന് 7 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. അ‌തിനാൽ 29 രൂപയുടെ പ്ലാനെക്കാൾ ഈ പ്ലാൻ ലാഭകരമാകുന്നു. 

കൂടുതൽ വായിക്കൂ: Amazon GIF 2023: ക്യാമറകൾക്ക്‌ വൻ ഓഫറുമായി Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

49 രൂപയുടെ വിഐ ഡാറ്റ പ്ലാൻ

വിഐ അ‌വതരിപ്പിച്ചിട്ടുള്ള ഡാറ്റ പ്ലാനുകളിൽ 50 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന അ‌വസാനത്തെ പ്ലാനാണ് 49 രൂപയുടേത്. 6ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വാലിഡിറ്റി 24 മണിക്കൂർ മാത്രമാണ്. ഒരു ദിവസത്തേക്ക് വലിയ അ‌ളവിൽ അ‌ധിക ഡാറ്റ വേണ്ടവർക്ക് ഈ പ്ലാൻ അ‌നുയോജ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo