സൗജന്യമായി 5GB ഡാറ്റ വോഡാഫോൺ ഐഡിയയിൽ നിന്നും!

Updated on 07-May-2023
HIGHLIGHTS

ആപ്പ് വഴി റീചാർജ് ചെയ്യുമ്പോളാണ് 5ജിബി ഡാറ്റ ലഭ്യമാകുന്നത്

299 രൂപയ്ക്കും അതിന് മുകളിലും ഉള്ള റീചാർജ് പ്ലാനുകൾക്കാണ് ഈ ഓഫർ

മറ്റു ആനുകൂല്യങ്ങളും പ്രത്യേകതകളും എന്തൊക്കെയാണെന്നു നോക്കാം

അടുത്തിടെ വോഡാഫോൺ ഐഡിയ (Vodafone Idea) പ്രഖ്യാപിച്ച ഓഫറുകളിൽ ഒന്നാണ് സെലക്റ്റഡ് ആയിട്ടുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം അധിക ഡാറ്റ ലഭ്യമാക്കുന്ന പ്ലാൻ എന്നത്. വോഡാഫോൺ ഐഡിയ (Vodafone Idea) ആപ്പ് വഴിയുള്ള റീചാർജുകൾക്കാണ് ഈ ഓഫർ ഉപയോഗപ്രദമാകുന്നത്. മഹാ റീചാർജ് സ്കീം എന്നാണ് ഈ ഓഫറിനെ വോഡാഫോൺ ഐഡിയ (Vodafone Idea) വിളിക്കുന്നത്. വോഡാഫോൺ ഐഡിയ ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ പ്ലാനിന് ഒപ്പം 5 ജിബി ഡാറ്റ ലഭ്യമാകുമെന്നതാണ് ഓഫറിന്റെ പ്രത്യേകത.

299 രൂപയ്ക്കും അതിന് മുകളിലും വില വരുന്ന റീചാർജ് പ്ലാനുകൾക്കാണ് ഈ പരിമിതകാല ഓഫർ ബാധകമാകുന്നത്. മൂന്ന് ദിവസത്തെ വാലിഡിറ്റിയിലായിരിക്കും 5 ജിബി വരുന്ന അധിക ഡാറ്റ ആനുകൂല്യം ലഭിക്കുക. 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയിൽ റീചാർജ് ചെയ്യുന്ന മൂന്ന് ദിവസത്തേക്ക് 2GB അധിക ഡാറ്റ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വിഐ (Vodafone Idea) ആപ്പ് വഴി വിഐ മൂവീസ് & ടിവി, വിഐ മ്യൂസിക്, വിഐ (Vodafone Idea) ഗെയിംസ് എന്നിവയിലേക്കും ആക്സസ് ലഭിക്കും. ആൻഡ്രോയിഡ്, എച്ച്ടിഎംഎൽ5 എന്നിവ ബേസ് ചെയ്ത് എത്തുന്ന 1,200 -ൽ കൂടുതൽ മൊബൈൽ ഗെയിമുകളിലേക്കാണ് വിഐ ആപ്പ് ആക്സസ് നൽകുന്നത്. ഡാറ്റ, എന്റർടെയിൻമെന്റ് ഓപ്ഷനുകൾ നോക്കുന്നവർക്കായി വോഡഫോൺ ഐഡിയ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളും കുറച്ച് നാൾ മുമ്പ് നൽകിയിരുന്നു.

368 രൂപ, 369 രൂപ എന്നീ നിരക്കുകളിലാണ് ഈ പുതിയ പ്ലാനുകൾ വോഡാഫോൺ ഐഡിയ ഓഫർ ചെയ്യുന്നത്. ചില വ്യത്യാസങ്ങൾ ഒഴിച്ച് നിർത്തിയാൽ ഏറെക്കുറേ സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് ഈ രണ്ട് പ്ലാനുകളും ഓഫർ ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം. രണ്ട് പ്ലാനുകളും 30 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 2GB  ഡെയിലി ഡാറ്റയും ഈ പ്ലാനുകൾ യൂസേഴ്സിന് നൽകുന്നുണ്ട്. വാലിഡിറ്റി കാലയളവിലേക്ക് ആകെ 60GB ഡാറ്റ ലഭിക്കും.

368 രൂപ, 369 രൂപ പ്ലാനുകളുടെ മറ്റ് പ്രത്യേകതകൾ കൂടി നോക്കാം. ഡെയിലി 100 എസ്എംഎസുകളും ഈ പ്ലാനുകൾക്ക് ഒപ്പം യൂസേഴ്സിന് ലഭിക്കുന്ന ആനുകൂല്യമാണ്. സിനിമകളും സീരീസുകളും ലൈവ് ടിവി ചാനൽസും ലഭ്യമാക്കുന്ന സർവീസാണ് വിഐ മൂവീസ് & ടിവി. ഈ സർവീസിലേക്കുള്ള ആക്സസും 368 രൂപ, 369 രൂപ പ്ലാനുകളുടെ സവിശേഷതയാണ്. വോയ്‌സ് കോളിങിലും ഒടിടി ആനുകൂല്യങ്ങളിലുമാണ് ഈ പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം.

368 രൂപ വിലയുള്ള പ്ലാൻ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഒടിടി ആനുകൂല്യം എന്ന നിലയിൽ സൺഎൻഎക്സ്ടി സബ്‌സ്‌ക്രിപ്‌ഷനും ഓഫർ ചെയ്യുന്നു. മറുവശത്ത്, 369 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ സോണി ലൈവ് സബ്‌സ്‌ക്രിപ്‌ഷനാണ് പായ്ക്ക് ചെയ്യുന്നത്. വിഐ യൂസേഴ്സിന് മാത്രം ലഭ്യമായ പ്രത്യേക ഫീച്ചറുകളും ബെനിഫിറ്റ്സും ഈ രണ്ട് പ്ലാനുകൾക്കൊപ്പമുണ്ട്.

കഴിഞ്ഞ മാസം വിഐ 181 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനും ലോഞ്ച് ചെയ്തിരുന്നു. പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഡെയിലി 1 ജിബി ഹൈ സ്പീഡ് ഡാറ്റയും യൂസേഴ്സിന് ഓഫർ ചെയ്യുന്നു. മെയിൻ ഡാറ്റ പ്ലാനുകളിൽ നിന്നുള്ള ഡെയിലി ഡാറ്റ അലവൻസുകൾ വേഗത്തിൽ തീർക്കുന്ന യൂസേഴ്സിന് 181 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ അനുയോജ്യമായിരിക്കും.

 

Connect On :