റിപ്പബ്ലിക് ദിനത്തിൽ പുത്തൻ ഓഫറുമായി Vi
അധിക ഇന്റർനെറ്റ് ഡാറ്റ 28 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു
299 രൂപ പ്ലാൻ, 479 രൂപ പ്ലാൻ, 719 രൂപ എന്നിവയാണ് പ്രീപെയ്ഡ് പ്ലാനുകൾ
Vi ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 5GB അല്ലെങ്കിൽ 2GB ഇന്റർനെറ്റ് ലഭിക്കും
Vi പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ പ്രീപെയ്ഡ് പ്ലാൻ അനുസരിച്ച് അധിക ചെലവില്ലാതെ 5GB അല്ലെങ്കിൽ 2GB ഇന്റർനെറ്റ് നൽകുന്നു. ആദ്യത്തേത് 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളുകൾക്ക് ഈ ഓഫർ ബാധകമായിരിക്കും.
കൂടാതെ 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയിലുള്ള പ്രീപെയ്ഡ് പ്ലാനുകളുള്ള ഉപഭോക്താക്കൾക്ക് 2 ജിബി അധിക ഡാറ്റ ലഭിക്കും. ആനുകൂല്യം ലഭിക്കാൻ ഉപയോക്താക്കൾ Vi യുടെ ആപ്പ് ഉപയോഗിക്കേണ്ടതുണ്ട്, ഫെബ്രുവരി 7 വരെ ഈ ഓഫർ ലഭ്യമാകും.
അധിക ഇന്റർനെറ്റ് ഡാറ്റയ്ക്ക് 28 ദിവസത്തേക്ക് മാത്രമേ വാലിഡിറ്റി കിട്ടുകയുള്ളു എന്ന് Vi യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. 299 രൂപ പ്ലാൻ, 479 രൂപ പ്ലാൻ, 719 രൂപ എന്നിവയാണ് ടെലികോം കമ്പനികൾ ശുപാർശ ചെയ്യുന്ന ചില മികച്ച പ്ലാനുകൾ. മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും അൺലിമിറ്റഡ് കോളിംഗ് ഓപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ വാലിഡിറ്റിയിലും ഇന്റർനെറ്റ് ഡാറ്റയിലും വ്യത്യാസമുണ്ട്.
299 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ഉൾപ്പെടുന്നു. അധിക ആനുകൂല്യങ്ങളിൽ 12 AM മുതൽ 6 AM വരെ സൗജന്യ ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, Vi സിനിമകളിലേക്കും ടിവിയിലേക്കുമുള്ള ആക്‌സസ്, എല്ലാ മാസവും 2GB വരെ സൗജന്യ ബാക്കപ്പ് ഡാറ്റ എന്നിവ ഉൾപ്പെടുന്നു. ഉപയോക്താക്കൾ 121249 എന്ന നമ്പറിൽ വിളിക്കുകയോ Vi ആപ്പ് വഴി ക്ലെയിം ചെയ്യുകയോ വേണം.
479 രൂപയുടെയും 719 രൂപയുടെയും പ്ലാനുകൾ ഒരേ ആനുകൂല്യങ്ങളാണ് നൽകുന്നത്. എന്നാൽ ആദ്യത്തേത് 56 ദിവസത്തെ വാലിഡിറ്റിയിലും മറ്റൊന്ന് 84 രൂപ വാലിഡിറ്റിയിലുമാണ് വരുന്നത്. 209 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. കൂടാതെ പ്ലാൻ അൺലിമിറ്റഡ് കോളിംഗും 4GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
ആപ്പ് വഴി റീചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 2ജിബി അധിക ഡാറ്റ ലഭിക്കും. അധിക ഇന്റർനെറ്റ് ഡാറ്റ അർത്ഥമാക്കുന്നത് Vi ഉപയോക്താക്കൾക്ക് 5G വേഗത ആസ്വദിക്കാൻ കഴിയുമെന്നല്ല. Vi ഇതുവരെ ഉപയോക്താക്കൾക്ക് 5G സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടില്ല, അതേസമയം Airtel, Jio 5G സേവനങ്ങൾ പല നഗരങ്ങളിലും പ്രായോഗികമായി സൗജന്യമായി ലഭ്യമാണ്.