99 രൂപയ്ക്ക് Vodafone Idea നൽകുന്ന പുതിയ പുത്തൻ പ്രീപെയ്ഡ് പ്ലാനിതാ…

99 രൂപയ്ക്ക് Vodafone Idea നൽകുന്ന പുതിയ  പുത്തൻ പ്രീപെയ്ഡ് പ്ലാനിതാ…
HIGHLIGHTS

99 രൂപയുടെ പ്ലാൻ 200MB 4ജി ഡാറ്റ നൽകുന്നു

28 ദിവസത്തേക്ക് ഈ പ്ലാനിന് വാലിഡിറ്റിയുണ്ട്

ഗ്രാമീണ ഉപഭോക്താക്കൾക്കായി Vi പുതിയ Vi ഷോപ്പുകൾ തുറന്നു

Vi (Vodafone Idea) 99 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ആകെ 200എംബി 4ജി ഡാറ്റയും കോളിംഗിൽ ₹99 ടോക്ക് ടൈമും ഉൾപ്പെടുന്നു. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസ ഈടാക്കും. ഇതൊരു അൺലിമിറ്റഡ് പ്ലാനല്ല, അതിനാൽ അൺലിമിറ്റഡ് കോളിംഗോ ദിവസേന 100 എസ്എംഎസുകളോ ഉണ്ടാകില്ല. Vi വെബ്‌സൈറ്റിലും Vi ആപ്പിലും 99 രൂപയുടെ പ്ലാൻ ലഭ്യമാണ്.

ഉപയോക്താക്കൾക്കുള്ള വിഐ(Vi)യുടെ ഏറ്റവും പുതിയ സമ്മാനവും ജിയോയ്ക്കും എയർടെലിനുമുള്ള വെല്ലുവിളിയുമാണ് വിഐ(Vi)യുടെ പുതിയ 99 രൂപ പ്ലാൻ. കുറഞ്ഞ നിരക്കിൽ മറ്റേത് ടെലിക്കോം കമ്പനി നൽകുന്നതിനേക്കാളും ആനുകൂല്യങ്ങൾ വിഐയുടെ പുതിയ 99 രൂപ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു. 99 രൂപയുടെ പുതിയ പ്ലാൻ വരുന്നതിന് മുമ്പ് 129 രൂപയുടെ പ്ലാൻ ആയിരുന്നു വിഐയുടെ ഏറ്റവും കുറഞ്ഞ പ്ലാൻ ലഭ്യമായിരുന്നത്. 18 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 200 എംബി ഡാറ്റ, എന്നിവ ഈ പ്ലാൻ നൽകുന്നു.

5ജി സർവീസുകൾ വ്യാപിപ്പിക്കുന്ന തിരക്കിൽ ജിയോയും എയർടെലും 4ജി സേവനങ്ങളിൽ കാര്യമായ പരിഗണന നൽകുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ ഈ കമ്പനികൾ അ‌ത് കണ്ടമട്ട് കാണിക്കുന്നില്ല എന്നാണ് വരിക്കാർ പറയുന്നത്. ഇങ്ങനെ അ‌സംതൃപ്തരായ ഉപയോക്താക്കളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ഇപ്പോൾ വിഐ​യുടെ ഭാഗത്തുനിന്ന് കൂടുതലായി ഉണ്ടാകുന്നുണ്ട്. ബിഎസ്എൻഎല്ലിന് 4ജി ഇല്ല എന്നതും വിഐയെ ആശ്രയിക്കാൻ ഉപയോക്താക്കളെ നിർബന്ധിതരാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന വിഐക്ക് പിടിച്ച് നിൽക്കാനുള്ള സുവർണ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് വിലയിരുത്തൽ.

വോഡഫോൺ ഐഡിയയ്ക്ക് എൻട്രി ലെവൽ വിലയിൽ 107 രൂപയുടെയും 111 രൂപയുടെയും പ്ലാനുകളും ഉണ്ട്. എന്നാൽ ഏറ്റവും പുതിയ 99 രൂപയുടെ പ്ലാൻ കുറച്ച് കൂടുതൽ വാലിഡിറ്റിയോടെയാണ് വരുന്നത്. 90 ദിവസത്തെ വാലിഡിറ്റിയിൽ 500എംബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 279 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനും വിഐയിലുണ്ട്.

99 രൂപയുടെ വോയിസ് വൗച്ചറും ബിഎസ്എൻഎല്ലിനുണ്ട്. ഈ പ്ലാനിന്റെ സാധുത 18 ദിവസമാണ്, ഈ പ്ലാൻ കമ്പനിയുടെ സൈറ്റിൽ STV_99 ആയി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ വാഗ്ദാനം ചെയ്യുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo