Vi 5G Latest News: 4G, 5G സ്പീഡാക്കാൻ Samsung-നൊപ്പം കൂടി Vodafone Idea!

Updated on 27-Jun-2024
HIGHLIGHTS

4G, 5G വിന്യസിക്കാൻ Vi ദക്ഷിണ കൊറിയൻ കമ്പനിയുടെ സഹായം തേടി

നോക്കിയയ്ക്കും എറിക്‌സണിനും അപ്പുറത്തേക്കുള്ള സഹായങ്ങളാണ് Vodafone Idea തേടുന്നത്

സാംസങ്ങുമായി സജീവ ചർച്ചയിലാണ് ടെലികോം കമ്പനിയെന്ന് റിപ്പോർട്ട്

Vodafone Idea 4G, 5G സേവനങ്ങൾ വിന്യസിക്കാൻ പുതിയ പാഥകളിലേക്കാണ്. നോക്കിയയ്ക്കും എറിക്‌സണിനും അപ്പുറത്തേക്കുള്ള സഹായങ്ങളാണ് Vi അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി വോഡഫോൺ ഐഡിയ സാംസങ്ങുമായി സജീവ ചർച്ചയിലാണെന്നാണ് റിപ്പോർട്ട്.

Vodafone Idea-യുടെ 5G പരിശ്രമങ്ങൾ

ഇന്ത്യയിൽ 5G വിന്യസിക്കാൻ Vi ദക്ഷിണ കൊറിയൻ കമ്പനിയുടെ സഹായം തേടി. ഇതിലൂടെ നിലവിലുള്ള 4G സേവനം വികസിപ്പാക്കാനും പദ്ധതിയിടുന്നു. കഴിഞ്ഞ 12 മുതൽ 18 മാസങ്ങളായി ഇതിനുള്ള ശ്രമങ്ങളും ഇരുകമ്പനികളും ആരംഭിച്ചു. ഇതിനായി ചെന്നൈയിൽ പരീക്ഷണം നടത്തിവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

#Vodafone Idea

Vodafone Idea സാംസങ് കൂട്ടുകെട്ട്

വിഐയ്ക്ക് അതിവേഗ ഇന്റർനെറ്റ് നൽകുന്നതിന് സാംസങ് vRAN നൽകുന്നു. ഇത് നെറ്റ്‌വർക്ക് മാനേജ്‌മെന്റിന് കൂടുതൽ വഴക്കവും കാര്യക്ഷമതയും നൽകുമെന്നാണ് പ്രതീക്ഷ. ബിഹാർ, കർണാടക, ചെന്നൈ സർക്കിളുകളിലായിരിക്കും പരീക്ഷണം. ഇവിടെ 5G വിന്യാസങ്ങൾക്കായി ടെലികോം ഓപ്പറേറ്റർ സാംസങ്ങുമായി സഹകരിക്കുന്നു.

മികച്ച TCO ഉപയോഗിച്ച് ബെസ്റ്റ് എക്സ്പീരിയൻസ് വരിക്കാർക്ക് കൊടുക്കാനാണ് വിഐ പദ്ധതിയിടുന്നത്. VRAN സൊല്യൂഷനുകൾക്കായി സാംസങ്ങുമായി സഹകരിക്കാൻ കമ്പനി തീരുമാനിച്ചതും ഇതിനാലാണ്. RAN ഡൊമെയ്‌നിലെ ക്ലൗഡ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും വിഐ ശ്രമിക്കുന്നു. മൂന്ന് സർക്കിളുകളിൽ NSA vRAN ആർക്കിടെക്ചറിനൊപ്പം 5G മിനിമം റോൾഔട്ടും വിന്യസിച്ചു. ചെന്നൈ, കർണാടക, ബീഹാർ എന്നിവിടങ്ങളിലാണ് ഇതിനുള്ള പരീക്ഷണങ്ങൾ നടന്നത്.

‘പരമ്പരാഗത RAN വിന്യാസങ്ങളും vRAN ഉൾപ്പെടുത്തുന്നതും വരിക്കാർക്ക് കൂടുതൽ സൌകര്യപ്രദമായിരിക്കും. ഇത് മികച്ച പ്രകടനവും ഉപഭോക്തൃ അനുഭവവുമുള്ള പുതിയ ടെക്നോളജി നൽകുന്നു.’ ഇങ്ങനെ വിഐ മെച്ചപ്പെട്ട ടെലികോം സർവ്വീസ് വരിക്കാരിലേക്ക് എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്.

Read More: BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ

‘മികച്ച TCO ഉപയോഗിച്ച് വരിക്കാർക്ക് മെച്ചപ്പെട്ട അനുഭവം നൽകാൻ കഴിയുന്ന ടെക്നോളജിയാണ് vRAN. സാംസങ്ങുമായുള്ള സംയുക്ത സാങ്കേതിക സംരംഭത്തിലൂടെ vRAN വിന്യാസം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് ടെക്നോളജി പരമായി പുതിയ മാനങ്ങൾ തരുമെന്നും വോഡഫോൺ ഐഡിയ ചീഫ് ടെക്‌നിക്കൽ ഓഫീസർ ജഗ്ബീർ സിംഗ് പറഞ്ഞു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :