Vodafone Idea ഇതുവരെയും 5Gയിലേക്ക് അപ്ഡേറ്റ് ആയിട്ടില്ല എന്ന പരാതി ഉയരുന്നു. ഇതിൽ കമ്പനി ഒരു Good News-മായി വന്നിരിക്കുകയാണ്. അടുത്ത 6-7 മാസത്തിനുള്ളിൽ ഇന്ത്യയിൽ Vi 5G സേവനങ്ങൾ എത്തിച്ചേക്കും. വോഡഫോൺ ഐഡിയ 5G അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ജിയോയും എയർടെലുമാണ് 5G നൽകുന്ന ടെലികോം കമ്പനികൾ. ഇവർ 5G വിന്യസിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ നാളിതുവരെയും വിഐയ്ക്ക് 4Gയിൽ നിന്നും മുന്നേറ്റമില്ല. എന്നാൽ വോഡഫോൺ ഐഡിയയും 5Gയിലേക്ക് അപ്ഗ്രേഡ് ആകാൻ പോകുന്നു. ഇതിലൂടെ ടെലികോം മേഖലയിൽ മറ്റൊരു പോരാളിയാവുകയാണ് വിഐ.
വോഡഫോൺ ഐഡിയ രാജ്യത്ത് 5G പുറത്തിറക്കുമെന്ന് കമ്പനി തന്നെയാണ് അറിയിച്ചത്.
ഏകദേശം 6-7 മാസത്തിനുള്ളിൽ 5G സേവനങ്ങൾ ആരംഭിക്കാനാണ് വിഐയുടെ പദ്ധതി. എന്നാൽ വിഐ തങ്ങളുടെ 5G റോൾഔട്ട് പ്ലാനുകളെ കുറിച്ച് വിശദീകരണം നൽകിയിട്ടില്ല. രാജ്യത്ത് 5G റോളൗട്ട് തുടങ്ങുന്നതിന് വിഐ സാങ്കേതിക പങ്കാളികളുമായി ചർച്ച നടത്തുകയാണ്.
വിഐ സിഇഒ അക്ഷയ മൂന്ദ്രയാണ് വോഡഫോൺ ഐഡിയയുടെ 5G-യെ കുറിച്ച് വിശദീകരിച്ചത്. ഏകദേശം 6-7 മാസത്തിനുള്ളിൽ 5G സേവനങ്ങൾ ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്. ജിയോ, എയർടെൽ പോലുള്ളവ 5Gയിൽ കാര്യമായ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതിൽ നിന്ന് വരുമാനം കണ്ടെത്തിയിട്ടില്ല. അതിനാൽ തങ്ങൾ 5G എത്തിക്കുമ്പോൾ ഇതിൽ മികച്ചൊരു ഐഡിയ കൊണ്ടുവരുമെന്ന് മൂന്ദ്ര പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ നഷ്ടത്തിലോടുന്ന ടെലികോം കമ്പനി വിഐയാണ്. അതിനാൽ 5G-യ്ക്കായി ടെക്നിക്കൽ പാർട്നേഴ്സുമായി ചർച്ചയിലാണ്. vRAN, ORAN തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾക്ക് 5G ട്രയലുകളുടെ ഘട്ടത്തിലാണ്.
ഇന്ത്യയിലെ 2G, 3G നെറ്റ്‌വർക്കുകൾ പൂർണമായും അടച്ചുപൂട്ടണമെന്ന് റിലയൻസ് ജിയോ പറഞ്ഞു. അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് ജിയോ കരുതുന്നു. വരിക്കാർ 4G, 5G നെറ്റ്‌വർക്കുകളിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ഇത് സഹായിക്കും. ഡിജിറ്റൽ ഇന്ത്യയുടെ വളർച്ചയ്ക്ക് ഇത് പ്രോത്സാഹനമാകുമെന്ന് ജിയോ പറഞ്ഞു. 5G എക്കോസിസ്റ്റത്തെ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്നും റിലയൻസ് ജിയോ കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.
READ MORE: 6G കുതിപ്പിനാണോ Jio Brain! എന്താണ് അംബാനിയുടെ ഈ പുതിയ AI Technology?
എന്നാൽ 2G,3G നെറ്റ്‌വർക്കുകൾ പൂർണമായും അടച്ചുപൂട്ടുന്നതിൽ വിഐ വിയോജിപ്പ് അറിയിച്ചിരുന്നു. ഇപ്പോഴും ഇന്ത്യക്കാർ കൂടുതലും 2G,3G സ്മാർട്ഫോണുകളാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള ആളുകൾക്ക് 5G ആക്സസ് ചെയ്യുന്നത് ഇപ്പോഴും പ്രയാസമാണെന്നാണ് വിഐ വ്യക്തമാക്കിയത്.