Sun Nxt പ്രീമിയം സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുമായി പുതിയ Vi പ്ലാൻ

Updated on 04-Mar-2023
HIGHLIGHTS

401 രൂപയുടെ സൺ നെക്സ്റ്റ് പ്രീമിയം എച്ച്‌ഡി സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് കമ്പനി നൽകുന്നത്

രാത്രി 12 മുതൽ രാവിലെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കും

ഒരു വർഷമാണ് പ്ലാനിന്റെ വാലിഡിറ്റി

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള വിഐ(Vi)തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിവിധ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നേറാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിക്കൂടിയാണ് പുതിയ 401 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ വിഐ(Vi)അ‌വതരിപ്പിച്ചിരിക്കുന്നത്. രണ്ട് 401 രൂപ പ്ലാനുകളാണ് വിഐ(Vi)ക്കുള്ളത് എന്നതാണ്.

401 രൂപയുടെ  സൺ നെക്സ്റ്റ് പ്രീമിയം എച്ച്‌ഡി സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ

ആദ്യത്തെ 401 രൂപ പ്ലാൻ ദക്ഷിണേന്ത്യൻ ഉപയോക്താക്കളുടെ താൽപര്യം കണക്കിലെടുത്തുള്ളതാണ്. ഈ ദക്ഷിണേന്ത്യൻ പ്ലാനിലാണ് ഒരു വർഷത്തെ സൺ നെക്സ്റ്റ്(Sun Nxt) പ്രീമിയം എച്ച്‌ഡി സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ അ‌ടങ്ങിയിരിക്കുന്നത്. രണ്ട് 401 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉള്ളതിനാൽ ദക്ഷിണേന്ത്യക്കായുള്ള പ്ലാനിനെ 'വി മാക്സ് 401 സൗത്ത്' എന്നാണ് വിളിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ വിവിധ ഉള്ളടക്കങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന സൺ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്‌സ്‌ക്രിപ്‌ഷനോടൊപ്പമാണ് ഈ പ്ലാൻ ലഭിക്കുന്നത്.

രണ്ടാമത്തെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ

 401 രൂപയുടെ രണ്ടാമത്തെ പ്ലാൻ 12 മാസത്തേക്ക് സോണിലിവ് മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനോട് കൂടിയാണ് വരുന്നത്. ഒടിടി ആനുകൂല്യങ്ങളിലുള്ള ഈ വ്യത്യാസമാണ് ഈ പ്ലാനുകളെ വേർതിരിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളെല്ലാം ഈ രണ്ട് വിഐ(Vi) പ്ലാനുകളിലും ഒരുപോലെ തന്നെയാണ്. ഇൻ-ഹൗസ് ആപ്ലിക്കേഷനിലൂടെ പ്രാദേശിക ഉള്ളടക്കം നൽകുന്നതിന് Atrangii ആപ്പുമായുള്ള സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്ലാൻ എത്തിയിരിക്കുന്നത്.

സൺ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്ക് അധിക ചിലവില്ലാതെ രണ്ട് സ്‌ക്രീനുകളിൽ (മൊബൈലും ടിവിയും) ഉള്ളടക്കം കാണാൻ ഉപയോക്താവിനെ അനുവദിക്കുന്നുണ്ട്. ഈ പ്ലാൻ ഇതിനകം തന്നെ കമ്പനി വെബ്‌സൈറ്റിൽ വ്യക്തിഗത പ്ലാൻ സെഗ്‌മെന്റിന് കീഴിലായി ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. പുതിയ 401 രൂപ പ്ലാനിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ നോക്കാം. വിഐ (Vi) പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കുള്ള എൻട്രി ലെവൽ ഓപ്ഷനാണ് 401 രൂപ പ്ലാൻ. ഈ പുതിയ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, മാസം 3000 എസ്എംഎസ്, രാത്രി 12 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് അ‌ൺലിമിറ്റഡ് ഡാറ്റ എന്നിവ ലഭിക്കും.

ഇതു കൂടാതെ പ്രതിമാസം 50 ജിബി ഡാറ്റ, 200 ജിബി പ്രതിമാസ ഡാറ്റ റോൾഓവർ, സൺ നെക്സ്റ്റ് പ്രീമിയം എച്ച്ഡി, വിഐ മൂവീസ് ആൻഡ് ടിവി വിഐപി, വിഐ ആപ്പിലെ ഹങ്കാമ മ്യൂസിക്, വിഐ ഗെയിംസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ. 401 രൂപയുടെ പ്ലാനിൽ വിഐ (Vi) നൽകിയിരിക്കുന്ന സൺ നെക്സ്റ്റിന്റെ ഒരു വർഷ സൗജന്യം യഥാർഥത്തിൽ 799 രൂപ ചെലവുവരുന്നതാണ്. ദക്ഷിണേന്ത്യയിൽ നിരവധി ആളുകൾ സൺ നെക്സ്റ്റ് ഉപയോഗിക്കാൻ താൽപര്യമുള്ളവരാണ് എന്നതിനാൽത്തന്നെ വിഐ (Vi) വരിക്കാരെ സം​ബന്ധിച്ചിടത്തോളം 401 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഏറെ ലാഭകരമായ ഒരു ഡീൽ ആണ്.

വിഐ(Vi)യുടെ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് 50 ജിബി അധിക ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ കമ്പനിയുടെ വെബ്​സൈറ്റിൽ നൽകിയിട്ടുണ്ട്. നിശ്ചിത 50 ജിബി ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ, തുടർന്ന് ഉപയോഗിക്കുന്ന ഓരോ അധിക ജിബി ഡാറ്റയ്ക്കും 20 രൂപ നൽകേണ്ടിവരും.

Connect On :