വോഡഫോൺ ഐഡിയ (Vi) തങ്ങളുടെ രണ്ട് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. 195 രൂപയുടെ പ്ലാനും 319 രൂപയുടെ പ്ലാനുമാണ് കമ്പനി പരിഷ്കരിച്ചത്. 2022 മെയ് മാസത്തിൽ അവതരിപ്പിച്ച പ്ലാനിൽ ഒരു വർഷത്തിനുള്ളിലാണ് കമ്പനി മാറ്റങ്ങൾ കൊണ്ട് വന്നത്. 195 രൂപയുടെയും 319 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ വിഐ(Vi)നടപ്പിലാക്കിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
195 രൂപയുടെ Vi പ്രീപെയ്ഡ് റീചാർജ് പ്ലാനിന് നേരത്തെ 31 ദിവസം വാലിഡിറ്റി ലഭിക്കുമായിരുന്നു. ഇപ്പോഴത് കുറച്ച് പ്ലാനിന് കൃത്യം ഒരു മാസത്തെ വാലിഡിറ്റിയാക്കിയിട്ടുണ്ട്. നേരത്തെ 2 ജിബി ഡാറ്റയാണ് പ്ലാൻ ഓഫർ ചെയ്തിരുന്നത്. ഇത് മൂന്ന് ജിബിയാക്കി ഉയർത്തി. പ്ലാനിന്റെ മറ്റ് ആനുകൂല്യങ്ങളിൽ ഒന്നും മാറ്റം വരുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.195 രൂപയുടെ Vi പ്രീപെയ്ഡ് റീചാർജ് പ്ലാൻ 300 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും പായ്ക്ക് ചെയ്യുന്നുണ്ട്. അധിക ആനുകൂല്യം എന്ന നിലയിൽ Vi മൂവീസ് & ടിവി സബ്സ്ക്രിപ്ഷനും യൂസേഴ്സിന് ലഭിക്കും. ഒരു ദിവസത്തെ വാലിഡിറ്റി കുറച്ചെങ്കിലും 195 രൂപയുടെ Vi പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ആകെ കിട്ടുന്ന ഡാറ്റ കൂട്ടിയെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നേരത്തെ ഒരു മാസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. അതായത് നിങ്ങൾ ഏത് തിയ്യതിയിലാണോ റീചാർജ് ചെയ്യുന്നത് അടുത്ത മാസം ആ തിയ്യതി വരെ പ്ലാൻ വാലിഡിറ്റി നൽകും. മാസത്തിലെ ദിവസങ്ങൾക്ക് അനുസരിച്ച് 28 മുതൽ 31 ദിവസം വരെ വാലിഡിറ്റിയാണ് ഇതിലൂടെ ലഭിച്ചിരുന്നു. ഇപ്പോൾ ഈ വാലിഡിറ്റി 31 ദിവസമാക്കി. ഇതിലൂടെ ഓരോ റീചാർജും 31 ദിവസം കൃത്യമായി വാലിഡിറ്റി നൽകുന്നു.
319 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി ഒഴികെ മറ്റ് ആനുകൂല്യങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും100 എസ്എംഎസുകളും നൽകുന്നുണ്ട്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഇപ്പോൾ 62 ജിബി ഡാറ്റ ലഭിക്കും. ബിഞ്ച് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ തുടങ്ങിയ ഹീറോ അൺലിമിറ്റഡ് ഓഫറുകൾക്കൊപ്പം കോംപ്ലിമെന്ററിയായി വിഐ മൂവീസ്, ടിവി ആനുകൂല്യങ്ങളും ലഭിക്കും.