ഏറ്റവും വിലക്കുറവുള്ള റീചാർജ് പ്ലാനുകളാണ് Vodafone Idea അവതരിപ്പിക്കാറുള്ളത്. എന്നാൽ 99 രൂപയ്ക്കും 128 രൂപയ്ക്കും ദൈർഘ്യമേറിയ വാലിഡിറ്റിയിൽ റീചാർജ് ഓഫറുകൾ പ്രഖ്യാപിച്ച കമ്പനി ഇപ്പോൾ വരുമാനം വർധിപ്പിക്കാനുള്ള തന്ത്രത്തിലാണ്. 5Gയുമായി കുതിക്കുന്ന ജിയോക്കും എയർടെലിനുമൊപ്പം വിഐ കിതച്ച് കിതച്ചാണ് സഞ്ചരിക്കുന്നത്. അതിനാൽ തന്നെ ഒട്ടനവധി വരിക്കാർ ഇപ്പോൾ തന്നെ വോഡഫോൺ ഐഡിയക്ക് നഷ്ടമായി.
എന്നാൽ, ഈ നഷ്ടം നികത്താൻ തങ്ങളുടെ വില കുറഞ്ഞ പ്ലാനുകളുടെ തുകയൊന്നും വർധിപ്പിക്കാൻ കമ്പനി നിശ്ചയിച്ചിട്ടില്ല. എന്നാലോ, 99 രൂപയുടെയും 128 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പനി ഇപ്പോൾ.
സാധാരണക്കാരന് അനുയോജ്യമായാണ് Vi റീചാർജ് പ്ലാനാണ് 99, 128 രൂപ നിരക്കിലുള്ളവ. എന്നാൽ ഇവയുടെ കാലാവധി കുറയുമ്പോൾ അത് വരിക്കാർക്ക് വലിയ നഷ്ടമാണ്. കാരണം, അവർക്ക് ഇനി കൂടുതൽ തവണ റീചാർജ് ചെയ്യേണ്ടതായി വരുന്നു. എന്നാൽ, വരുമാനം ശരിയാക്കാനായി Vi കൊണ്ടുവന്ന ഈ പുതിയ മാറ്റം നിലവിൽ മുംബൈയിലെ ടെലികോം സർക്കിളിൽ മാത്രമാണ് ബാധകം. മറ്റ് സർക്കിളുകളിലും ഈ 2 പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറയ്ക്കുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.
Vodafone Ideaയുടെ ഈ 99 രൂപയുടെ റീചാർജ് പ്ലാനിന് 28 ദിവസമായിരുന്നു വാലിഡിറ്റി. എന്നാൽ ഇപ്പോൾ ഇത് 15 ദിവസമായി കുറഞ്ഞു. ഇങ്ങനെ വരുമ്പോൾ ഒരു ദിവസം 3.53 രൂപയായിരുന്ന വിഐ പ്ലാൻ ഇനിമുതൽ 6.6 രൂപയിലേക്ക് വർധിച്ചിരിക്കുന്നു.
എങ്കിലും Rs.99 പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് മാറ്റമൊന്നും ഉണ്ടാകില്ല. അതായത്, 200MB ഡാറ്റയും 99 രൂപ മൂല്യമുള്ള ടോക്ക്‌ടൈമും ലഭിക്കും. എങ്കിലും ഈ റീചാർജ് പ്ലാനിൽ SMS ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല.
വോഡഫോൺ ഐഡിയയുടെ 128 രൂപ പ്ലാനും 28 ദിവസമായിരുന്നു. എന്നാൽ ഇനി 18 ദിവസമായിരിക്കും ഈ പ്ലാൻ. ഒരു ദിവസം 4.57 രൂപ ചെലവാക്കേണ്ടിയിരുന്ന ഇടത്ത് ഇനി 7.11 രൂപയാണ് ആകുക. എന്നിരുന്നാലും, മുമ്പ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന ആനുകൂല്യങ്ങൾ അതേപടി തന്നെ ലഭ്യമായിരിക്കും.
ഇപ്പോൾ മുംബൈയിൽ മാത്രമാണ് 99 രൂപയുടെയും, 128 രൂപയുടെയും റീചാർജ് പ്ലാൻ Validityയിൽ മാറ്റം വന്നതെങ്കിലും, മറ്റ് സർക്കിളുകളിലും ഈ മാറ്റം നടപ്പിലാക്കിയേക്കും എന്നാണ് ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നത്.