Vi ഓഫർ ചെയ്യുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്ലാനുകൾ

Vi ഓഫർ ചെയ്യുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്ലാനുകൾ
HIGHLIGHTS

Vi നിരവധി ഒടിടി ആനുകൂല്യങ്ങൾ ഉള്ള പ്ലാനുകൾ നൽകുന്നുണ്ട്

വിഐ സൗജന്യമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭ്യമാക്കുന്നുണ്ട്

ഈ റീച്ചാർജ് പ്ലാനുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം

ഒടിടി ആനുകൂല്യങ്ങൾ ഉള്ള ധാരാളം റീചാർജ് പ്ലാനുകൾ വിഐ (Vi) ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യമായി നൽകുന്ന വിഐ(Vi) പ്ലാനുകൾ പരിചയപ്പെടാം.

151 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ

151 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. 8 ജിബി ഡാറ്റയും പ്ലാനിനൊപ്പം ലഭിക്കുന്നു. 3 മാസത്തെ വാലിഡിറ്റിയുമായി വരുന്ന ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ (Disney plus Hotstar) മൊബൈലിലേക്ക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും 151 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ ഉപയോഗത്തിന് വൈഫൈ കണക്റ്റിവിറ്റിയെ ആശ്രയിക്കുന്നവർക്ക് 151 രൂപയുടെ ഓഫർ മികച്ച ഓപ്ഷനാണ്.

399 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ

399 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഒരു ഡെയിലി ഡാറ്റ പായ്ക്കാണ്. ഈ പ്ലാൻ 2.5 ജിബി ഡെയിലി ഡാറ്റ ബാലൻസ് ഓഫർ ചെയ്യുന്നു. എല്ലാ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും യൂസേഴ്സിന് ലഭിക്കുന്നുണ്ട്. 28 ദിവസമാണ് 399 രൂപയുടെ പായ്ക്ക് വാലിഡിറ്റി ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ (Disney plus Hotstar) മൊബൈൽ സബ്സ്ക്രിപ്ഷനും ( 3 മാസം വാലിഡിറ്റി ) 399 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു.

499 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ഹെവി മൊബൈൽ ഡാറ്റ യൂസ് ഉള്ളവർക്ക് അനുയോജ്യമായ പ്ലാനാണ് 499 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പായ്ക്ക്. 3 ജിബി ഡെയിലി ഡാറ്റ ബാലൻസ് തന്നെയാണ് പ്ലാനിന്റെ ഹൈലൈറ്റ്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് ആയിട്ടുള്ള വോയ്സ് കോളിങ് ആനുകൂല്യവും 499 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 3 മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ (Disney plus Hotstar) മൊബൈൽ സൗജന്യമായി ഉപയോഗിക്കാനും യൂസേഴ്സിന് കഴിയും.

601 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ

601 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനും എല്ലാ ദിവസവും 3 ജിബി ഹൈ സ്പീഡ് ഡാറ്റ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും പ്ലാനിനൊപ്പമുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ (Disney plus Hotstar) മൊബൈലിന്റെ വാർഷിക സബ്സ്ക്രിപ്ഷനാണ് 601 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ ഹൈലൈറ്റ്. ഒരു വർഷത്തെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിലും പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഓഫർ ചെയ്യുന്നത്.

901 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ

901 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനും യൂസേഴ്സിന് 3 ജിബി ഡെയിലി ഡാറ്റ ബാലൻസ് ഓഫർ ചെയ്യുന്നു. ഈ പ്ലാനിലും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ (Disney plus Hotstar) മൊബൈലിലേക്കുള്ള വാർഷിക സബ്സ്ക്രിപ്ഷൻ ലഭിക്കും. എല്ലാ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. 70 ദിവസമാണ് പ്ലാൻ ഓഫർ ചെയ്യുന്ന വാലിഡിറ്റി. 48 ജിബി ഡാറ്റ അധിക ആനുകൂല്യമായും ലഭിക്കും.
 

1,066 രൂപയുടെ വിഐ (Vi) പ്രീപെയ്ഡ് റീചാർജ് പ്ലാൻ

1,066 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 2 ജിബി ഡെയിലി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. എല്ലാ ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ലഭിക്കുന്നു, 84 ദിവസമാണ് പായ്ക്ക് വാലിഡിറ്റി. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ( 1 വർഷം ) ഓഫറും 1,066 രൂപയുടെ വിഐ പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പമുണ്ട്.

3,099 രൂപയുടെ Vi  പ്രീപെയ്ഡ് റീചാർജ് പ്ലാൻ

ഈ പ്ലാനും 2 ജിബി ഡെയിലി ഡാറ്റ ബാലൻസ് ഓഫറുമായാണ് വരുന്നത്. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യവും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ( 1 വർഷം ) പ്ലാനിനൊപ്പം ലഭിക്കുന്നു. സൌജന്യമായി 75 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയുള്ള VI പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo