Vi Under Rs 50 Plans: ഡാറ്റ ആവശ്യമുള്ളവർക്ക് 50 രൂപയ്ക്ക് താഴെയും Vi റീചാർജ് പ്ലാനുകൾ

Updated on 26-Oct-2023
HIGHLIGHTS

50 രൂപയിൽ താഴെ കൂടുതൽ ആനുകൂല്യങ്ങളുള്ള പ്ലാനുകളാണ് വോഡഫോൺ ഐഡിയ നൽകുന്നത്

ബജറ്റിലൊതുങ്ങുന്ന പ്ലാനുകളാണ് ഇവയെല്ലാം

39 രൂപയ്ക്കും, 19 രൂപയ്ക്കും, 17 രൂപയ്ക്കും വിഐയുടെ പക്കൽ റീചാർജ് പാക്കേജുകളുണ്ട്

ഏറ്റവും മികച്ച പ്രീ-പെയ്ഡ് പ്ലാനുകളാണ് Vi വരിക്കാർക്കായി അവതരിപ്പിക്കുന്നത്. 50 രൂപയിൽ താഴെ കൂടുതൽ ആനുകൂല്യങ്ങളുള്ള പ്ലാനുകളാണ് വോഡഫോൺ ഐഡിയയുടെ പക്കലുള്ളത്. നിലവിൽ വിഐയ്ക്ക് 4G കണക്റ്റിവിറ്റിയാണുള്ളത്. എന്നിരുന്നാലും ചില സർക്കിളുകളിലേക്ക് മാത്രമായി Vodafone idea ബജറ്റിലൊതുങ്ങുന്ന പ്ലാനുകൾ കൊണ്ടുവന്നിരിക്കുകയാണ്.

39 രൂപയ്ക്കും, 19 രൂപയ്ക്കും, 17 രൂപയ്ക്കും വിഐയുടെ പക്കൽ റീചാർജ് പാക്കേജുകളുണ്ട്. ഇവയിൽ നിന്ന് നിങ്ങൾക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് നോക്കാം. എന്നാൽ ഇവ ഡാറ്റ- ആഡ് ഓൺ പാക്കേജുകളാണ്.

39 രൂപയുടെ Vi പ്ലാൻ

വോഡഫോൺ ഐഡിയ നൽകുന്ന ഈ 39 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് 3 GB ഡാറ്റ ലഭിക്കും. 7 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. എന്നാൽ 39 രൂപയുടെ ഈ പ്ലാൻ ലഭിക്കാൻ നിങ്ങളുടെ പക്കൽ മറ്റൊരു ആക്ടീവ് പ്ലാൻ ഉണ്ടായിരിക്കണം. കാരണം ഇതൊരു പ്രീപെയ്ഡ് ഡാറ്റ വൗച്ചറാണ്. ബ്രൌസിങ്ങിനും സ്ട്രീമിങ്ങിനുമെല്ലാം അതിവേഗ ഇന്റർനെറ്റ് ലഭിക്കാൻ ഈ റീചാർജ് പ്ലാൻ ഉചിതമാണ്.

Also Read: Jio In-Flight Recharge Plans: ഫ്ലൈറ്റിന് അകത്താണെങ്കിലും Jio കോളും ഇന്റർനെറ്റും എസ്എംഎസ്സും തരും!

17 രൂപയുടെ Vi പ്ലാൻ

50 രൂപയ്ക്ക് താഴെ റീചാർജ് ചെയ്യാവുന്ന മറ്റൊരു പ്ലാനാണിത്. വെറും 17 രൂപയ്ക്ക് നിങ്ങൾക്ക് ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1GB ഡാറ്റ മൊത്തം ലഭിക്കും. ഒരു ദിവസത്തേക്ക് അൺലിമിറ്റഡ് നൈറ്റ് ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്.

29 രൂപയുടെ Vi പ്ലാൻ

29 രൂപയുടെ റീചാർജ് പ്ലാനിലൂടെ 2 ദിവസത്തെ വാലിഡിറ്റിയിൽ 2GB ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുക. ഇതും ബേസിക് റീചാർജ് പ്ലാൻ ഉള്ളവർക്കായാണ്.
ഇങ്ങനെ 50 രൂപയ്ക്ക് താഴെയുള്ള റീചാർജ് പ്ലാനുകൾക്ക് സമാനമായി 51 രൂപയ്ക്കും ഒരു കിടിലൻ റീചാർജ് പാക്കേജ് വോഡഫോൺ- ഐഡിയയിലുണ്ട്.

28 ദിവസം വാലിഡിറ്റിയിൽ 1GB ഡാറ്റ ലഭ്യമാകുന്ന റീചാർജ് പാക്കേജാണിത്. ഇതിൽ നിന്ന് 3 രൂപ വ്യത്യാസം വരുന്ന 55 രൂപയുടെ പ്ലാനിലാകട്ടെ 7 ദിവസത്തെ വാലിഡിറ്റിയിൽ, 3.3GB ഡാറ്റയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്കുള്ള ആഡ്- ഫ്രീ സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കുന്നതാണ്.

വോഡഫോൺ ഐഡിയയുടെ വില കുറഞ്ഞ പ്ലാൻ

5G കവറേജില്ലെന്ന പോരായ്മ ഒഴിച്ചാൽ റിലയൻസും ജിയോയും തരുന്ന ആനുകൂല്യങ്ങളും അവയ്ക്ക് സമാനമായ പ്ലാനുകളും കുറച്ചുകൂടി വിലക്കുറവിൽ വിഐയിൽ ലഭിക്കും. ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിനായി ലൈവ് മത്സരങ്ങൾ ആസ്വദിക്കുന്നതിന് വിഐയുടെ പക്കലാകട്ടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന റീചാർജ് പ്ലാനുകളുണ്ട്.

ഇങ്ങനെ 7 പ്ലാനുകളാണ് വിഐ വരിക്കാർക്കായി അവതരിപ്പിച്ചത്.
151 രൂപയ്ക്കും, 399 രൂപയ്ക്കും,499 രൂപയ്ക്കും, 601 രൂപയ്ക്കുമുള്ള പ്രതിമാസ റീചാർജ് പാക്കേജുകളിൽ വിഐ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 1066 രൂപയ്ക്ക് 3 മാസത്തെ വാലിഡിറ്റിയുള്ള പ്രീ-പെയ്ഡ് പ്ലാനിലും വോഡഫോൺ- ഐഡിയ ഡിസ്നി+ ഹോട്ട്സ്റ്റാർ സൌജന്യമായി ആക്സസ് ചെയ്യാൻ അനുവദിക്കുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :