ജിയോയ്ക്കും എയർടെലിനുമൊപ്പം എത്താനായില്ലെങ്കിലും Vodafone idea മികച്ച ഓഫറുകളിലൂടെയും റീചാർജ് പാക്കുകളിലൂടെയും തങ്ങളുടെ വരിക്കാരെ കൈവിടാതിരിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. 5Gയിലേക്ക് Vi എന്ന് ചുവടുമാറ്റം നടത്തുമെന്ന കാത്തിരിപ്പിലാണ് വരിക്കാരും.
ഇപ്പോഴിതാ, മറ്റ് ടെലികോം ഉപയോക്താക്കളെ കൂടി ആകർഷിക്കാനായി വോഡഫോൺ- ഐഡിയ ഒരു പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. അർധരാത്രിയിൽ ലിമിറ്റില്ലാതെ ഡാറ്റ ലഭിക്കാനുള്ള റീചാർജ് പ്ലാനാണിത്. ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ 5G ഓഫറുകളോട് കിടപിടിക്കാനാകില്ലെങ്കിലും, വോഡഫോൺ- ഐഡിയ വരിക്കാർക്ക് ഈ റീചാർജ് പ്ലാൻ ഒരു ആശ്വാസ ഓഫറാണ്.
രാത്രികാലങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കുള്ള Vi Recharge plan ആണിത്. പഠിക്കുന്നവർക്കും, ജോലി ചെയ്യുന്നവർക്കും പുത്തൻ ഒടിടി റിലീസുകൾ കാണുന്നവർക്കും തുച്ഛ വിലയ്ക്ക് ലഭിക്കുന്ന Unlimited data offer വിനിയോഗിക്കാം. 17 രൂപയ്ക്കും 57 രൂപയ്ക്കുമാണ് വിഐ ഈ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.
ഈ Vi Prepaid planന് ചെവലാകുന്നത് വെറും 17 രൂപയാണ്. രാത്രി 12 AM നും 6 AM നും ഇടയിൽ അൺലിമിറ്റഡ് നൈറ്റ് ഉപയോഗിക്കാവുന്ന പ്ലാനാണിത്. 24 മണിക്കൂർ വാലിഡിറ്റിയാണ് ഇതിനുള്ളത്. എന്നാൽ ഈ പ്ലാനിൽ നിങ്ങൾക്ക് ഔട്ട്‌ഗോയിങ് എസ്എംഎസുകളോ മറ്റ് സാധുതകളോ ലഭിക്കുന്നതല്ല. അതിനാൽ കോളുകൾക്കും മെസേജുകൾക്കും മറ്റേതെങ്കിലും വിഐ പ്ലാൻ തെരഞ്ഞെടുക്കേണ്ടതുണ്ട്.
Read More: No. 1 Camera Phone: ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏതെന്നോ ?
57 രൂപയ്ക്ക് റീചാർജ് ചെയ്താൽ 7 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡായി ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കാനുള്ള പ്ലാനാണിത്. എന്നാൽ, ഔട്ട്‌ഗോയിങ് എസ്എംഎസുകളോ കോളുകളോ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.
എങ്കിലും കൂടുതൽ വാലിഡിറ്റിയിൽ, അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാൻ ഇത് മികച്ച ഓപ്ഷനാണ്. ഇതും 12 മണി മുതൽ 6 മണി വരെ ഉപയോഗിക്കാവുന്ന റീചാർജ് പ്ലാനാണ്.