Vi OTT Subscription Plan: ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനുമായി വരുന്ന പ്ലാനുമായി Vi
ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനുള്ള പ്ലാനുമായി വിഐ
മൂന്ന് പ്ലാനുകളാണ് വിഐ അവതരിപ്പിക്കുന്നത്
399 രൂപയുടെ പ്ലാനാണ് ഏറ്റവും നിരക്കു കുറഞ്ഞ വിഐ പ്ലാൻ
മൊബൈൽ ഉപയോക്താക്കളിലധികവും ഒടിടി സേവനങ്ങൾ ഉപയോഗിക്കാറുണ്ട്. ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ സൗജന്യമായി ഉൾപ്പെടുത്തുന്നു. ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ റീച്ചാർജ് പ്ലാനിനൊപ്പം അധിക പണച്ചെലവില്ലാതെ സേവനങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്നു. വിഐ ഉപയോക്താക്കളുടെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ മനസ്സിലാക്കി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനുള്ള ഒരു പ്രീപെയ്ഡ് പ്ലാനുമായി വന്നിരിക്കുകയാണ് വിഐ. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനുമായി വരുന്ന മൂന്ന് വിഐ പ്ലാനുകൾ താഴെ നൽകുന്നു
പ്ലാനുകളുടെ ആനുകൂല്യങ്ങൾ
399 രൂപ, 499 രൂപ, 601 രൂപ എന്നീ നിരക്കുകളിലുള്ള വിഐ പ്രീപെയ്ഡ് പ്ലാനുകളിലാണ് സൗജന്യ ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നത്. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളോടെ എത്തുന്നു.
ഓരോ പ്ലാനിലും ഡാറ്റ വ്യത്യസ്തമായിരിക്കും
ഓരോ പ്ലാനും നൽകുന്ന ഡാറ്റ വ്യത്യസ്തമായിരിക്കും. 399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ 2.5GB പ്രതിദിന ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 601 രൂപ, 499 രൂപ നിരക്കുകളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ 3GB പ്രതിദിന ഡാറ്റ ലഭിക്കും. ഈ മൂന്ന് പ്ലാനുകൾക്കൊപ്പവും വിഐ ഹീറോ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാകും.
വിഐ ഹീറോ ആനുകൂല്യങ്ങൾ
വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, അൺലിമിറ്റഡ് നൈറ്റ് ഡാറ്റ എന്നീ ആനുകൂല്യങ്ങൾ അടങ്ങുന്നതാണ് വിഐ ഹീറോ ആനുകൂല്യങ്ങൾ. 399 രൂപ, 499 രൂപ, 601 രൂപ എന്നീ വിഐ പ്ലാനുകൾ സൗജന്യ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വിവിധ വാലിഡിറ്റിയിലാണ് ഈ സബ്സ്ക്രിഷപ്ഷൻ ലഭിക്കുക.
പ്ലാനുകളുടെ വാലിഡിറ്റി
ഏറ്റവും നിരക്കു കുറഞ്ഞ 399 രൂപയുടെ വിഐ പ്ലാനും തൊട്ടടുത്ത, 499 രൂപയുടെയും പ്രീപെയ്ഡ് പ്ലാനും 3 മാസത്തേക്ക് ആണ് ഡിസ്നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകുക. അതേസമയം 601 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഒരു വർഷത്തേക്ക് സബ്ക്രിപ്ഷൻ നൽകും. ഈ മൂന്ന് പ്ലാനുകളിലും വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനും ലഭിക്കും.