ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിലേക്കു യാത്ര ചെയ്യുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി വി ഏറ്റവും മികച്ച അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ അവതരിപ്പിച്ചു. 7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള അന്താരാഷ്ട്ര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്.
2999 രൂപയ്ക്ക് ഇന്ത്യയിലേക്കും ലോക്കലുമായി 200 മിനിറ്റ് ഔട്ട്ഗോയിങും 2ജിബി ഡാറ്റയും സൗജന്യ ഇന്‍കമിങും 25 എസ്എംഎസും നല്‍കുന്ന 7 ദിവസത്തെ പായ്ക്ക് മുതല്‍ 5999 രൂപയ്ക്ക് 5ജിബി ഡാറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കലും ആയുള്ള ഔട്ട്ഗോയിങും 100 എസ്എംഎസും സൗജന്യ ഇന്‍കമിങുമായി 28 ദിവസത്തെ പായ്ക്കുവരെയാണ് അവതരിപ്പിക്കുന്നത്.
3999 രൂപയ്ക്ക് 3ജിബി ഡാറ്റയും 300 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്ഗോയിങും 50 എസ്എംഎസും 10 ദിവസത്തെ കാലാവധിയും 4499 രൂപയ്ക്ക് 5ജിബി ഡാറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്ഗോയിങും 100 എസ്എംഎസും 14 ദിവസത്തെ കാലാവധിയും ലഭിക്കും. ഈ പായ്ക്കുകളിലെല്ലാം ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് മിനിറ്റിന് 35 രൂപ നിരക്കില്‍ വിളിക്കാം.